0%

Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 2 [സമി]

Author : SAMI Read All Parts 4.3K

അതോടെ അവൾ സാധാരണ പോലെ  റൂം അടച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി…

അവൾ എല്ലാം കണ്ടുകാണുമോ…… ചെ….. മോശം ആയല്ലോ…… ക്ലീൻ ചെയ്തുകൊണ്ടിരിക്കേ ഞാൻ ആലോചിച്ചു

പിന്നെ ആ ഒരു ദിവസം ഞങ്ങൾ രണ്ടാൾക്കും വല്ലാത്ത ഒരു നാണം ആയിരുന്നു…. കാര്യമായി ഒന്നും പറയാൻ നിൽക്കാതെ അവൾ ഒളിച്ചു നടന്നു….

മനഃപൂർവം ഒന്നും അല്ലാലോ,... ഈ ഒരു സാഹചര്യം കൊണ്ടല്ലേ/… ഞാൻ എന്നെ തന്നെ ആശ്വസിപ്പിച്ചു….

എന്നാൽ പിറ്റേ ദിവസം മുതൽ അവൾ പഴയതുപോലെ തന്നെ പെരുമാറിയത് കൊണ്ട് എനിക്ക് ആശ്വാസമായി….. പതിവ് പോലെ എനിക്ക് അരികിൽ ഇരുന്നും സംസാരിച്ചു കൊണ്ട് അവൾ പഴയത് പോലെയായി……

ആ ഒരു കാര്യത്തെ മനപൂര്വ്വം ഞങ്ങൾ രണ്ടാളും മറന്നു…..

അങ്ങിനെ ഒരാഴ്ച കൂടെ കഴിഞ്ഞതോടെ ഞാൻ ഏകദേശം പൂർണമായി ഭേദമായി…. സ്റ്റിച്ച് എല്ലാം എടുത്ത് മുറിവ് ഉണങ്ങിയതോടെ അവളുടെ കെയറിങ് വേണ്ടെന്നായി…..

എന്നാലും അവൾ പഴയത് പോലെ എന്റെ കൂടെ വന്ന് ഇരിക്കുന്നതും സംസാരിക്കുന്നതും ഒന്നും നിർത്തിയില്ല…. മുൻപൊക്കെ വഴക്കിടാൻ മാത്രം സംസാരിച്ചിരുന്നവർ ആയിരുന്നു ഞങ്ങൾ….. ഇപ്പോൾ അവൾ എന്റെ ഒരു ആത്മമിത്രത്തെ പോലെ ആയിരിക്കുന്നു….

ചേട്ടാ………. നീട്ടി വിളിച്ചുകൊണ്ട് അവൾ റൂമിലേക്ക് കയറിവന്നു….

ഒന്ന് ഉച്ച മയക്കത്തിന് വേണ്ടി കിടന്നത് ആയിരുന്നു

എന്താടീ…..

അവന്മാരെ പോലീസ് പിടിച്ചെന്ന്…… വളരെ സന്തോഷത്തോടെ എന്റെ അരികിൽ ഇരുന്നുകൊണ്ട്  അവൾ പറഞ്ഞു

രണ്ടാഴ്ച്ച ആയിട്ടാണോ ?

അതൊന്നും എനിക്ക് അറിയില്ല… അച്ഛനെ സ്റ്റേഷനിൽ നിന്ന് വിളിച്ചു പറഞ്ഞതാ……. അവൾ പറഞ്ഞു

ഹാ….

ചേട്ടൻ എന്താ ഉറങ്ങാൻ പോകുകയാണോ ? എന്റെ നെഞ്ചിലേക്ക് കൈ വച്ചുകൊണ്ട്

💬 Comments

View all comments