Chapter Title : ആജൽ എന്ന അമ്മു 5 [അർച്ചന അർജുൻ]
ഓടിച്ചു കയറ്റി പാർക്കിംഗ് സെക്ഷനിൽ ബൈക്ക് നിർത്തി......അവൻ ആ മരച്ചോട്ടിൽ ഇരിപ്പുണ്ടായിരുന്നു..... അവൻ എന്തായാലും കാണും എന്ന് എനിക്ക് ഉറപ്പായിരുന്നു......
ബൈക്കിൽ നിന്നുമിറങ്ങി ഞാൻ അമ്മുനോടായി പറഞ്ഞു.....
" അമ്മു അവൻ അവിടെ നിൽപ്പുണ്ട് അവൻ എന്തായാലും ദേഷ്യപ്പെടും നീയത് കാര്യമാക്കണ്ട............ പിന്നെ നീ ഇന്ന് നേരത്തെ ഇറങ്ങണം അവനോട് എന്തെങ്കിലും പറഞ്ഞാൽ മതി കേട്ടോ......മ്മ് പൊയ്ക്കോ.... പിന്നെ ഉച്ചയ്ക്ക് വീട്ടിലെത്തി കഴിഞ്ഞതിനുശേഷം എന്നെ വിളിക്കണം അപ്പോഴേക്കും ഞാനും അങ്ങേത്തിക്കോളാം വന്നിട്ട് പറയാട്ടോ എന്താണെന്നു......... പൊയ്ക്കോ......"
" ഓക്കെ ടാ "
അവൾ നടന്ന് അവന്റെ അടുത്തേക്ക് പോകുന്നത് കണ്ടു.......അവൾ അടുത്തെത്തിയതും അവനെന്നെ നോക്കി ഞാൻ ബൈക്കിന്റെ അടുത്തുതന്നെ നിൽപ്പുണ്ട്.....അവൻ നോക്കും എന്നെനിക്കുറപ്പായിരുന്നതിനാൽ വെറുതെ ഫോൺ എടുത്ത് ചെവിയോട് ചേർത്ത് വെച്ച് ഞാൻ നിന്ന് ഫോണിൽ സംസാരിക്കുന്നപോലെ.... എന്നിരുന്നാലും ഇടങ്കണ്ണിട്ട് അവനു മനസിലാവാത്ത വിധം ഞാൻ അവരെ നിരീക്ഷിച്ചുകൊണ്ടിരുന്നു.......
ഞാൻ നിൽക്കുന്ന ഭാഗം ചൂണ്ടിക്കൊണ്ട് അവൻ അവളോട് ദേഷ്യപെടുന്നതും പോകുന്നതും കണ്ടു.........
അവൻ പോയി കഴിഞ്ഞ് അവളെന്നെ നോക്കി..... ഞാൻ കൂടെ ചെല്ലുവാൻ കൈ കാണിച്ചു... അവൾ ആകട്ടെ അവന്റെ പുറകെ പോയി....
ഞാനാകട്ടെ ചിരിച്ചു കൊണ്ട് മനസ്സിൽ പറഞ്ഞു.......
മോനെ വിക്കീ അണയാൻ പോകുന്ന തീ ആളി കത്തും അതിനു മുന്നോടിയായിട്ടാണ് നിന്റെ എല്ലാ പ്രകടനവും ............. !!!!!!!!
****************************
പതിനൊന്നു മണി ആയപ്പോൾ എന്റെ ഫോൺ റിങ് ചെയ്തു........ സജി ചേട്ടൻ ആയിരുന്നു അവന്റെ ഡീറ്റെയിൽസ് പറയാൻ വിളിച്ചതാവും.....ഞാൻ ഫോൺ എടുത്തു.........
" ഹലോ... ചേട്ടാ........ "
" ആ എടാ അവന്റെ ഫുൾ
💬 Comments
View all comments