Chapter Title : ആദിത്യഹൃദയം 6 [അഖിൽ]
അടുത്തെത്തിയതും അവർ വേഗം തന്നെ സജീവിന്റെ എസ്റ്റേറ്റ് ലക്ഷ്യമാക്കി നീങ്ങി…
<<<<<<()>>>>>>
അവിനാഷും പഴനിയും അവരുടെ കൂട്ടാളികളും ഇതേ സമയം ഫാം ഹൗസിൽ എത്തിയിരുന്നു…
അവർ വേഗം തന്നെ അവിടെ നിന്നും കുറച്ചക്കലെയുള്ള തൂക്ക് പാലം ലക്ഷ്യമാക്കി നടന്നു നീങ്ങി…. ആദിയെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയോടെ…..
<<<<<<<()>>>>>>
ആദി വേഗം തന്നെ ആമിയെയും കൊണ്ട് ആ ഇറക്കവും പാലവും കടന്ന് സജീവിന്റെ എസ്റ്റേറ്റിലേക്ക് നടന്നു നീങ്ങി….
കുറച്ച് നിമിഷത്തിനുള്ളിൽ തന്നെ ആദി ആമിയെയും കൊണ്ട് എസ്റ്റേറ്റിന്റെ പിന്നിലുള്ള ചെറിയ ഗേറ്റിന്റെ അരികിലേക്ക് എത്തി…
അവിടെ ആ ചെറിയ ഗേറ്റ് പൂട്ട് കൊണ്ട് പൂട്ടിയിരിക്കുന്നു…
ആദി പതിയെ തന്റെ വാൾ എടുത്ത് പൂട്ടിന്റെ ഉള്ളിലേക്ക് വാൾ ഇറക്കി എന്നിട്ട് ശക്തിയിൽ തിരിച്ചതും ആ പൂട്ട് പൊളിഞ്ഞു വേഗം തന്നെ ആദി ആമിയെയും കൊണ്ട് എസ്റ്റേറ്റിന്റെ പിന്നിലേക്ക് നടന്നു….
ആദിയുടെ മുൻപിൽ തന്നെ മുളകൊണ്ട് പണി തീർത്ത പന്തൽ അവിടെ മുളകൊണ്ടുള്ള ടേബിൾ പൊളിഞ്ഞു കിടക്കുന്നു…
താഴെ നല്ല വില്ലപിടിപ്പുള്ള പുല്ല് നല്ല വൃത്തിയോടെ സൂക്ഷിച്ചിരിക്കുന്നു….
ആദി വേഗം തന്നെ ആമിയെ താഴെയുള്ള പുല്ലിൽ കിടത്തി എന്നിട്ട് പതിയെ കവിളിൽ തട്ടി വിളിച്ചുകൊണ്ടിരുന്നു…
ആമി പാതി മയക്കത്തിൽ മൂളുക മാത്രം ചെയ്തു…
ആദിക്ക് എന്താ ചെയ്യണ്ടേ എന്ന് അറിയുന്നില്ല….
പെട്ടന്നാണ് ചീറി പാഞ്ഞു കൊണ്ട് ഒരു വണ്ടി എസ്റ്റേറ്റിലേക്ക് കയറിയത് ആ വണ്ടി നേരെ കാർപോർച്ചിലേക്ക് ഓടിച്ചു കയറ്റി….
എസ്റ്റേറ്റിന്റെ മുൻപിലെ പടിത്തട്ടിൽ തന്നെ സജീവും ചന്ദ്രശേഖരനും ഇരിക്കുന്നുണ്ടായിരുന്നു തന്റെ മകളെ അവർ കൊണ്ടുവരുമെന്ന പ്രതീക്ഷയോടെ…
ആ വണ്ടി വന്ന് നിന്നതും
💬 Comments
View all comments