Chapter Title : ആദിത്യഹൃദയം 6 [അഖിൽ]
മൃഗീയമായി കൊല്ലപ്പെട്ടിരുന്നു…
ആന്ന് CCTVൽ പതിഞ്ഞ വ്യക്തി,,
അയാൾക്കും ഇതേ മുഖം മൂടിയും ആദിയുടെ നെഞ്ചിലുള്ള അതെ ടാറ്റുവും ഉണ്ടായിരുന്നു..
ഈ ലോകത്ത് ഒരാൾക്ക് പോലും അങ്ങനെ ഒരു ടാറ്റൂ ഇല്ലാ എന്നാണ് പ്രശസ്ത ടാറ്റൂ ആർട്ടിസ്റ്റുകൾ പോലും പറഞ്ഞത്….
അവനെയാണ് ഇപ്പോഴും ഇന്റർപ്പോൾ വരെ അന്വേഷിച്ചു കൊണ്ടിരിക്കുന്നത്…..
അവൻ ആരെയോ അന്വേഷിച്ചാണ് ലണ്ടനിൽ വന്നത്… ഇത്രയുമാണ് അന്ന് അവനെ കുറിച്ച് തന്നോട് ഇന്റർപ്പോൾ ഓഫീസർ പറഞ്ഞത്...
എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തിയത് അവൻ ഒറ്റയ്ക്കാണ് ഇവരെയെല്ലാം കൊന്നൊടുക്കിയത്…."The Real Devil"… """
വിഷ്ണു ആദിയുടെ യഥാർത്ഥ സ്വഭാവം തിരിച്ചറിഞ്ഞു…. വിഷ്ണു ഭയത്തിന് കീഴ്പ്പെട്ടു ഒന്ന് ചലിക്കുവാൻ പോലും പറ്റുന്നില്ല…
വിഷ്ണു പതിയെ മനസിൽ ആലോചിച്ചു…..
ഇവൻ എങ്ങനെ ഇവിടെ… അതും ആമിയോടൊപ്പം….
ഇവന് ആമിയെ എങ്ങനെ അറിയാം…
പെട്ടന്നാണ് ഒരു വാൾ വിഷ്ണുവിന്റെ മുൻപിൽ വന്ന് കുത്തിയത്….
വാൾ വിഷ്ണുവിന്റെ അരികിൽ കുത്തി നിന്നതും എല്ലാവരും ആദിയെ തന്നെ പേടിയോടെ നോക്കി നിന്നു…
അപ്പോഴാണ് പതിയെ തന്റെ മയക്കത്തിൽ നിന്നും ആമി പതിയെ എഴുന്നേറ്റത്…
അവൾ നോക്കിയപ്പോൾ തന്റെ മുൻപിൽ തന്നെ ആദി… ആദിയുടെ മുൻപിൽ അഭിയും കാർലോസും പിന്നെ ഒരാളും വീണു കിടക്കുന്നു….
തൊട്ട് അപ്പുറത് വിഷ്ണുവും… കുറച്ച് ദൂരെ മാറി ചന്ദ്രശേഖരനും സജീവും….
ഈ ശബ്ദങ്ങൾ എല്ലാം കേട്ടുകൊണ്ട് അകത്ത് ഇരിന്നിരുന്ന എല്ലാവരും പുറത്തേക്ക് വന്നു ആമിയെ കണ്ടതും അവർക്കെല്ലാം സന്തോഷമായി….
പെട്ടന്ന് ആമിയുടെ അടുത്ത് ആദിയെ കണ്ടതും ആ സന്തോഷം ഭയത്തിലേക്ക് വഴിമാറി…
ആദി ആമി എഴുന്നേറ്റത് കണ്ടതും പതിയെ ആമിയുടെ അരിക്കിലേക്ക്
💬 Comments
View all comments