Chapter Title : ആജൽ എന്ന അമ്മു 5 [അർച്ചന അർജുൻ]
വാശി കാണിച്ചു കാരണം നിന്നെ അങ്ങനെ വിട്ട് കളയാൻ എനിക്ക് പറ്റില്ലടാ...... "
അവളെകദേശം കരയാറായിരുന്നു... എന്റെ തോളിൽ തന്നെ ചാഞ്ഞു കിടന്നു അവൾ തേങ്ങുന്നുണ്ടായിരുന്നു.....
അവളുടെ ഉള്ളിൽ ഞാൻ എവിടേയോ ഉണ്ടെന്ന് എനിക്ക് അപ്പോൾ തോന്നി.....ഒരുപക്ഷെ എന്റെ തോന്നൽ മാത്രമാവാം...അവൾക് എന്നോടുള്ള ഇഷ്ടക്കൂടുതൽ എന്തെന്നാൽ അതാ ഫ്രണ്ട്ഷിപ് എന്ന ലേബലൽ ഉള്ളത്കൊണ്ടാവാം നിന്നെയുള്ളിൽ ഞാൻ ഉണ്ടെന്ന് എങ്ങനെയാ പെണ്ണെ നിനക്ക് ഞാൻ മനസിലാക്കിത്തരുക........സമയം കൊറേ എടുക്കുമല്ലോ എന്ന് മനസിൽ പറഞ്ഞുകൊണ്ട് ഞാൻ അവളോട് പറഞ്ഞു.......
" അയ്യേ എന്റെ കൊച്ച് എന്തിനാ കരയുന്നേ എനിക്ക് അപ്പോഴേ അറിയാമായിരുന്നു നീ എന്റെ അടുത്ത് വന്നിരിക്കുമ്പോഴോക്കെ അവൻ നിന്നെ വിളിച്ചു കൊണ്ടു പോകുമ്പോഴെ എനിക്ക് സംശയം ഉണ്ടായിരുന്നു അത് ഉറപ്പിക്കാൻ വേണ്ടിയാണ് നിന്നോട് ചോദിക്കാം എന്ന് വിചാരിച്ചത്... എന്റെ അമ്മുവേ എനിക്ക് ഫീലാവും എന്ന പേടി വേണ്ട എനിക്ക് ഫീൽ ഒന്നും ആയിട്ടില്ല അത് എല്ലാ ബോയ്സിനുമുള്ള ഒരു പൊസ്സസ്സീവ്നെസ്സ് ആണ് നീ അത് കാര്യമാക്കണ്ട കേട്ടോ... "
അത്രയും എന്റെ എന്റെ വായിൽ നിന്ന് കേട്ടപ്പോൾ അവൾ ഒക്കെ ആയതു പോലെ എനിക്ക് തോന്നി.... ഞാൻ പറഞ്ഞു.......
" വേഗം എന്റെ കൊച്ച് റെഡിയായിക്കെ നമുക്ക് ഒരുമിച്ച് കോളേജിലേക്ക് പോകാം പെട്ടെന്ന് പോ.... ചെന്നെ....... "
അവൾ മുന്നോട്ട് പോയതും എന്തോ പറയാനായി പെട്ടന്ന് സ്വിച്ചിട്ടപോലെ തിരിഞ്ഞു.....
" എടാ ഒരു കാര്യം കൂടി..... "
" എന്താടാ..... "
" അവൻ എന്നെ ക്ലാസ്സ് കട്ട് ചെയ്ത് ബീച്ചിലോട്ടു പോകാം എന്ന് പറഞ്ഞിരുന്നു......പോയില്ലെങ്കിൽ അവൻ പിണങ്ങും
💬 Comments
View all comments