Chapter Title : ആജൽ എന്ന അമ്മു 2 [അർച്ചന അർജുൻ]
ആജൽ എന്ന അമ്മു 2
Aajal Enna Ammu Part 2 | Author : Archana Arjun | Previous Part
ആദ്യമേ തന്നെ പറയട്ടെ നിങ്ങൾ ആദ്യ ഭാഗത്തിനു തന്ന സപ്പോര്ടിനു നന്ദി....തുടർന്നും സപ്പോർട്ട് തരുക വായിക്കുക.........
( ചെറിയ ഒരു തിരുത്തുള്ളത് നീരജ് 3 വർഷ ബി എ വിദ്യാർത്ഥിയും അമ്മു എം എ 3 ആം സെമസ്റ്ററും ആണ്.... )
തുടർന്ന് വായിക്കുക........
ഓർത്ത് ഓർത്ത് അങ്ങനെ കോളേജ് എത്തിയത് അറിഞ്ഞില്ല.....
വണ്ടി ക്യാമ്പസ്സിന് പുറത്തു ഒഴിഞ്ഞ ഇടം കണ്ടെത്തി പാർക്ക് ചെയ്ത് ഞാൻ കോളേജിലേക്ക് നടന്നു..
അമ്മുവിന്റെ ക്ലാസിനു മുന്നിലെത്തിയപ്പോഴേ കണ്ടു അവളുടെ ക്ലാസ് കഴിഞ്ഞിട്ടില്ല....
സമയമായി വരുന്നതേ ഉള്ളു.....
5 മിനിറ്റ് ഞെരിപിരി കൊണ്ട് എങ്ങനെയൊക്കെയോ വെയിറ്റ് ചെയ്തു....
അപ്പോഴേക്കും ബെല്ലടിച്ചു ടീച്ചർ പുറത്തേക്ക് പോയി....
ഞാൻ നോക്കിയപ്പോൾ അവൾ ക്ലാസ്സിൽ നിന്നിറങ്ങി എന്റെ നേരെ വരുകയാണ്...
അടുത്തെത്തി അവൾ ചോദിച്ചു....
" പോയോ.... "
" ഹ്മ്മ് പോയി.... "
" എന്നിട്ട്....? "
" കല്യാണം നടന്നു... "
" അവളെ കേറി കണ്ടില്ലേ....?? "
ഞാൻ മിണ്ടാതെ നിന്നതേ ഉള്ളു......
" ചോദിച്ചത് കേട്ടോ നീ....അവളെ നീ കണ്ട് സംസാരിച്ചില്ലേ എന്ന്....? "
ഞാൻ തലതാഴ്ത്തി....
" ഓഹോ പിന്നെന്തിനാ അങ്ങോട്ട് പോയത്....? "
" അമ്മൂ എനിക്കത് കണ്ട് നില്കാൻ ആയില്ല ഞാൻ.... ഞാൻ....
എനിക്ക് വല്ലാതെ സങ്കടം വരുന്നുണ്ടായിരുന്നു......
" ഇങ്ങോട്ട് നോക്കെടാ കൊരങ്ങെ....
അവൾ വല്ലാണ്ട് സ്നേഹം വരുമ്പോളാണ്
"കൊരങ്ങെ "എന്നെന്നെ വിളിക്കുന്നത്....
ഞാൻ തലയുയർത്തി നോക്കി....
" അത് തീർന്നല്ലോ.... അത് കഴിഞ്ഞു അതിന് വേണ്ടിട്ട നിന്നെ ഞാൻ പറഞ്ഞു വിട്ടത്.... ഇപ്പൊ തീർന്നില്ലേ ആ ചാപ്റ്റർ ഇതോടെ വലിച്ചു കീറി കളഞ്ഞേക്ക്... മനസ്സിലായോ... "
" ഹ്മ്മ്... "
അങ്ങനെ പറഞ്ഞെങ്കിലും എന്റെ ഉള്ളിലൊരു കനൽ എരിഞ്ഞു നീറുന്നുണ്ടായിരുന്നു....
സാധരണ ഞങ്ങൾ ഒരുമിച്ചാണ് ഫുഡ് കഴിക്കുന്നത്..അന്ന് പക്ഷെ അവളെന്നെ തനിച് വിട്ടു...അമ്മു എപ്പോഴും അങ്ങനെ ആണ്... ഞാൻ മൂഡ്
💬 Comments
View all comments