0%

Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി [Mr.Devil]

Author : Kambikathakal Read All Parts 119
ചോദിച്ചപ്പോൾ 22 വയസ്സായി എന്നുപറഞ്ഞു. എന്നെക്കാളും രണ്ടുവയസ്സിനു ഇളയതാണ്. അപ്പൊ പിന്നെ ഏട്ടാ എന്ന് വിളിക്കുന്നതുകൊണ്ട് തെറ്റില്ലല്ലോ അല്ലേ…. അങ്ങനെ വീട്ടുകാരെക്കുറിച്ചായി ചർച്ച…. ഞാനെന്റെ ഫാമിലിയെകുറിച്ച് പറഞ്ഞു.അവളുടെ കാര്യങ്ങൾ അവളും. അവൾക്കൊരു അമ്മയും, അനിയനുമാണുള്ളത്. അനിയൻ ഡിഗ്രി അവസാനവർഷ വിദ്യാർത്ഥിയാണ്. ഇത്രെയും മാത്രമാണ് അവളെന്നോട് അവളുടെ ഫാമിലിയെപറ്റി പറഞ്ഞത്. ഇത്രെയും നേരം വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നവൾ ഫാമിലിയെപ്പറ്റി പറഞ്ഞപ്പോൾ പെട്ടന്ന് സൈലന്റ് ആയി. കൂടാതെ ആ സമയം അവളുടെ മുഖത്ത് വിഷമമാണോ അതോ ടെൻഷൻ ആണോ എന്ന് നിർവചിക്കാൻ കഴിയാത്ത എന്തൊക്കെയോ ഭാവങ്ങൾ നിഴലിച്ചിരുന്നു. അതെന്നിൽ സംശയങ്ങൾ ഉളവാക്കി. ഇവൾ എന്തൊക്കെയോ മറച്ചുപിടിക്കുന്നുണ്ട്. കുറച്ചു കഴിഞ്ഞപ്പോൾ പുള്ളിക്കാരിയുടെ വായാടി മോഡ് ഓണായി. പിന്നെ നിർത്താതെ സംസാരം. മണിക്കൂറുകൾ കടന്നുപോയത് അറിഞ്ഞേയില്ല….
ഞങ്ങളുടെ ഫ്ലൈറ്റ് ലാൻഡ്‌ചെയ്തു. എയർപോർട്ടിലെ പ്രോസസ്സ് എല്ലാം കഴിഞ്ഞു ഞങ്ങൾ പുറത്തിറങ്ങി. യാത്ര പറഞ്ഞു പിരിയുമ്പോൾ അവളുടെ മുഖത്തു വിഷമത്തിന്റെ കാർമേഘങ്ങൾ ഇരുണ്ടുകൂടിയിരുന്നു. എന്റെ സ്ഥിതിയും വ്യത്യസ്തമല്ല…. അങ്ങനെ ഞങ്ങൾ രണ്ടുവഴിക്ക് പിരിഞ്ഞു. കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് ഞാൻ കാലങ്ങളായി സ്വപ്നം കാണുന്ന ക്യാനഡ എന്ന മനോഹരമായ നഗരത്തിലെത്തി. എന്റെയൊരു സുഹൃത്തിന് ഇവിടെ വീടുണ്ട്. പക്ഷെ അവനിപ്പോൾ കുടുംബത്തോടൊപ്പം ലണ്ടനിലാണ്. വീട് ഒഴിഞ്ഞുകിടക്കുകയാണെന്ന് സാരം. അവനെന്നോട് അവിടെ താമസിച്ചോളാൻ പറഞ്ഞതുകൊണ്ട് താമസസൗകര്യം ചുളുവിന്‌ സെറ്റായി. ഞാനൊരു ടാക്സി പിടിച്ചു, അഡ്രസ്സ് ടാക്സി ഡ്രൈവറെ കാണിച്ചു അവിടേക്ക് യാത്ര തിരിച്ചു. ഒരു മണിക്കൂർ യാത്രയുണ്ടായിരുന്നു അവിടേക്ക്. അവസാനം എത്തേണ്ടടുത്തു എത്തി. ആദ്യംതന്നെ ഒന്ന് കുളിച്ചു ഫ്രഷായി. നേരെ ബാൽക്കണിയിലേക്ക് പോയി…. താഴെ റോഡിലേക്ക് നോക്കിയപ്പോൾ അവിടെക്കണ്ട കാഴ്ചയെന്നെ അത്ഭുതപ്പെടുത്തി. ഞാനറിയാതെ ആ പേര് ഉച്ചരിച്ചുപോയി…… “”ശ്രീദേവി “” തുടരും. ( നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം പ്രതീക്ഷിക്കുന്നു. തുടരണോ വേണ്ടയോ എന്നും പറയുക )

💬 Comments

View all comments