0%

Chapter Title : ആദിത്യഹൃദയം 6 [അഖിൽ]

Author : Kambikathakal Read All Parts 1.6K
സജീവും ചന്ദ്രശേഖരനും വേഗം തന്നെ എഴുന്നേറ്റു… വണ്ടിയിൽ നിന്നും തല കുനിച്ചുകൊണ്ട് അഭിയും വിഷ്ണുവും കാർലോസും പിന്നെ അവരുടെ കൂട്ടാളിയും ഇറങ്ങി…. ചന്ദ്രശേഖരൻ പ്രതീക്ഷയോടെ കാറിന്റെ അരികിലേക്ക് ഓടി… എന്നാൽ ആമി കാറിൽ ഉണ്ടായിരുന്നില്ല….. ചന്ദ്രശേഖരന്റെ കണ്ണുകൾ നിറഞ്ഞു…. പതിയെ കരഞ്ഞു കൊണ്ട് അയാൾ താഴെക്കിരുന്നു…. അഭി വേഗം തന്നെ അച്ഛന്റെ അടുത്തേക്ക് ചെന്നു അച്ഛനെ കെട്ടിപിടിച്ചു… പതിയെ അഭിയും കരഞ്ഞു…. ഇതൊന്നും അറിയാതെ മല്ലിക്കയും സുമിത്രമ്മയും,, സൗഭാഗ്യയും, ശേഖരനും എസ്റ്റേറ്റിന്റെ അകത്ത് തന്നെ ഉണ്ടായിരുന്നു… വിഷ്ണുവിന് എന്തൊക്കയോ സംശയങ്ങൾ ഉണ്ടായിരുന്നു അത് തീർക്കുവാനായി ചന്ദ്രശേഖരന്റെ അടുത്ത് നിൽക്കുന്ന സജീവിനെ വിഷ്ണു എസ്റ്റേറ്റിന്റെ ഇടതുവശത്തേക്ക് മാറ്റി നിറുത്തി… വിഷ്ണു സജീവിനോട് സംസാരിക്കാൻ തുടങ്ങുമ്പോഴാണ് വിഷ്ണു ആ കാഴ്ച്ച കണ്ടത്… മുള പന്തലിന്റെ അടുത്ത് തന്നെ ആമി താഴെയുള്ള പുല്ലിൽ കിടക്കുന്നു അവളോടൊപ്പം മുഖം മറച്ചിരിക്കുന്ന ഒരുത്തനും……. അത് കണ്ടപാടെ വിഷ്ണു ""അഭി…. !!"".... എന്ന് നീട്ടി വിളിച്ചു… വിഷ്ണുവിന്റെ വിളിയിൽ എന്തോ പന്തികേട് ഉള്ളത് പോലെ തോന്നിയിട്ട് അഭി വേഗം തന്നെ വിഷ്ണുവിന്റെ അടുത്തേക്ക് ചെന്നു….വേഗം തന്നെ ചന്ദ്രശേഖരനും കാർലോസും ആ കൂട്ടാളിയും വിഷ്ണുവിന്റെ അടുത്തേക്ക് ചെന്നു അവർ എല്ലാവരും ആ കാഴ്ച്ച കണ്ടു…. വിഷ്ണു അഭിയെ വിളിച്ചപ്പോൾ തന്നെ ആദിയും അത് കേട്ടിരുന്നു…. ആദി അവരെ നോക്കി… അവരെ കണ്ടതും ആദിക്ക് സമാധാനമായി… ആദി പതിയെ അവിടെ നിന്നും എഴുന്നേറ്റു അവരോട് കാര്യങ്ങൾ പറയുവാനായി അവരുടെ അടുത്തേക്ക് നടന്നു നീങ്ങി…. പെട്ടന്നാണ് ചന്ദ്രശേഖരൻ അഭി നോക്കി അലറിയത്… """കൊല്ലടാ അവനെ… """" അത് കേട്ടതും അഭിയും

💬 Comments

View all comments