0%

Chapter Title : ആജൽ എന്ന അമ്മു 7 [അർച്ചന അർജുൻ] [Climax]

Author : Kambikathakal Read All Parts 376
ഉവ്വ്  എന്തായാലും  രണ്ടുപേർക്കും അങ്ങോട്ടുമിങ്ങോട്ടും മനസ്സിലായില്ലല്ലോ ഇഷ്ടമാണെന്ന് " അവൾ അതും പറഞ്ഞ് പൊട്ടിച്ചിരിച്ചു..... " ഏതായാലും കല്യാണം ഉറപ്പിച്ചു.......... നീ വാ നമ്മൾ തുടങ്ങിയിടത്തുതന്നെ തുടങ്ങാം.... കോളേജിലേക്ക് വിട്ടോ നിന്റെ  കൈ പിടിച്ച് നിന്റെ ഭാര്യ ആകാൻ പോകുന്നവളായി എനിക്ക് അവിടെ നടക്കണം എന്നെ കൊണ്ടു പോടാ..... " ഞാൻ ചിരിച്ചുകൊണ്ട് വണ്ടി കോളേജിലേക്ക് വിട്ടു....... അവൾ എന്റെ തോളിലേക്ക് പറ്റി ചേർന്നു കിടന്നു........ എന്റെ ഫ്രണ്ട് ആയിട്ടല്ല  എന്റെ ഭാര്യ ആകാൻ പോകുന്നയാളായി.... അതൊരു ഒന്നൊന്നര ഫീലിംഗ് ആയിരുന്നു....... കോളേജ് എത്തി ഞങ്ങൾ വണ്ടിയിൽ നിന്നും ഇറങ്ങി..... ഞാൻ അവളുടെ കൈ ചേർത്തു പിടിച്ചിരുന്നു..... ഞങ്ങൾ  കണ്ടുമുട്ടിയ ഇടം......  ഒരു പുതിയ തുടക്കം ഇവിടെ നിന്നാകട്ടെ......... അവിടത്തെ പ്രണയജോഡികളിൽ ഒരാളായി ഞങ്ങളും ചേർന്നു...... അവളുടെ കൈയും പിടിച്ചു മതിവരുവോളം ഞങ്ങളാ കോളേജിൽ നടന്നു....... തിരികെ വന്നു വണ്ടിയിൽ കേറിയപ്പോഴും ഞങ്ങളാ പിടി വിട്ടിരുന്നില്ല..... ഇനി ഒരിക്കലും അവളെ കൈ വിടാതിരിക്കാൻ ഞാൻ എന്നും എന്റെ അമ്മുവിനൊപ്പം ഉണ്ടാകും....... നിറകണ്ണുകളോടെ അവളെന്നെ നോക്കി കാറിനുള്ളിൽ അവളെ ചേർത്ത്പിടിച്ചൊരു മുത്തം നെറുകയിൽ ചാർത്തുമ്പോൾ അതൊരു അടയാളപെടുത്തലായിരുന്നു  ഈ  ജന്മമല്ല ഇനിയെത്ര ജന്മമെടുത്താലും അതിലെല്ലാം തന്നെ  അവളെന്റെത്  മാത്രമായിരിക്കും എന്നുള്ളതിന്റെ അടയാളപ്പെടുത്തൽ...... ❣️ ശുഭം....... !!!!! എല്ലാവർക്കും ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു.....എന്റെയീ കൊച്ചു കഥ ഇത്ര വല്യ വിജയമാക്കിയതിനു എല്ലാവർക്കും എന്റെ നന്ദിയുണ്ട്.....തുടർന്നു വരുന്ന എന്റെ കഥകൾക്കും ഇതേ സപ്പോർട്ട് പ്രതീക്ഷിക്കുന്നു..... എന്ന് സസ്നേഹം
     
  1. അർച്ചന.......

💬 Comments

View all comments