Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി [Mr.Devil]
ക്യാനഡയിൽ പോകണമെന്ന സ്വപ്നം. അവിടെ ഒരു കമ്പനിയിൽ ജോലികിട്ടി. അതിനാണ് ഞാനിപ്പോ എയർപോർട്ടിൽ ഇരിക്കുന്നത്. അങ്ങനെ എനിക്ക് പോകേണ്ട സമയമായി. അനിയത്തി ക്ലാസ്സ് ഉള്ളതുകൊണ്ട് എന്നെ യാത്രയാക്കാൻ വന്നില്ല. അങ്ങനെ അച്ഛനോടും അമ്മയോടും യാത്രപറഞ്ഞു എയർപോർട്ടിലെ ചെക്കിങ്ങും ബാക്കി പരിപാടികൾ എല്ലാം കഴിഞ്ഞു ഫ്ലൈറ്റിൽ കയറി.
ഒരു സുന്ദരിയായ എയർഹോസ്റെസ്സ് എനിക്ക് എന്റെ സീറ്റ് കാണിച്ചുതന്നു. ആദ്യമായി ഫ്ലൈറ്റിൽ കയറുന്നൊരു ആവേശം ഉണ്ടായിരിന്നു. ആ ആവേശത്തിന് അതികം ആയുസ്സുണ്ടായിരുന്നില്ല. കാരണം എനിക്ക് കിട്ടിയത് വിൻഡോ സീറ്റല്ല, അത്രതന്നെ. അങ്ങനെ കുറച്ച്നേരം കടന്നുപോയി. ദൈവമേ ഏത് തെണ്ടിക്കാണാവോ ഈ വിൻഡോ സീറ്റിൽ ഇരിക്കാൻ ഭാഗ്യമെന്ന് ചിന്തിച്ചു അയാളെ മനസ്സിൽ പ്രാകികൊണ്ട് ഇരിക്കുമ്പോളാണ് ആരോ എന്റെയടുത്തോട്ട് വരുന്നതായി തോന്നിയത്. തലയുയർത്തി നോക്കിയപ്പോ നേരത്തെ കണ്ട ആ സുന്ദരിയായ എയർഹോസ്റ്റസ്. അവളുടെ പിന്നിൽ നിന്ന് ആരോ എന്റെ മുന്നിലേക്ക് വന്നു. ആ നിമിഷം എന്റെ ഹൃദയത്തിൽ പെരുമ്പറ മുഴങ്ങി.
ഒരു നാടൻ സുന്ദരി. അവളെ വർണ്ണിക്കാൻ വാക്കുകൾ കൊണ്ടാകില്ല. വെണ്ണക്കല്ലിൽ കടഞ്ഞെടുത്ത ഒരു ശില്പം പോലെ… എന്റെ ഹൃദയത്തിൽ നേരത്തെ പറഞ്ഞ സ്പാർക്കിന്റെ അയ്യരുകളിയായിരുന്നു.
എനിക്ക് കിട്ടാത്തതിനാൽ ഞാൻ വിഷമിച്ചിരുന്ന വിൻഡോ സീറ്റിൽ ഇരിക്കുന്നത് ഈ സുന്ദരിയായിരുന്നു. എനിക്കിപ്പോൾ ശുക്രദശ ആണെന്ന് തോന്നുന്നു. എന്റെ സ്വപ്നനഗരമായ കാനഡയിൽ ജോലിചെയ്യാൻ അവസരം കിട്ടി, ഇപ്പോളിതാ എനിക്കായ് ദൈവം കരുതിവച്ച സുന്ദരിക്കുട്ടി എന്റെ മുന്നിൽ വന്നൊന്നൊരു തോന്നൽ.
അവളെക്കുറിച്ചു പറയുകയാണെങ്കിൽ സാമുദ്രിക ശാസ്ത്രം ഒത്തിണങ്ങിയ ഒരു പെൺകിടാവ്. ഒരു മയിൽപീലി പച്ച ചുരിദാറാണ് വേഷം, ലെഗ്ഗിൻസ് അല്ല… പഞ്ചാബി പെൺകുട്ടികളെ പോലെ പാട്ടിയാല പാന്റ് ആണ്. ഷാൾ ഒക്കെ ഇട്ട് ഒരു പഴഞ്ചൻ കുട്ടി. ഞാൻ ആഗ്രഹിച്ചതും ഇതുപോലെയൊരു പഴഞ്ചൻ കുട്ടിയെയാണ്. മുഖത്ത് ഒരു കണ്ണാടി വച്ചിട്ടുണ്ട്. നെറ്റിയിൽ ചന്ദനവും കുങ്കുമവും ഭസ്മവും എല്ലാമുണ്ട്. ആ തണുപ്പിലും അവളുടെ നെറ്റിയിൽ ചെറുതായി വിയർപ്പ് പൊടിഞ്ഞിട്ടുണ്ട്. അത് ആ നെറ്റിയിലെ ചന്ദനത്തിലൂടെ ഒലിച്ചിറങ്ങുന്നു.
എന്റെ സാറേ.., ആ കാഴ്ച കണ്ടപ്പോൾ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കാനാണ് തോന്നിയത്. പിന്നെ ചുമ്മാ അടികൊണ്ട് ചാകണ്ട എന്നുകരുതി സമ്യപനം പാലിച്ചു. അവൾക്കു
💬 Comments
View all comments