0%

Chapter Title : ആദ്യാനുരാഗം

Author : kkstories Read All Parts 542

അവള്‍ടെ കൂട്ടുകാരികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുകയും വേണം,നീ ഇത്രയും എനിക്ക് വേണ്ടി ചെയ്ത മതി".ഞാന്‍ പറഞ്ഞു

"ഇതിലും ഭേതം എന്നോട് അവളെ അങ്ങ് പ്രേമിക്കാന്‍ പറയുന്നതല്ലേ അഭി"?ഒരു കുസൃതി ചിരിയോടെ അഞ്ജലി പറഞ്ഞു.

"എന്‍റെ പൊന്ന് മോളല്ലേ എനിക്ക് വേണ്ടി ഇതു പോലും നീ ചെയ്യില്ലേ"?ഞാന്‍ ചോദിച്ചു

"അളിയാ ഇവള്‍ക്ക് ഇത്ര ജാഡ ആണെങ്കില്‍ ഞാന്‍ പോയാലോ ഇവള്‍ക്ക് പകരം"?.അലക്സ്‌ ചോദിച്ചു

"എന്‍റെ പൊന്നളിയ ശവത്തില്‍ കുത്തരുത്,ഒന്നിപിക്കുന്ന കാര്യമാ പറഞ്ഞെ അല്ലാതെ വെറുപ്പിക്കുന്ന കാര്യമല്ല,അതുകൊണ്ട് നീ പോകണ്ട അഞ്ജലി പോയാല്‍ മതി".ഞാന്‍ പറഞ്ഞു

"ഞാന്‍ പോകാം പക്ഷെ നീ എന്തിനാ വളഞ്ഞു മൂക്കില്‍ പിടിക്കണേ,നേരിട്ടങ്ങ് പറഞ്ഞാല്‍ പോരെ?".അഞ്ജലി ചോദിച്ചു

"ചില മൂക്ക് വളഞ്ഞു തന്നെ പിടിക്കണം,നീ തന്നെ കണ്ടതല്ലേ ഞാന്‍ ഒന്ന് നോക്കുനെന്നു അവള്‍ടെ കൂടുകാരി അവളോട്‌ പറഞ്ഞപ്പോള്‍ തന്നെ കണ്ടതല്ലെ പെണ്ണ് ദേഷ്യപ്പെട്ട് അവളോട്‌ പറഞ്ഞത്.അങ്ങനെ ഉള്ള പെണ്ണിനോട് ഞാന്‍ അങ്ങോട്ട്‌ ചെന്നു പറയണ്ട താമസമേ ഉള്ളു അവള്‍ അക്സപ്റ്റ് ചെയ്യാന്‍ പോവല്ലെ" ........................... ഞങ്ങള്‍ മൂന്ന് പേരും കൂടി ചിരിച്ചു

"അപ്പോള്‍ ശരി നീ പറഞ്ഞ പോലെ ചെയ്യാം അല്ലെ"?

"ഉം നീ ഇപ്പഴെ പോയി മുട്ടിക്കോ അവരോട്,നീ എത്രയും പെട്ടന്ന് തന്നെ നൈസ് ആയിട്ട് അവളെ കുറിച്ച് എല്ലാ വിവരവും അറിഞ്ഞിട്ട് എന്നോട് വന്ന് പറയണം,ഞാന്‍ എന്റേതായ രീതിയില്‍ അവള്‍ടെ മനസ്സില്‍ എന്തെങ്കിലും ചലനം വരുത്താന്‍ പറ്റുമോ എന്ന് കൂടി നോക്കാം,പിന്നെ അവള്‍ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ,ഇപ്പോള്‍ ആരോടേലും ഉണ്ടോ എന്നെല്ലാം തിരക്കണം,അതിന് ശേഷം നീ എന്നെ പരിചയപ്പെടുത്തണം സമയവും സന്ദര്‍ഭവും ഒത്തു വരുമ്പോള്‍ ഞാന്‍

💬 Comments

View all comments