Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 2 [സമി]
വന്നതെന്നുള്ള വിഷമം അവളെ വല്ലാതെ അലട്ടിയിരുന്നു….
അല്ലടാ…. ഞാൻ കാരണം തന്നെയാ ഇങ്ങനെയൊക്കെ സംഭവിച്ചത് …. ഞാൻ കുറച്ചു കൂടെ നേരത്തേ അവിടെ എത്തേണ്ടതായിരുന്നു….. അങ്ങിനെയെങ്കിൽ ഇതുപോലെ ഒന്നും സംഭവിക്കിലായിരുന്നു… ഞാൻ പറഞ്ഞു
അപ്പോളേക്കും അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊഴിഞ്ഞു തുടങ്ങിയിരുന്നു…
അല്ലെങ്കിലും ഞാൻ അത് ഓർക്കണ്ടേ ?...... ഞാൻ മീനുവിനെ നോക്കി പറഞ്ഞു
എന്ത് ? മീനു കണ്ണ് തുടച്ചുകൊണ്ട് ചോദിച്ചു
ഇതുപോലെ ഒരു സുന്ദരി പെണ്ണ് രാത്രി ഒറ്റക്ക് നിന്നാൽ ആളുകൾ ഇങ്ങനെ ശല്യം ചെയ്യാൻ വരുമെന്ന്…… അവളുടെ മൂഡ് മാറ്റാൻ ഒന്ന് പൊക്കി പറഞ്ഞു
പോ ഒന്ന്… കരച്ചിലിന് ഇടയിലൂടെ ചെറുതായി ഒന്ന് ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു
വെറുതേ പൊക്കി പറഞ്ഞതല്ല…. ശരിക്കും അവളൊരു സുന്ദരി തന്നെയാണ്…. തുടുത്ത കവിളുകളും ഉണ്ട കണ്ണും ചെറുതായി തടിച്ച ചുണ്ടുകളും വട്ടമുഖവും ഉള്ള ഒരു 21 കാരി സുന്ദരി…..

ആശുപത്രിയിലുള്ള പിന്നീടുള്ള ദിവസങ്ങൾ ഞങ്ങളുടെ മനസുകൾ തമ്മിൽ വല്ലാതെ അടുപ്പിക്കുന്ന ദിവസങ്ങളായിരുന്നു…..
അവളുടെ കെയറിങ്ങും സംസാരവും എല്ലാം ഞങ്ങളെ നല്ല കൂട്ടുകാരെപോലെയാക്കി തീർത്തു….
ഡിസ്ചാർജ് ചെയ്തതിന് ശേഷവും സ്റ്റിച്ച് എടുത്ത് മുറിവ് ഉണങ്ങുന്നത് വരെ കുളിക്കാൻ പാടില്ലാത്ത കൊണ്ട് സ്പോഞ്ച് ബാത്തും തന്നെ വേണ്ടി വന്നു….
അതെല്ലാം ഏറ്റെടുത്ത് കൊണ്ട് എന്റെ എല്ലാ കാര്യങ്ങളും അവൾ ചെയ്തുകൊള്ളാമെന്ന് ഏറ്റു….
അവൾ കാരണമാണ് എനിക്ക് ഇങ്ങനെ ആയതെന്നത് കൊണ്ടും, ഈ കുറച്ചുദിവസങ്ങൾ കൊണ്ട് ഞങ്ങൾ തമ്മിലുള്ള അകൽച്ചയെല്ലാം മാറി വല്ലാതെ അടുത്തത് കൊണ്ടും അവൾക്ക് എന്നെ കെയർ ചെയ്യാൻ ഒരു മടിയും ഉണ്ടായിരുന്നില്ല…
ഞങ്ങളുടെ സ്നേഹപ്രകടനം
💬 Comments
View all comments