Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 3 [Mr.Devil]
എന്താ മരിക്കാൻ പോകുന്നോ”
“നിന്നെ കൊല്ലും എന്നാടാ തെണ്ടി പറഞ്ഞത്…”
“ആഹാ…. അത്രക്ക് ധൈര്യം ഉണ്ടോ നിനക്ക്… 15 മിനിറ്റ് തരും അതിനുള്ളിൽ വന്നില്ലെങ്കിൽ നിനക്ക് പുട്ട് കിട്ടില്ലടി”
“ഞാൻ ഇതാ എത്തി” എന്നു പറഞ്ഞവൾ വേഗം ഫോൺ കട്ട് ആക്കി.
ലിയ വരുന്ന കാര്യം ശ്രീക്കുട്ടിയോട് പറയാൻ വേണ്ടി ഞാൻ അകത്തേക്ക് കയറി. കുഞ്ഞുമണി ഇപ്പോഴും കപ്പലണ്ടി മിട്ടായി കഴിക്കുന്ന തിരക്കിലാണ്.
ഞാൻ അവളോട് കാര്യം പറഞ്ഞപ്പോൾ ആള് കുറച്ചു ആക്റ്റീവ് ആയി. ഒരു അഥിതി വരുന്ന സന്തോഷം ആയിരുന്നു അവളുടെ മുഖത്ത്.
ഇവൾ ഉണ്ടാക്കിയ ഫുഡ് കഴിക്കാനാണ് ലിയ വരുന്നത് എന്നുള്ളതുകൊണ്ട് ആൾക്ക് ചെറിയ ടെൻഷനും ഉണ്ട്. ലിയയുടെ അഭിപ്രായം അറിയുന്നതുവരെ ഈ ടെൻഷൻ ഉണ്ടാകും.
10 മിനിറ്റ് ആയപ്പോൾ ലിയയുടെ കാറ് വന്നു നിൽക്കുന്ന സൗണ്ട് കേട്ടു…
ഇവള് പറന്നാണോ വന്നതെന്ന് ഞാൻ ചിന്തിച്ചുപോയി. കൊതി കേറിയാൽ ലിയ ഡിങ്കൻ ആയി മാറുമെന്ന് എനിക്ക് മനസ്സിലായി.കാറിന്റെ സൗണ്ട് കേട്ടതും ശ്രീക്കുട്ടി പ്ലേറ്റ് എടുക്കാൻ വേണ്ടി അടുക്കളയിലേക്ക് പോയി.
വന്നു കയറിയ ഉടൻ അവൾ നേരെ ഡൈനിങ്ങ് ടേബിളിൽ പോയിരുന്നു.
“പോയി കൈ കഴുകിയിട്ട് വാടി”
“കൈ വീട്ടിൽ നിന്നും കഴുകിയിട്ടു തന്നെയാ വന്നത്…”
അപ്പോളേക്കും ശ്രീക്കുട്ടി പ്ലേറ്റുമായി എത്തി. എനിക്കും ലിയക്കും വിളമ്പി. ഞാൻ ഒരു പ്ലേറ്റ് കൂടി എടുത്തു ശ്രീക്കുട്ടിക്കും വിളമ്പി അവളെയും ഞങ്ങളുടെ കൂടെ ഇരുത്തി.
“wow… So delicious….. Sreedevi it’s awesome” ലിയയുടെ അഭിപ്രായം എത്തി.
“താങ്ക്സ്….”
ലിയ ശ്രീക്കുട്ടിയോട് ഇംഗ്ലീഷിലാണ് ഇപ്പോഴും സംസാരിച്ചത്. ലിയക്ക് മലയാളം അറിയാമെന്ന് ശ്രീക്കുട്ടിക്കും അറിയില്ല. അതുപോലെ ശ്രീക്കുട്ടി അടുത്തുള്ളപ്പോൾ ലിയ എന്നോടും ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്. അത് എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല.. ആ എന്തെങ്കിലും ആകട്ടെ.
പിന്നെ അവിടെയൊരു അംഗമായിരുന്നു. ഒരു ടീമിൽ ലിയയും മറ്റേ ടീമിൽ പുട്ടും കടലയും. ഒരു ശത്രുവിനെ കൈയിൽ കിട്ടിയതുപോലെയാണ് അവൾ പുട്ട് കുഴക്കുന്നത്.
ഏറെനേരത്തെ യുദ്ധത്തിനുശേഷം ലിയ തന്നെ വിജയിച്ചു.
ഒരുപാട് കഴിച്ചു അവളുടെ വയറു പൊട്ടാറായി എന്നു അവളുടെ നടത്തത്തിൽ നിന്നും മനസ്സിലാകുന്നുണ്ട്.
ഞങ്ങളും
💬 Comments
View all comments