Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി [Mr.Devil]
ചെറുക്കൻ എന്റെ പള്ളയിൽ കത്തി കുത്തിയിറക്കി തിരിക്കുന്നു. മരണത്തെ ഞാൻ മുഖാമുഖം കാണുന്നുണ്ട്. സഹിക്കാൻ പറ്റാത്ത വേദന കാരണം ഞാൻ അലറി വിളിച്ചു പോയി.
“ആാാ…….. അയ്യോ……”
പെട്ടന്ന് കയ്യിലൊരു നുള്ള് കിട്ടിയാണ് ഞാൻ ഉറക്കത്തിൽ നിന്ന് ഉണർന്നത്. ഉണർന്നു കഴിഞ്ഞപ്പോളാണ് ഇതൊക്കെ സ്വപ്നം ആണെന്ന് മനസ്സിലായത്. പേടിച്ചു കിളി പോകുന്ന സ്വപ്നം കണ്ടുണർന്നിട്ട് അത് വെറും സ്വപ്നമാണെന്ന് മനസ്സിലാക്കുമ്പോൾ ഉള്ള സുഖമുണ്ടല്ലോ…. അത് ഞാൻ അനുഭവിച്ചറിഞ്ഞു. എന്തൊരു ആശ്വാസം….
“ എന്താ ആദികുട്ടാ…… എന്തിനാ നീ അലറിവിളിച്ചേ “
എന്റെ അമ്മയായിരുന്നു ആ ശബ്ദത്തിന്റെ ഉടമ.
“ ഒന്നുമില്ല അമ്മ…… ഞാനൊരു സ്വപ്നം കണ്ടതാ…. “
അതൊരു സ്വപ്നമായിരുന്നല്ലോ എന്ന ആശ്വാസത്തോടെ ഞാൻ മറുപടി നൽകി.“ എന്തൊരു നിലവിളി ആയിരുന്നു ആദി… ഇതൊരു എയർപോർട്ട് അല്ലേ “
അപ്പോളാണ് ഞാൻ എയർപോർട്ടിൽ ആണെന്ന കാര്യം ഓർക്കുന്നത്.
ഞാൻ ചുറ്റും നോക്കിയപ്പോൾ എല്ലാവരും എന്നെ നോക്കി അന്തംവിട്ടിരിക്കുന്നു. ഞാനങ്ങു ചമ്മി നാശമായി. എന്റെ അച്ഛനും എന്നെത്തന്നെ നോക്കി ഇരിക്കുന്നു. ഞാൻ പിന്നെ ആരെയും ശ്രദ്ധിക്കാൻ പോയില്ല… സ്വപ്നത്തിൽപോലും മീനുവിന്റെ കാര്യമാണല്ലോ എന്റെ മനസ്സിൽ എന്നാലോചിച്ചപ്പോൾ നെഞ്ചിനകം ഒന്ന് പിടച്ചു…
എന്നെപറ്റി ഞാൻ പറഞ്ഞില്ലല്ലോ…..
എന്റെ പേര് ആദിത്യൻ. ആദി എന്ന് വിളിക്കും. എം.ബി.എ പഠനം കഴിഞ്ഞു നിൽക്കുന്ന ഒരു 24 വയസ്സുകാരൻ. മോശമല്ലാത്ത സാമ്പത്തികസ്ഥിതി ഉള്ള ഒരു കുടുംബത്തിലാണ് ജനിച്ചത്. ഒരു അനിയത്തി ഉണ്ട്. BSc നഴ്സിംഗ് അവസാന വർഷ വിദ്യാർത്ഥിയാണ്. അച്ഛനും അമ്മയും ഗവണ്മെന്റ് ഉദ്യോഗസ്ഥർ. ഒരുവിധം വെളുപ്പാണ് ഞാൻ , ആറടിയോളം പൊക്കമുണ്ട്. പിന്നെ ജിമ്മിൽ പോകുന്നതുകൊണ്ട് ശരീരമൊക്കെ നല്ല ഫിറ്റാണ്. പിന്നെ എനിക്കു പച്ച കളർ പൂച്ചകണ്ണ് ആണ്. ഈ പൂച്ചകണ്ണ് ഉള്ളത്കൊണ്ട് മാത്രം എനിക്ക് കോളേജിൽ പഠിക്കുമ്പോൾ ഒന്ന് രണ്ട് പെൺകുട്ടികളുടെ ലവ് പ്രൊപോസൽസ് വന്നിട്ടുണ്ട്. പക്ഷെ എനിക്ക് അവരോടു തിരിച്ചു ഒരു ഇഷ്ടവും തോന്നിയില്ല.
“ഒരു യമണ്ടൻ പ്രേമകഥയിൽ” നമ്മുടെ കുഞ്ഞിക്ക പറയുന്നപോലെ ഹൃദയത്തിൽ ആ ഒരു സ്പാർക് വന്നില്ല.
ഇന്ന് എൻറെ ജീവിതത്തിലെ ഒരു സ്വപ്നം യാഥാർഥ്യമാകാൻ പോകുകയാണ്. എന്റെ
💬 Comments
View all comments