Chapter Title : ആജൽ എന്ന അമ്മു 7 [അർച്ചന അർജുൻ] [Climax]
എനിക്കുള്ളതാണെന്ന് ഇപ്പൊ പൂർണമായും ഞാൻ വിശ്വസിച്ചു ............
സന്തോഷത്താൽ മതിമറന്ന് ഞാൻ അവൾക്ക് ഫോൺ ചെയ്തു....
" എന്താടാ കുരങ്ങാ"
മറുതലക്കൽ അവൾ ഫോണെടുത്തു കഴിഞ്ഞു
" എടി കുരുപ്പേ കിട്ടി കിട്ടി......"
ഞാൻ ഉറക്കെ ഫോണിലൂടെ വിളിച്ച് കൂവി....... ഉള്ള സന്തോഷം കാരണം എനിക്ക് വാക്കുകളൊന്നും ശരിക്കും പുറത്തേക്ക് വന്നില്ല....
" നിനക്ക് പ്രാന്തായോ ടാ എന്ത് കിട്ടിയെന്നാ പറയണേ "
" എടി പൊട്ടി എനിക്ക് കിട്ടി എനിക്ക്... എനിക്ക് ജോലി കിട്ടി...... ആർമിയിൽ നിന്ന് ഇപ്പോൾ ജോബ് ഓഫർ വന്നതേയുള്ളൂ......"
" എടാ ഒരു സത്യമാണോ നീ പറയണേ......"
മറുതലക്കൽ ഉള്ള അവളുടെ സന്തോഷവും ഞാൻ അറിയുന്നുണ്ടായിരുന്നു.....
" എടി പൊട്ടി സത്യാടി ദേ അതും കയ്യിൽ വച്ച നിന്നോട് ഞാൻ സംസാരിക്കുന്നത്........ "
" എടാ കുരങ്ങാ എങ്കിൽ നാളെ രാവിലെ തന്നെ വാ അമ്പലത്തിൽ പോകണം....... പറഞ്ഞത് കേട്ടോ.... പിന്നെ നാളെ സ്പെഷ്യൽ ട്രീറ്റ് വേണം..."
" അതൊക്കെ ഏറ്റടി കോപ്പേ നിനക്കല്ലാതെ ഞാൻ വേറെ ആർക്ക് കൊടുക്കാനാ....... എന്നെക്കാൾ കൂടുതൽ എനിക്കിത് കിട്ടണം എന്നാഗ്രഹിച്ചത് നീയല്ലേ.......താരാടി.......പിന്നെ നാളെ നിനക്കൊരു സർപ്രൈസ് കൂടി ഉണ്ട്......എന്താണെന്നു ഇപ്പൊ ചോയിക്കണ്ട അത് നാളെ വെച്ചോ...... നാളെ കാണാം...... "
ഞാൻ സർപ്രൈസ് എന്നു പറഞ്ഞു കഴിഞ്ഞു അവൾ കുത്തി കുത്തി ചോദിക്കും എന്ന് എനിക്കറിയാം...... അതുകൊണ്ടാണ് ഞാൻ അവൾക്ക് ഒരു അവസരം പോലും കൊടുക്കാതെ കട്ടാക്കിയത്....... ആ ജോബ് ഓഫർ ലെറ്റർ
കിട്ടിയില്ലായിരുന്നുവെങ്കിൽ നാളെ ഞാൻ എന്റെ സുഹൃത്തും എന്റെ ജൂനിയറുമായ ഗൗരിയെ
💬 Comments
View all comments