Chapter Title : ആദിത്യഹൃദയം 6 [അഖിൽ]
നേരെ ഓടി വരുന്നു… പെട്ടന്ന് തന്നെ അവളുടെ മുൻപിൽ കറുത്ത വസ്ത്രം ധരിച്ച ആദിത്യൻ പ്രത്യക്ഷപ്പെട്ടു…..
ആമി ആദിത്യനെ നോക്കി…
ആദിത്യൻ പതിയെ ആമിയുടെ അടുത്തേക്ക് നടന്നു…
എന്നിട്ട് ആദിയോട്…..
"നിനക്ക് ആമിയെ രക്ഷിക്കണോ ആദി…???
ആമിയെ നിനക്ക് രക്ഷിക്കണമെങ്കിൽ നീ നിന്റെ കർമം ചെയ്തേ മതിയാവു…
എന്നെ നീ കൊല്ലണം ആദി…. "...
അത് പറഞ്ഞു തീർന്നതും ആമിയുടെ കഴുത്തിലേക്ക് ആദിത്യന്റെ വാൾ തുളച്ചു കയറി അതോടെ ആമി ജീവനറ്റ് നിലത്തേക്ക് വീണു…
അതോടെ ആദിത്യൻ അവിടെ നിന്നും മാഞ്ഞു…
ആദി ആ കാഴ്ച്ച കണ്ടട്ടും പ്രതികരിക്കാനാകാതെ…. ഒരു മരവിപ്പോടെ ആമിയുടെ മരണത്തിന് സാക്ഷിയായി…
പെട്ടന്ന് തന്നെ ആദിയുടെ പിന്നിൽ നിന്നും സമീറിന്റെ ശബ്ദം….
"ആദി… !!!!!!...."
ആദി തിരിഞ്ഞു നോക്കിയതും സമീർ ആദിയുടെ നേരെ ഓടി വരുന്നു….
പെട്ടന്ന് തന്നെ സമീറിന്റെ മുൻപിലേക്കും ആദിത്യൻ പ്രത്യക്ഷപെട്ടു….
അത് കണ്ടതും ആദി അലറി കൊണ്ട് സമീറിനോട്….
"സമീറെ….. !!!!!
അത് ഞാൻ അല്ല….. !!!!!!
അവൻ നിന്നെ കൊല്ലും…. ഓട്…. !!!!!......."
ആദി അത് പറഞ്ഞു തീർന്നതും ചിരിച്ചുകൊണ്ട് നിൽക്കുന്ന സമീറിന്റെ മുഖം മാറി….
അത് കണ്ടതും ആദി സൂക്ഷിച്ചു നോക്കി….
ആ കാഴ്ച്ച കണ്ടതും ആദി ആകെ തളർന്നു പോയി…
സമീറിന്റെ പുറകിൽ നിന്നും ആദിത്യൻ അവന്റെ വാൾ സമീറിന്റെ പിന്നിലൂടെ കുത്തിയിറക്കിയിരിക്കുന്നു ….
ആദിത്യൻ സമീറിന്റെ പിന്നിൽ നിന്നും ആദിയെ നോക്കി ചിരിക്കുന്നു…
പെട്ടന്ന് തന്നെ ആദിത്യൻ അവിടെ നിന്നും മാഞ്ഞു…
ആദി നോക്കി നിൽക്കേ സമീറും ജീവനറ്റ് നിലത്തേക്ക് വീണു…..
അതിനുശേഷം
💬 Comments
View all comments