0%

Chapter Title : ആദിത്യഹൃദയം 6 [അഖിൽ]

Author : Kambikathakal Read All Parts 1.6K
പെട്ടന്ന് തന്നെ ആദി ആദിത്യന്റെ കൈയിൽ കയറി പിടിച്ചു…. ആദിത്യൻ പതിയെ ആദിയുടെ മുഖത്തേക്ക് നോക്കി അത് കണ്ടതും ആദിത്യൻ ഭയം കൊണ്ട് വിറച്ചു…. ആദിയുടെ കണ്ണിലെ കൃഷ്ണമണി ചുവന്ന കളറിൽ… ആ തീവ്ര ദൃഷ്ട്ടിയിലേക്ക് നോക്കുവാൻ പോലും ആദിത്യനു പറ്റുന്നില്ല…. പെട്ടന്ന് തന്നെ ആദി തന്റെ നെറ്റികൊണ്ട് ആദിത്യന്റെ മുഖത്ത് ശക്തിയിൽ ഇടിച്ചു…. ഇടിയുടെ ആഘാദത്തിൽ ആദിത്യൻ പിന്നിലേക്ക് തെറിച്ചു വീണു…..ആദി പതിയെ കൈയിലുള്ള വാൾ നേരെയാക്കി പിടിച്ചു… എന്നിട്ട് പതിയെ ആദിത്യന്റെ അടുത്തേക്ക് നടന്നു… അടുത്തെത്തിയതും ആദിത്യനോട്… "ആദിത്യാ…,,, !!!! ഞാൻ ആരുടേയും അദീനതയിൽ അല്ല… ഞാൻ ആരുടേയും അദീനതയിൽ അകപെടുകയുമില്ല… ഇനി ആദിയും ആദിത്യനും ഞാൻ തന്നെ… എനിക്ക് മനസിലായി ഞാൻ ചെയേണ്ട കർമം എന്താണ് എന്ന് …. അത് എന്റെ മാത്രം കർമമാണ്…. ഞാൻ എന്റെ മനസ് പറയുന്ന കർമം തീർച്ചയായും ചെയ്തിരിക്കും…. നീ എന്റെ പ്രിയപെട്ടവരുടെ അടുത്തേക്ക് എത്തിയത് ഞാൻ ചെയേണ്ട കർമം ചെയ്യാത്തതുകൊണ്ടാണ്….. ആ തെറ്റ് ഞാൻ ഇപ്പോ തിരുത്തും…. നീ എന്ന മിഥ്യ ഇനി എന്റെ മനസിൽ വേണ്ടാ….. "" അത് പറഞ്ഞു തീർന്നതും ആദിയുടെ ദേഹത്ത് പച്ചകുത്തിയിട്ടുള്ള എല്ലാ ചിന്നങ്ങളും ചുവന്ന പ്രകാശത്താൽ കത്തി ജ്വലിച്ചു…. പെട്ടന്ന് തന്നെ ആദി തന്റെ കൈയിലുള്ള വാൾ ആദിത്യന്റെ നെഞ്ചിൽ കുത്തിയിറക്കി… ആദിത്യൻ പ്രാണ വേദനയാൽ നിലത്ത് വീണു… പതിയെ വലിയ ഒരു പ്രകാശം ആദിത്യന്റെ ദേഹത്ത് നിന്നും ആകാശത്തിലേക്ക് പൊന്തി…. ആ പ്രകാശം മേഘങ്ങളിൽ മുട്ടിയതും… മുകളിൽ നിന്നും വലിയ തീ ഗോളം താഴേക്ക് അതിവേഗത്തിൽ വന്നുകൊണ്ടിരുന്നു…

💬 Comments

View all comments