0%

Chapter Title : ആജൽ എന്ന അമ്മു 3 [അർച്ചന അർജുൻ]

Author : Kambikathakal Read All Parts 152

ആജൽ എന്ന അമ്മു 3

c | Previous Part

" എടാ നീയവനെ തല്ലിയല്ലേ......? '

ഞെട്ടി എണീറ്റു അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ഞാൻ ശെരിക്കും പേടിച്ചു... അതുവരെ കാണാത്ത ഒരു ദേഷ്യംപിടിച്ച ഭാവമായിരുന്നവൾക്ക്...... !!!!!!!!!!

" അമ്മു ഞാൻ... "

" ഒന്നും പറയണ്ട കിച്ചു ( ഇതുവരെ വെളിപ്പെടുത്താതിരുന്ന എന്റെ ചെല്ലപേരാണ് കിച്ചു..... ) എന്നോട് പോലും പറയാതെ...."

അവളാകെ ദേഷ്യത്തിൽ ആണ്......

" അമ്മൂ എനിക്ക് പറയാൻ ഉള്ളത് കൂടി നീ കേൾക്കണം... "

" എനിക്കൊന്നും കേൾക്കണ്ട... നീയാരാ ഗുണ്ടയാണോ.... എനിക്കിനി നിന്നെ കാണണ്ട പൊയ്ക്കോ ..... "

ഇത്രേം പറഞ്ഞു ദേഷ്യത്തിൽ നിന്ന അവൾ പെട്ടന്നുടനെ കരഞ്ഞുകൊണ്ട് അവളുടെ മുറിയിലേക്ക് ഓടി കയറി വാതിലടച്ചു....

എനിക്ക് അവിടുന്ന് അനങ്ങാൻ പോലും പറ്റിയില്ല....അവളറിഞ്ഞാൽ ദേഷ്യപെടുമെന്നു എനിക്ക് ഉറപ്പായിരുന്നു... എന്നാൽ ഇങ്ങനെ പറയും എന്നു ഞാൻ വിചാരിച്ചില്ല.. എന്റെ തലയിൽ " എനിക്കിനി നിന്നെ കാണണ്ട " എന്നവൾ പറഞ്ഞ ആ വാചകം മുഴങ്ങിക്കൊണ്ടിരുന്നു ......ഒരു തരം മരവിപ്പ് എന്റെ ദേഹം മുഴുവൻ പടർന്നു....
എന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു...

ആരോടും ഒന്നും മിണ്ടാതെ ഞാൻ അവിടുനിറങ്ങി....മമ്മി പുറകെന്ന് വിളിക്കുന്നത് കേട്ടെങ്കിലും തിരിച്ചൊന്നു പ്രതികരിക്കാൻ പോലും നിൽക്കാത്ത ഞാൻ അവിടെനിന്നും ഇറങ്ങി....എങ്ങനെയൊക്കെയോ വീടെത്തി.... അവിടെയും ആരോടും ഒന്നും മിണ്ടാതെ നേരെ വന്നെന്റെ മുറിയിൽ കേറി കിടന്നു..... വിശപ്പും ദാഹവും എല്ലാം കെട്ടടങ്ങിയിരുന്നു......

എപ്പോഴാ ആ കിടന്ന കിടപ്പിൽ ഞാൻ ഉറങ്ങിപ്പോയി.....
എഴുന്നേറ്റ് സമയം നോക്കിയപ്പോൾ 8 മണി...വന്ന വേഷം പോലും മാറിയിട്ടില്ല നേരെ

💬 Comments

View all comments