Chapter Title : ആദിത്യഹൃദയം 6 [അഖിൽ]
ഓടി അടുത്തെത്തിയതും അയാൾ ആദിയുടെ നെഞ്ചിലേക്ക് വാൾ കുത്തിയിറക്കാൻ നോക്കി ആദി വേഗം തന്നെ വാളുകൊണ്ട് അത് തടഞ്ഞ് അയാളുടെ വലത്തേ കൈ അറുത്തു അതിനു ശേഷം തിരിഞ്ഞു ചാടികൊണ്ട് മുകളിലേക്ക് ഉയർന്ന് അയാളുടെ തോളിലേക്ക് തന്റെ കൈയിലുള്ള വാൾ കുത്തിയിറക്കി……
വാൾ കുത്തി കയറിയതും അയാൾ പതിയെ മുട്ടുകുത്തി താഴെയിരുന്നു…
ആദി പതിയെ ആമിയെയും അയാളെയും മാറി മാറി നോക്കി എന്നിട്ട് കുത്തിയിറക്കിയ വാൾ അയാളുടെ തോളിൽ ചവിട്ടി വലിച്ചൂരി….
അതിനുശേഷം വാൾ തന്റെ തോളിന്റെ പിന്നിലേക്ക് കൊണ്ട് വന്ന് അയാളുടെ തല ലക്ഷ്യമാക്കി വീശി….
അയാൾ തലയും ഉടലും വേവേറെയായി നിലത്തേക്ക് വീണു….
ആമി ഒരു നിലവിളിയുടെയാണ് ആ കാഴ്ച്ച കണ്ടത് അവൾ അയാളുടെ തല ദേഹത്ത് നിന്ന് അറ്റ് വീഴുന്നത് നിലവിളിച്ചുകൊണ്ട് നോക്കി നിന്നു…
ആദ്യമായി ഇതെല്ലാം കാണുന്നതുകൊണ്ടും രാത്രി മുഴുവൻ ഉറങ്ങാതെയുള്ള ഓട്ടവും അതിന്റെ ക്ഷീണവും ആമിയെ നല്ലപോലെ ബാധിച്ചിരുന്നു…
അതിന്റെ കൂടെ ആദി അയാളുടെ തല അറുത്തതും കൂടെ നേരിൽ കണ്ടപ്പോൾ ആമിക്ക് അത് താങ്ങാവുന്നതിനും അപ്പുറമായിരുന്നു….
ആദി പതിയെ തന്റെ വാൾ തിരികെ ഉറയിലേക്ക് വെച്ചു എന്നിട്ട് വേഗം തന്നെ ആമിയുടെ അടുത്തേക്ക് നീങ്ങി….
ആദി തന്റെ നേരെ വരുന്നത് കണ്ടതും ആമിക്ക് ചെറുതായി തല കറങ്ങുന്നത് പോലെ ആദി അടുത്തെത്താറായതും ആമി ബോധം നഷ്ട്ടപെട്ട് താഴേക്ക് വീണു……
അത് കണ്ടതും ആദി വേഗം തന്നെ ആമിയുടെ അടുത്തേക്ക് ഓടി…. അവളെ പതിയെ തട്ടി വിളിച്ചു ആമിയിൽ നിന്നും ചെറിയ മൂളലും ഞെരക്കവും മാത്രം…..
ആദി വേഗം തന്നെ ആമിയെ എടുത്ത് തന്റെ തോളിലേക്ക് വെച്ചു… എന്നിട്ട് വെള്ളച്ചാട്ടത്തിന്റെ മുറുഭാഗത്തേക്ക് നോക്കി….
അവിടെ മൂടൽ മഞ്ഞിന്റെ മറ നീങ്ങിയതും ആദി കണ്ടു ആമി പറഞ്ഞ അവളുടെ അങ്കിൾ സജീവിന്റെ എസ്റ്റേറ്റ്….
ആദി വെള്ളച്ചാട്ടത്തിന്റെ വലത്തേ ഭാഗത്തേക്ക് നോക്കി കുത്തനെയുള്ള ഇറക്കം അതിലെ പതിയെ ഇറങ്ങിയാൽ മറുഭാഗത്തേക്ക് നടക്കുവാൻ സാധിക്കും താഴെ എത്തിയാൽ പുഴ മുറിച്ചു കടക്കുവാൻ മുളകൊണ്ട് പണിതീർത്ത ചെറു പാലവും ആദി കണ്ടു….
അൽപ്പം ബുദ്ധിമുട്ടുടെങ്കിലും വേഗത്തിൽ തന്നെ
💬 Comments
View all comments