Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 1 [സമി]
ശ്രീകുട്ടിയെ ഓർത്തു അങ്ങിനെ പുതപ്പിനുള്ളിൽ കിടക്കുമ്പോളാണ് കാളിങ് ബെൽ ശബ്‌ദിച്ചത്…
ശ്രീകുട്ടിയെ കാണുവാനുള്ള തിടുക്കത്തിൽ ഞാൻ ചാടി എഴുന്നേറ്റു പോയി ഡോർ തുറന്നു.
എണീറ്റില്ലേ ഏട്ടാ…. അകത്തേക്ക് കയറി കൊണ്ട് അവൾ ചോദിച്ചു…
ഈ തണുപ്പിലും കുളിച്ചു ഒരുങ്ങി നിൽക്കുന്ന ശ്രീകുട്ടയെ തന്നെ ഇമവെട്ടാതെ നോക്കി നിൽക്കുകയാണ് ഞാൻ
എന്താ ഏട്ടാ ഇങ്ങനെ നോക്കുന്നത് ? അവൾ ഡ്രെസ്സിന് മുകളിലൂടെ ഇട്ടിരിക്കുന്ന കോട്ടൺ ജാക്കറ്റ് അഴിച്ചു കൊണ്ട് ചോദിച്ചു
ഒരു മഞ്ഞയും പച്ചയും നിറമുള്ള സ്ലീവ് ലെസ്സ് കുർത്തിയാണ് അവളുടെ വേഷം, ചെറുതായി ചുരുണ്ട നീണ്ട മുടിയിൽ നിന്നും കുളിച്ചു കഴിഞ്ഞതിന്റെ നനവ് മാറിയിട്ടില്ല. തണുപ്പിൽ നിന്നും കയറി വന്നത് കൊണ്ടാണെന്ന് തോനുന്നു അവളുടെ നേർത്ത ചെഞ്ചുണ്ടുകൾ ചെറുതായി വിറയ്ക്കുന്നത് ഞാൻ കണ്ടു.

ഏട്ടാ….. അവൾ കുറച്ചു ഉച്ചത്തിൽ വിളിച്ചു
എന്താടാ….. അവളെ നോക്കി മതിമറന്ന് നിന്ന ഞാൻ പറഞ്ഞു
എന്താ ഇങ്ങനെ നോക്കുന്നേ ?
പെണ്ണ് സുന്ദരി ആയി വന്നതല്ലേ…. ഒന്ന് നോക്കിക്കൂടെ എനിക്ക്…..
വെറുതെ രാവിലെ തന്നെ കളിയാക്കല്ലേ ഏട്ടാ….
കളിയാക്കിയതല്ല കാര്യമായി പറഞ്ഞതാ….. അതും പറഞ്ഞു ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി….
അവളെയൊന്ന് മുറുക്കി കെട്ടിപ്പിടിക്കാൻ എന്റെ മനസ് കൊതിച്ചു…… വൈകാരികമായി അവളിലേക്ക് വല്ലാതെ അടുത്ത് പോകുകയാണ്….
എന്താ ഏട്ടാ ബ്രേക്ക്ഫാസ്റ്റിന് ഉണ്ടാക്കുക ? ഞാൻ അടുത്ത് എത്തിയതും പെട്ടെന്ന് അവിടെ നിന്ന് ഒഴിഞ്ഞുമാറികൊണ്ട് അവൾ പറഞ്ഞു…
ശ്രീകുട്ടിക്ക് ഇന്ന് ജോലിക്ക് പോയി തുടങ്ങേണ്ട ദിവസമല്ലേ…
അതേ….
പിന്നെ എന്തിനാ അതിനു ഇടയിൽ ഇവിടേക്ക് വന്നത്…. ഞാൻ എന്തെങ്കിലും കഴിച്ചു പൊയ്‌ക്കൊള്ളാം….
അതൊന്നും പ്രശ്നമില്ല ഏട്ടാ…. എനിക്ക് 9 മണിക്ക് പോയാൽ മതി അപ്പോളേ വണ്ടി വരൂ എന്നാ പറഞ്ഞത്…
എന്നാൽ എന്തെങ്കിലും ഉണ്ടാക്കിക്കോ, ഞാൻ അപ്പോളേക്കും കുളിച്ചിട്ട് വരാം….
അങ്ങിനെ കുളിച്ചു വന്നപ്പോളേക്കും ശ്രീക്കുട്ടി ബ്രേക്ക്ഫാസ്റ് ഉണ്ടാക്കി വച്ചിരുന്നു…..
വാടാ ഒന്നിച്ചു കഴിക്കാം…. അതും പറഞ്ഞുകൊണ്ട് ഞാൻ പ്ലേറ്റ് എടുത്ത് വച്ചു….
ഈ കാനഡയിൽ കിട്ടാവുന്ന സാധങ്ങൾ വച്ച് ഇത്രയും രുചികരമായ ഫുഡ് ഉണ്ടാക്കിയ ഇവളെ സമ്മതിക്കണം. ഈ കൈപ്പുണ്യം ജീവിതകാലം മുഴുവൻ ലഭിക്കാൻ സാധിക്കണമേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട് ഞാൻ കഴിച്ചു തുടങ്ങി…
എന്താ ഏട്ടാ ആലോചിക്കുന്നത് ?
ചുമ്മാ വീട്ടിലെ കാര്യങ്ങൾ ഒന്ന് ആലോചിച്ചതാ… ഞാൻ ചുമ്മാ തട്ടി വിട്ടു…
ഏട്ടൻ എന്നോട് അവരെപ്പറ്റി കൂടുതലായി ഒന്നും പറഞ്ഞില്ലാലോ ….
ഞാൻ പറഞ്ഞതല്ലേ….
💬 Comments
View all comments