Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 3 [സമി]
പാടില്ലേ ? ലിയ ചോദിച്ചു
ജസ്റ്റ് വന്നല്ലേ ഉള്ളൂ അപ്പോളേക്കും വേറേ ജോലി നോക്കാൻ പറ്റുമോ…….
ഓ …. അത് ശെരിയാ….
അവൾക്ക് നല്ല ഒരു ജോലി ശരിയാക്കി കൊടുക്കാമോ ?
ഈ കാര്യം ചോദിക്കേണ്ടായിരുന്നു എന്നപോലെ അവൾ എന്നെ ഒന്ന് നോക്കി
നീ വിചാരിച്ചാൽ നടക്കും ? ഞാൻ ഒന്നുകൂടെ പറഞ്ഞു
എവിടെ ?
എവിടെ ആയാലും മതി…. നല്ലൊരു ജോലി ആയാൽ മതി….
നോക്കാം…..
പക്ഷേ ഇപ്പോൾ ശ്രീകുട്ടിയോട് പറയേണ്ട…. എന്തെങ്കിലും ഒന്ന് ആയിട്ട് പറഞ്ഞാൽ മതി…അവൾ പറഞ്ഞു
അത് മതി……
അങ്ങിനെ സംസാരിച്ചുകൊണ്ട് ഞങ്ങൾ വീണ്ടും ക്യാബിനിലേക്ക് പോയി ജോലി തുടർന്നു…
അവളുടെ കൂടെ സംസാരിച്ചു ഇരുന്നും ജോലി ചെയ്തും സമയം പോകുന്നതേ അറിയില്ല,,,
എന്നത്തേയും പോലെ വൈകുന്നേരം അവളുടെ കൂടെ വീട്ടിലേക്ക് പോകാമെന്ന് വിചാരിച്ചു ഓഫീസിൽ നിന്നും ഇറങ്ങി അവളെയും വെയിറ്റ് ചെയ്ത പുറത്ത് നിൽക്കുകയായിരുന്നു.
അവിടേയ്ക്ക് അവൾ കാറുമായി എത്തി
ഡാ, എനിക്ക് ഒരു സ്ഥലം വരെ ഒന്ന് പോകേണ്ട കാര്യം ഉണ്ടടാ,,,, ഇന്ന് ഒന്ന് ബസിൽ പോകാമോ,,,, ഞാൻ ഡോർ തുറക്കുന്നതിന് മുൻപേ അവൾ ഗ്ലാസ് താഴ്ത്തി കൊണ്ട് പറഞ്ഞു
അതിനെന്താ…… ഞാൻ ജാള്യത മറയ്ക്കാൻ ചിരിച്ചു കൊണ്ട് പറഞ്ഞു
സോറി ഡാ… അവൾ വിഷമത്തോടെ പറഞ്ഞു
അതിന് ഇപ്പൊ എന്താ….. നോ പ്രോബ്ലം…… ഞാൻ ബസ്ന് പൊയ്ക്കൊള്ളാം…..
മറന്നു പോയെടാ പറയാൻ, ഇപ്പോളാ ഓർത്തത് സോറി….. എന്തോ തെറ്റ് ചെയ്തത് പോലെ അവൾ വീണ്ടും അത് പറഞ്ഞു
എന്നെ ഡെയിലി വീട്ടിൽ എത്തിക്കാമെന്ന് നീ കോൺട്രാക്ട് ഒന്നും
💬 Comments
View all comments