0%

Chapter Title : ആജൽ എന്ന അമ്മു 7 [അർച്ചന അർജുൻ] [Climax]

Author : Kambikathakal Read All Parts 365
"  ഓ ലത് അതേറ്റു...... " ഞാൻ അവരോട് യാത്ര പറഞ്ഞു ഇറങ്ങി....... ബൈക്കിൽ കയറിയപ്പോൾ സത്യത്തിൽ എനിക്ക് ചിരിയാണ് വന്നത്..... അവളെ പറ്റി അവളോട് തന്നെ പറയുക....... ഞാൻ ബൈക്ക് ഓടിക്കുന്നതിനിടയിൽ  തന്നെ ചിരിച്ചു....... വീടെത്തി ഒരു ഉറക്കവും കഴിഞ്ഞു എഴുന്നേറ്റപ്പോൾ ആണ് പോസ്റ്റുമാൻ എന്തോ ലെറ്റർ കൊണ്ട് വന്നിട്ടുണ്ട് എന്ന് അമ്മ പറയുന്നത്...... പെട്ടെന്ന് തന്നെ ചെന്ന് പോസ്റ്റ്മാന്റെ കയ്യിൽനിന്നും ലെറ്റർ ഒപ്പിട്ട് മേടിച്ചു........ അത് മറിച്ചും തിരിച്ചും നോക്കിയിട്ട് ഒന്നും മനസ്സിലായില്ല....... ഞാൻ അത് പൊട്ടിച്ചു വായിച്ചു....... ഇന്ത്യൻ ആർമിയുടെ എംപ്ലോയ്‌മെന്റ് ഓഫർ ലെറ്റർ ആയിരുന്നു അത്.... ഞാൻ ഒരു പട്ടാളക്കാരനാകാൻ വേണ്ടി നോമ്പ് നോറ്റു കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളേറെ ആയി...... ഒരുപാട് കഷ്ടപ്പെട്ടു അതിന്റെ ഫലവും കിട്ടിയിരിക്കുന്നു....... മുറ്റത്ത് നിന്ന് തന്നെ അലറി വിളിച്ചുപോയി ഞാൻ........ എന്റെ ബഹളം കേട്ടാവണം  അമ്മ ഓടി പുറത്തേക്ക് വന്നു.....
"  എന്താ ഡാ എന്തിനാ കിടന്ന് അലറുന്നത്....... " "  അമ്മേ ആർമിയിൽ നിന്നും ജോബ് ഓഫർ വന്നിട്ടുണ്ട്........ അടുത്തമാസം 10ന് ജോയിൻ ചെയ്യണം........ ദേ അതിന്റെ ലെറ്റർ " "  ഈശ്വരാ നന്നായി മോനെ  ....... ഞാൻ അച്ഛനെ വിളിച്ചു പറയട്ടെ.......  " അമ്മയും ആകെസന്തോഷിച്ചു.......... ഞാൻ ഒരു നിമിഷം സന്തോഷത്തോടെയും അഭിമാനത്തോടെയും ആ ലെറ്ററിലേക്ക് നോക്കിനിന്നു.......... പെട്ടെന്ന് ബോധം വന്നത് പോലെ അകത്തേക്കോടി....... അമ്മു എന്റെ അമ്മു അവളോട് പറയണം എന്നെക്കാൾ കൂടുതൽ അവളാണിത് ആഗ്രഹിച്ചത്........ എന്റെ ആഗ്രഹം ഒന്നൊന്നായി നടക്കുകയാണ്..... ഒരു കാര്യം കൂടി എനിക്ക് ഉറപ്പായി..... അമ്മു അവൾ

💬 Comments

View all comments