Chapter Title : ആജൽ എന്ന അമ്മു 7 [അർച്ചന അർജുൻ] [Climax]
വീണ്ടും ചിന്തിച്ചു. അതെ എല്ലാം സത്യമാണ് എന്റെ പെണ്ണിനെ എനിക്ക് തിരിച്ചു കിട്ടിയിരിക്കുന്നു........
എല്ലാം ആലോചിച്ച് ഞാൻ പൊട്ടിച്ചിരിച്ചു........കാരണം എല്ലാം തെളിഞ്ഞു.......എന്റെ അടക്കാനാവാത്ത സന്തോഷം ഞാൻ വീണ്ടും വീണ്ടും പൊട്ടിച്ചിരിച്ചു.........
പക്ഷേ എന്റെ ചിരി കണ്ടിട്ട് മിണ്ടാതിരുന്ന അവൾക്ക് ദേഷ്യമാണ് വന്നത്..... അതോ അടക്കി വെച്ചിരുന്നതെല്ലാം പുറത്തുചാടിയതാണോ...... അവളെന്നെ നിർത്താതെ ഇടിച്ചുകൊണ്ടിരുന്നു ഇടിക്കുന്നതിനിടയ്ക്ക് " തെണ്ടീ ഒരു ഒരു വാക്ക് എന്നോട് പറഞ്ഞു കൂടായിരുന്നോ നിനക്ക് എന്നെ ഇഷ്ടമായിരുന്നു എന്ന് എന്നോടൊന്നും പറയാതെ നീ കൊണ്ടുനടന്നു അല്ലേ "
ഇങ്ങനെയൊക്കെ വിളിച്ചുപറഞ്ഞുകൊണ്ട് അവൾ എന്നെ ഇടിച്ചു കൊണ്ടിരുന്നു അവൾ കരഞ്ഞുതുടങ്ങിയിരുന്നു....... അവൾ ഇടിച്ചതൊക്കെയും എന്നോടുള്ള ഇഷ്ടമായിരുന്നു എന്ന് എനിക്ക് മനസ്സിലായി......... ഞാൻ കാർ ഒതുക്കി നിർത്തി....അവൾ അതോടെ ഇടിയും നിർത്തി
" എടി മരമാക്രി നീയെന്താ എന്നോട് പറയാതിരുന്നത് എന്നെ ഇഷ്ടമാണെന്ന് "
" എടാ കൊരങ്ങാ നിനക്ക് ഇത്രയും കാലമായിട്ട് മനസ്സിലായില്ലേ അത്.... നിന്റെ വായീന്ന് പറയിപ്പിക്കാൻ വേണ്ടി തന്നെയാ ഞാൻ അവനോട് ഇഷ്ടമാണെന്ന് പറഞ്ഞത്..... എന്നിട്ട് നീ വാ തുറന്നില്ല...... എന്നിട്ട് വന്നു പറഞ്ഞിരിക്കുന്നു വേറൊരു പെണ്ണിനെ ഇഷ്ടമാണെന്ന് അവളെയെങ്ങാനും കണ്ടിരുന്നെങ്കിൽ ഞാൻ കൊന്നേനെ....... "
പൊട്ടിച്ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു
അതിന് അങ്ങനെ ഒരു പെണ്ണില്ലല്ലോ അതൊക്കെ നിന്നെ തന്നെയാ പറഞ്ഞെ.... നിന്റെ മരമണ്ടയ്ക്ക് അത് മനസ്സിലായില്ല പിന്നെ ഞാൻ എന്ത് ചെയ്യാനാ..... അവർ പ്ലാൻ ചെയ്തത് എന്തായാലും നന്നായി ഇല്ലെങ്കിൽ എന്റെ വായിൽ നിന്ന് തന്നെ ഇന്ന് കേട്ടേനെ നീ എനിക്കിഷ്ടമാണെന്ന് നന്നായി എന്റെ മാനം അവർ കാത്തു..... "
"
💬 Comments
View all comments