Chapter Title : ആദിത്യഹൃദയം 6 [അഖിൽ]
ആദിയുടെ പരിചയത്തിലുള്ള എല്ലാവരെയും ആദിത്യൻ കൊന്നൊടുക്കി…
ആദി പൂർണമായും തകർന്നിരുന്നു…. ആദിയുടെ കൈയും കാലും ചലിക്കുന്നത് പോലുമില്ല….
ആദിയുടെ മനസ്സ് ചിന്നഭിന്നമായി ചിതറി തെറിച്ചു….
പെട്ടന്ന് തന്നെ ആദിത്യൻ ആദിയുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടു….
എന്നിട്ട് മുട്ട് കുത്തിയിരിക്കുന്ന ആദിയെ പിടിച്ച് എഴുന്നേൽപ്പിച്ചു…..
പതിയെ ആദിയോട്…
"ആദി…,,,,
ഞാൻ ആദ്യമേ നിന്നോട് പറഞ്ഞതല്ലെ….
നീ നിന്റെ കർമങ്ങൾ ചെയ്യണമെന്ന്….
അത് നീ ചെയ്യാത്തത് കൊണ്ടല്ലേ നിന്റെ പ്രിയപ്പെട്ടവർ എന്റെ വാളിന്റെ മൂർച്ച അറിഞ്ഞത്…
അതുകൊണ്ട് നല്ലകുട്ടിയായി ആദി ഇവിടെ നിൽക്ക്…
പുറത്തെ കാര്യങ്ങളൊക്കെ ഈ ആദിത്യൻ നോക്കിക്കോളാം…. "
ആദിത്യൻ ഇത്രയും പറഞ്ഞിട്ട് ആദിയിൽ ഒരു മാറ്റവും സംഭവിച്ചില്ല….
ആദി മരവിച്ച പോലെ തന്നെ നിന്നു...
ആദിത്യൻ പറഞ്ഞതിനു മൗനസമ്മതം നൽകിയത് പോലെ…..
അത് കണ്ടതും ആദിത്യൻ ആദിയോട്…
"നല്ലകുട്ടി… ഇതെ പോലെ എന്നും ഇവിടെ നിന്നോളോ… ഇനി ആദിത്യൻ നോക്കിക്കോളാം… "
അത് പറഞ്ഞു തീർന്നതും ആദിത്യൻ തന്റെ കൈയിലുള്ള വാൾ ആദിയുടെ വയറിലേക്ക് ആഞ്ഞു കുത്തി….
എന്നാൽ ആദിത്യന്റെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് കുത്തുവാൻ വന്ന വാളിൽ ആദി തന്റെ കൈ കൊണ്ട് അമർത്തി പിടിച്ചു….
ആ മൂർച്ചയുള്ള വാളിൽ പിടിച്ചപ്പോൾ ആദിയുടെ കൈ മുറിഞ്ഞ് രക്തം ആ വാളിലൂടെ താഴേക്ക് ഒലിച്ചിറങ്ങി….
അത് കണ്ടതും ആദിത്യൻ ആ വാൾ ശക്ത്തിയിൽ ആദിയുടെ കൈയിൽ നിന്നും വലിക്കുവാൻ ശ്രമിച്ചു…
എന്നാൽ ആദിയുടെ പിടുത്തത്തിൽ നിന്നും ഒരടി പോലും ആ വാൾ അനങ്ങിക്കിയില്ല….
അത് മനസ്സിലാക്കിയതും ആദിത്യൻ തന്റെ ഇടത്തെ കൈകൊണ്ട് ആദിയുടെ മുഖത്ത് അടിക്കുവാൻ ശ്രമിച്ചു…
💬 Comments
View all comments