0%

Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 1 [സമി]

Author : Kambikathakal Read All Parts 438

അച്ഛൻ അമ്മ അനിയത്തി പിന്നെ ഈ ഞാനും .  അച്ഛനും അമ്മയും   സർക്കാർ ജോലിക്കാർ, അനിയത്തി Bsc നഴ്സിംഗ് ഫൈനൽ ഇയർ ന് പഠിക്കുന്നു….

അനിയത്തിയുടെ പേരെന്താ…….  ശ്രീക്കുട്ടി ആകാംഷയോടെ ചോദിച്ചു

മീനാക്ഷി…… മീനു എന്ന് വിളിക്കും….. അവളുടെ കോഴ്‌സ് കഴിഞ്ഞു അവളെ കൂടെ ഇവിടേക്ക് കൊണ്ടുവരണം….

അത് കേട്ട് ശ്രീക്കുട്ടിയുടെ മുഖം ഒന്ന് വാടി….

എന്തേടാ ? ഞാൻ ചോദിച്ചു

ഒന്നൂല്ല്യ…..

പറയ്…..

അനിയത്തി വന്നാൽ പിന്നെ എനിക്ക് ഇതുപോലെ ഇവിടേക്ക് വരാൻ പറ്റില്ലാലോ….

അതെന്താ നിനക്ക് വന്നാൽ….

അവൾ പ്രശ്നം ഉണ്ടാകില്ലേ ?

അത് നിനക്ക് എന്റെ മീനു നെ അറിയാത്തത് കൊണ്ടാ,... ഞാൻ ഒരു ചിരിയോടെ പറഞ്ഞു

ഹമ്മ്… അത് കേട്ട് ശ്രീക്കുട്ടി ഒന്ന് മൂളി

മോള് വേഗം കഴിക്ക് എനിക്ക് ഓഫീസിൽ പോകാൻ നേരമായി….

എങ്ങിനെ ഉണ്ട് ഏട്ടാ ഓഫീസ്…. ശ്രീക്കുട്ടി ചോദിച്ചു

കുഴപ്പമില്ല,... പുതിയ സ്ഥലത്ത് എത്തിയതല്ലേ അതിന്റെതായ ഒരു പ്രശ്നം മാത്രമുള്ളു…

അപ്പോൾ ആ പെണ്ണിനെ മുൻപ് പരിചയം ഇല്ലേ….

ആരെ ലിയ യെയോ ?

ഹാ…

ഹേയ് ഓഫീസിൽ ചെന്നിട്ടുള്ള പരിചയം മാത്രമേ ഉള്ളു….

എന്നിട്ടാണോ ഫസ്റ്റ് ഡേ തന്നെ അതുമായി ഇത്ര കമ്പനി ആയത്….. ശ്രീക്കുട്ടി ആശ്ചര്യത്തോടെ ചോദിച്ചു…..

അതിപ്പോ താനുമായിട്ട് ഈ ദിവസങ്ങൾ കൊണ്ട് ഇത്രയും കമ്പനിയായില്ലേ….   അതുപോലെ അവളും ആയിട്ട് കമ്പനി ആയതാ….

അത് കേട്ട് ശ്രീക്കുട്ടിയുടെ മുഖം വാടി….

അങ്ങിനെ പറയേണ്ടിയിരുന്നില്ലെന്ന് എനിക്ക് തോന്നി…

എടാ….. ഇന്ന് വൈകീട്ട് വരുമ്പോൾ എന്താ കൊണ്ടുവരണ്ടേ….

ഒന്നും വേണ്ടാ…. കുറച്ചു പരിഭവത്തോടെ ശ്രീക്കുട്ടി പറഞ്ഞു….

കപ്പലണ്ടി മിട്ടായി വേണ്ടേ ?

വേണ്ടാ….

പെണ്ണിന് കുശുമ്പ് ഇളകിയോ ?

എനിക്ക് കുശുമ്പ് ഒന്നും ഇല്ലാ…..

എന്നാൽ ഞാൻ ഒരു കാര്യം പറയട്ടേ…. ഞാൻ പറഞ്ഞു

എന്താ ? അവൾ ആകാംഷയോടെ ചോദിച്ചു

എന്റെ മീനുവിനോട് ഞാൻ ഈ കുശുമ്പി പാറുവിനെ കുറിച്ച് പറയുന്നുണ്ട്…..

എന്നെ കുറിച്ചോ ?

ഹാ….

എന്നെ കുറിച്ച് എന്ത് പറയാനാ…..

എനിക്ക് ഇവിടെ ഇങ്ങനെ ഒരാളെ കിട്ടിയ കാര്യം…..

പറഞ്ഞിട്ട് എന്തിനാ ?

അതൊക്കെയുണ്ട്…. ഞാൻ ഒരു ചിരിയോടെ പറഞ്ഞു

(പ്രേമിക്കുന്ന പെണ്ണിനെ കുറിച്ച് വീട്ടുകാരോട് പറയുന്നത് അവരിൽ നമ്മളോടുള്ള വിശ്വാസം വർധിപ്പിക്കും….. പലരും അത് മൂടി വെക്കുന്നതാണ് അവർക്ക് ഇഷ്ടമെന്ന് കരുതിയിരിക്കുന്നത് എന്നാൽ ഇതാണ് യാഥാർഥ്യം…..)

അത് പറഞ്ഞതും പെണ്ണിന് ചെറുതായി നാണം വന്നു….

💬 Comments

View all comments