0%

Chapter Title : ആജൽ എന്ന അമ്മു 5 [അർച്ചന അർജുൻ]

Author : Kambikathakal Read All Parts 259
ഏഴര......വന്നപാടെ ഉറങ്ങിപ്പോയി..... ഫോൺ എടുത്ത് നോക്കിയപ്പോൾ അച്ചുവാണ്.....വിക്കിയുടെ വാടക വീടിനു തൊട്ടടുത്തുള്ളവൻ....... (  വിക്കി ഒരു വീടെടുത്തു അവിടെയാണ് താമസം.......അതും ഒറ്റയ്ക്ക്..... ) അതുകൊണ്ട് ആ ഏരിയയിൽ ഉള്ള അച്ചുവിനെ ആണ് അവനെ ഒന്ന് ശ്രദ്ധിക്കാൻ ഞാൻ ഏൽപ്പിച്ചത്..... എന്റെ ഉറ്റ കൂട്ടുകാരനുമാണവൻ........ "  എന്താടാ...... " "  നിനക്ക് ഞാൻ ഒരു ഫോട്ടോ വാട്സ്ആപ്പ് ചെയ്തിട്ടുണ്ട്.... ആളെ അറിയോന്ന് നോക്ക്  മറ്റവന്റെ വീട്ടിൽ വന്നതാണ്..... ആ വീട്ടിൽ ഒരാൾ വരുന്നതേ ആദ്യായിട്ട......അവരെന്തോ ഒരുപാടുനാളത്തെ ഫ്രണ്ട്‌സ് പോലെയുണ്ട്... കണ്ടപ്പോൾ മൊത്തത്തിൽ ഒരു മിസ്റ്റേക്ക്.... ഏതായാലും നീ നോക്ക്......, " ഫോൺ കട്ട്‌ ആക്കി ഞാൻ വാട്സ്ആപ്പ് എടുത്തു.....അച്ചുവിന്റെ മെസ്സേജ്  ടോപ്പിൽ തന്നെയുണ്ട്.... രണ്ട് ഫോട്ടോസ് ഉണ്ടായിരുന്നു.....ഓട്ടോ ഡൌൺലോഡ് ആയി കിടപ്പുണ്ട്..... ഞാൻ ഫോട്ടോ എടുത്ത് നോക്കി.... ഗേറ്റ് ലൈറ്റ് ന്റെ വെളിച്ചം മാത്രമേ ഉള്ളു ഫോട്ടോയിൽ ആകെ വെളിച്ചമെന്ന് പറയാൻ........ ഞാൻ സൂം ഇൻ ചെയ്തു........ആളെ തിരിച്ചറിഞ്ഞതും  ഞാൻ ചാടി എഴുന്നേറ്റു.... തല ഒന്നുടെ കുടഞ്ഞു ഞെട്ടലോടെ വീണ്ടും ഫോട്ടോയിലേക്ക് നോക്കി............ അതെ അവൻ....... അവൻ തന്നെ........ വിവേക്..........  !!!!!!!!

💬 Comments

View all comments