Chapter Title : ആദിത്യഹൃദയം 6 [അഖിൽ]
ഉയർന്ന കൈ നിമിഷ നേരംകൊണ്ട് തന്നെ ആദി വെട്ടി മാറ്റി….
അയാൾ തന്റെ കൈയിലേക്ക് നോക്കി അലറി… പിന്നെ ആദിയുടെ അടുത്തേക്ക് നീങ്ങിയത്തും ആദി അയാളുടെ കൈ പിടിച്ചു തിരിച്ചു എന്നിട്ട് അയാളുടെ ആ കൈയും തന്റെ വാളുകൊണ്ട് അറുത്തു മാറ്റി….
അയാൾ വേദന കൊണ്ട് നിലവിളിച്ചുകൊണ്ടിരുരുന്നു….
ആദി പെട്ടന്ന് തന്നെ അയാളുടെ മുഖം നോക്കി തന്റെ കൈകൊണ്ട് ഇടിച്ചു ഇടിയുടെ ആഘാദത്തിൽ അയാൾ പിന്നിലേക്ക് മലർന്നടിച്ചു താഴേക്ക് വീണു….
ആദി വേഗം തന്നെ അയാളുടെ അടുത്തേക്ക് എത്തി എന്നിട്ട് അയാളുടെ കഴുത്ത് ലക്ഷമാക്കി വാൾ വീശി അയാൾ പതിയെ തന്റെ കണ്ണുകളടച്ചു തന്റെ മരണത്തെയും കാത്ത്…
എന്നാൽ കഴുത്തിന്റെ അടുത്തെത്തിയതും ആദി തന്റെ വാൾ പിന്നവലിച്ചു…..
എന്നിട്ട് അയാളുടെ അടുത്ത് മുട്ടിലിരുന്ന് അയാളുടെ മുടി കൂട്ടിപിടിച്ച് അയാളുടെ തല താഴെ നിന്നും പൊന്തിച്ചു…
എന്നിട്ട് അയാളോട്…
"ബാക്കി ഉള്ളവർ എവിടെ…?? "
ആ ചോദ്യം കേട്ടതും അയാൾ…
"അവർ ഇവിടെ തന്നെയുണ്ട്…
ഈ താടകാ വനത്തിൽ നിന്നും നിങ്ങൾ ഒരിക്കലും രക്ഷപെടില്ല….
സർ നിങ്ങളെ വേട്ടയാടി കൊന്നിരിക്കും….. "
അത് കേട്ടതും ആദി പതിയെ അവന്റെ ചെവിയിൽ അവന് മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ പറഞ്ഞു
" I will hunt… those who want to hunt us…"
അത് പറഞ്ഞ് തീർന്നതും ആദി അയാളുടെ കഴുത്തിലേക്ക് തന്റെ കൈയിലുള്ള വാൾ കുത്തിയിറക്കി…..
അതോടെ അയാളും മരണത്തിന് കീഴടങ്ങി….
ആദി പതിയെ അയാളുടെ അടുത്ത് നിന്നും എഴുന്നേറ്റു എന്നിട്ട് പതിയെ ആമിയെ നോക്കി…
ആമി ഇതെല്ലാം
💬 Comments
View all comments