0%

Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 2 [സമി]

Author : SAMI Read All Parts 1443

ശല്യം ചെയ്യുന്നത് കണ്ടാൽ പ്രതികരിക്കുന്ന ഏതൊരു ചേട്ടനെയും പോലെ ഞാനും തിരിച്ചു പ്രതികരിച്ചതാണ് ഇങ്ങനെ ആയി തീർന്നത്…

എന്റെ ഇടുപ്പിന് മുകളിൽ ഒരു കത്തി കുത്തിയിറക്കി കൊണ്ട് അവർ രണ്ടും ഇരുട്ടിലേക്ക് ഓടി മറഞ്ഞു…. കായികമായി നേരിടാൻ കഴിയാത്തതിന്റെ വാശി അവൻ തീർത്തത് അങ്ങിനെയായിരുന്നു പുറകിൽ നിന്നും കത്തി ഇറക്കികൊണ്ട്

വേദനകൊണ്ട് നിലത്തേക്ക് ഇരുന്നുപോയി ഞാൻ…. എന്നേക്കാൾ ഏറെ പേടിച്ചതും കരഞ്ഞതും മീനു ആയിരുന്നു…. റോഡിലൂടെ പോയ ഏതോ വണ്ടിക്കാർ എന്നെയും മീനുവിനെയും ആശുപതിയിൽ എത്തിച്ചു….

എന്തോ ദൈവ ഭാഗ്യം കൊണ്ട് ആന്തരിക അവയവങ്ങൾക്ക് ഒന്നിനും പരിക്ക് ഇല്ലാതെ രക്ഷപെട്ടു…. എന്നാലും ഒരാഴ്ച നീളുന്ന ആശുപത്രി വാസം വേണ്ടി വന്നു….

മുഴുവൻ സമയം എനിക്ക് കൂട്ടിരുന്നതും പരിപാലിച്ചതും എല്ലാം മീനു തന്നെ…

കീരിയും പാമ്പും ആയിരുന്ന ഞങ്ങൾ അതെല്ലാം മറന്ന് സ്നേഹിക്കാൻ തുടങ്ങി… അവളുടെ സ്നേഹവും പരിലാളനയും അറിഞ്ഞത് അപ്പോൾ മുതലായിരുന്നു…..

“ഞാൻ കാരണം അല്ലേ ചേട്ടന് ഇങ്ങനെ വന്നത്”……അഡ്മിറ്റ് ആയത് മുതൽ മീനു ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്നതാണ് ഇത് …

അവൾ കാരണമാണ് എനിക്ക് ഇങ്ങനെ വന്നതെന്നുള്ള വിഷമം അവളെ വല്ലാതെ അലട്ടിയിരുന്നു….

അല്ലടാ…. ഞാൻ കാരണം തന്നെയാ ഇങ്ങനെയൊക്കെ സംഭവിച്ചത് …. ഞാൻ കുറച്ചു കൂടെ നേരത്തേ അവിടെ എത്തേണ്ടതായിരുന്നു….. അങ്ങിനെയെങ്കിൽ ഇതുപോലെ ഒന്നും സംഭവിക്കിലായിരുന്നു… ഞാൻ പറഞ്ഞു

അപ്പോളേക്കും അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊഴിഞ്ഞു തുടങ്ങിയിരുന്നു…

അല്ലെങ്കിലും ഞാൻ അത് ഓർക്കണ്ടേ ?...... ഞാൻ മീനുവിനെ നോക്കി പറഞ്ഞു

എന്ത് ? മീനു കണ്ണ് തുടച്ചുകൊണ്ട് ചോദിച്ചു

ഇതുപോലെ ഒരു സുന്ദരി പെണ്ണ് രാത്രി ഒറ്റക്ക് നിന്നാൽ ആളുകൾ ഇങ്ങനെ ശല്യം ചെയ്യാൻ വരുമെന്ന്…… അവളുടെ മൂഡ് മാറ്റാൻ  ഒന്ന് പൊക്കി പറഞ്ഞു

പോ ഒന്ന്… കരച്ചിലിന് ഇടയിലൂടെ ചെറുതായി ഒന്ന് ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു

വെറുതേ പൊക്കി പറഞ്ഞതല്ല…. ശരിക്കും അവളൊരു സുന്ദരി തന്നെയാണ്….  തുടുത്ത കവിളുകളും   ഉണ്ട കണ്ണും ചെറുതായി തടിച്ച ചുണ്ടുകളും വട്ടമുഖവും ഉള്ള ഒരു 21 കാരി സുന്ദരി…..

ആശുപത്രിയിലുള്ള പിന്നീടുള്ള  ദിവസങ്ങൾ ഞങ്ങളുടെ മനസുകൾ തമ്മിൽ വല്ലാതെ

💬 Comments

View all comments