0%

Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി [Mr.Devil]

Author : Kambikathakal Read All Parts 117
സീറ്റ്‌ കാണിച്ചു കൊടുത്തു ആ സുന്ദരി എയർഹോസ്റ്റസ് പോയി. ഈ ശാലീന സുന്ദരിയെ വച്ചുനോക്കുമ്പോൾ ആ എയർഹോസ്റ്റസ് ഒട്ടും പോരാ. അങ്ങനെയവൾ എന്റെ അടുത്ത് വന്നിരുന്നു. എന്റമ്മോ, കാച്ചിയ എണ്ണയുടെ മനംമയക്കുന്ന മണം… ഒരുനിമിഷം ഞാനതിൽ ലയിച്ചുപോയി. അപ്പോൾ അവളുടെ കയ്യിൽനിന്നും അവളുടെ ടിക്കറ്റ് എന്റെ അപ്പുറത്തു വന്നു വീണു. ഞാനതെടുത്തു അവൾക്ക് കൊടുത്തു , അപ്പോൾ അവൾ ചെറുതായി ഒന്ന് ചിരിച്ചിട്ട് എന്റെ കയ്യിൽ നിന്നും ആ ടിക്കറ്റ് വാങ്ങി. അങ്ങനെ ആ ഫ്ലൈറ്റ് ഞങ്ങളെയുംകൊണ്ട് ആകാശത്തിലേക്ക് പറന്നുപൊങ്ങി. അവളുടെ പേടമാൻ കണ്ണുകളിലെ പേടി കണ്ടാലറിയാം ആദ്യമായാണ് ഫ്ലൈറ്റിൽ കയറുന്നതെന്ന്. ഞാനും ആദ്യമായാണ് കയറുന്നത്… പക്ഷെ എനിക്ക് അത്ര പേടിയൊന്നും തോന്നിയില്ല. ആ കണ്ണുകളിലെ പേടി മായ്ക്കാൻ ഞാൻ സംസാരിച്ചു തുടങ്ങി.“എന്താ പേര് “… പെട്ടന്നവൾ എന്റെ വശത്തേക്ക് തിരിഞ്ഞുനോക്കി… പിന്നെയൊരു നനഞ്ഞ പുഞ്ചിരിയോടെ അവൾ മറുപടി നൽകി “ ശ്രീദേവി “ “നല്ല ഐശ്വര്യമുള്ള പേര്….. ശെരിക്കും ഇവളൊരു ശ്രീദേവി തന്നെ “ എന്ന് ഞാൻ മനസ്സിലോർത്തു. ഞാൻ വീണ്ടും സംഭാഷണം തുടന്നു….. “കാനഡയിൽ എന്താ പരിപാടി….. ചുമ്മാ കറങ്ങാൻ പോകുവാണോ” “ അല്ല…. ജോലിക്ക് പോകുവാ” അവൾ മറുപടി തന്നു.. “ഏട്ടനല്ലേ… എയർപോർട്ടിൽ ഇരുന്നു നിലവിളിച്ചേ… “ അടിപൊളി.. ഞാനങ്ങു ചമ്മി നാറി ഇല്ലാണ്ടായിപോയി. പക്ഷെ അത് പുറത്തുകാണിക്കാതെ ഞാൻ ചോദിച്ചു “ഇയാളത് കണ്ടാരുന്നല്ലേ” “ അതേല്ലോ….. ഞാൻ ഏട്ടന്റെ അടുത്തുണ്ടാരുന്നു” എയർപോർട്ടിൽ ഇവൾ എന്റെ അടുത്ത് തന്നെ ഉണ്ടായിരുന്നിട്ട് ഞാൻ കണ്ടില്ലല്ലോ ഈശ്വരാ…. എന്ന് ഞാൻ ചിന്തിച്ചുപോയി. ചിലപ്പോൾ ആകാശത്തുവച്ച് സംസാരിച്ചു തുടങ്ങാനായിരിക്കും വിധി. “അതേ ഞാനൊരു സ്വപ്നം കണ്ടതാ”….എന്നുപറഞ്ഞു ആ സ്വപ്നം അവൾക്ക് പറഞ്ഞുകൊടുത്തു. പറഞ്ഞുതീർന്നതും അവൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി. മുത്തുമണി പൊഴിയുന്നപോലെ ആയിരുന്നു അവളുടെ ചിരി. കുറച്ച്നേരം ആ ചിരി തുടർന്നു. പിന്നെയും ഞങ്ങൾ കുറെ സംസാരിച്ചു. ഇവളൊരു വായാടി ആണല്ലോ എന്ന് ഞാൻ ചിന്തിച്ചുപോയി. എനിക്ക് സംസാരിക്കാൻ ഒരു അവസരം അവൾ തരുന്നേയില്ല. അവളുടെ ‘ഏട്ടാ’ എന്ന ഈണത്തിലുള്ള വിളികേൾക്കുമ്പോൾ ഒരു പ്രതേക അനുഭൂതി തോന്നി. അവളുടെ വയസ്സ്

💬 Comments

View all comments