Chapter Title : ആജൽ എന്ന അമ്മു 7 [അർച്ചന അർജുൻ] [Climax]
എന്താടാ......... ? "
" അതോ....... എനിക്ക് ഒരു അച്ഛനേം കൊണ്ട് ഒരു സ്ഥലം വരെ പോകണം......അത് കഴിഞ്ഞു ഞാൻ വരാം ഡി അപ്പൊ പറയാട്ടോ....... "
" എവിടേക്കാടാ........"
" അതൊന്നും പറഞ്ഞില്ല ഡീ......... പോവുമ്പോ അറിയാം....... നീ കോളേജിൽ പോണില്ലേ....... "
" ഇല്ലടാ അമ്മാവന്റെ വീട്ടിലെന്തോ പോകണമെന്ന് പറഞ്ഞു അവിടെന്തോ വിശേഷം ഉണ്ടത്രേ..........എല്ലാരും ഉണ്ട് അവിടെ പോണം......പിന്നെ നീയില്ലാതെ പോയിട്ട് പ്രതേയ്കിച്ചു കാര്യമൊന്നുമില്ലല്ലോ........"
" ആ ഏതായാലും നന്നായി തിരിച്ചു വന്നിട്ട് എന്നെ വിളിക്ക്........''
" മ്മ് ശെരി.......... "
ഞാനവളെ വീടിന്റെ മുന്നിൽ വിട്ടു........പപ്പാ വരാന്തയിൽ നിൽക്കുന്ന കണ്ടു......
" ടാ കേറി കഴിച്ചിട്ട് പോടാ........ "
" ഇല്ല പപ്പാ പോയിട്ട് അത്യാവശ്യം ഉണ്ട്.......വൈകിട്ട് വരാം....... "
പപ്പയോടു യാത്രയും പറഞ്ഞു നേരെ വീട്ടിലോട്ടു വിട്ടു........ അവിടെ ചെന്നപ്പോൾ എല്ലാവരും തയ്യാറായി നിൽപ്പുണ്ട്............
" അപ്പൊ എല്ലാരും കൂടിയാണോ പോകുന്നത്........."
" അതെ............നീ പോയി വേഗം കഴിച്ചിട്ടു വാ നമുക്ക് ഇറങ്ങണം"
അമ്മ പറഞ്ഞു.............
" അങ്ങനെയ എനിക്കീ ഡ്രസൊക്കെ ഒന്ന് മാറണ്ടേ..........."
ഞാൻ മുണ്ടും ഷർട്ടും ആയിരുന്നു ഇട്ടിരുന്നത്....... സാധാരണ അമ്പലത്തിലും പിന്നെ കല്യാണങ്ങൾക്കും കോളേജിൽ എന്തെങ്കിലും വിശേഷങ്ങൾക്കും മാത്രമേ ഞാൻ മുണ്ടുടുക്കാറുണ്ടായിരുന്നുള്ളൂ........
" അത് മതി മാറേണ്ട............. വേഗം വാ....... "
ഈ പറഞ്ഞത് അച്ഛൻ ആയതുകൊണ്ട് ഞാൻ അതേപടി അനുസരിച്ചു....... വേഗം ഭക്ഷണം കഴിച്ച് അച്ഛന്റെ സ്വിഫ്റ്റ് കാറിൽ ഞങ്ങൾ പുറപ്പെട്ടു......... വണ്ടി ഓടിച്ചിരുന്നത് ഞാനായിരുന്നു.......
" നേരെ സുലുവിന്റെ വീട്ടിലേക്ക് വിട്ടോ.......... "
" അവിടെ എന്താ അച്ഛാ......."
" നീ പോടാ ഞാൻ പറയാം........"
അച്ഛന്റെ അനിയത്തിയാണ് സുലു എന്നു വിളിക്കുന്ന സുപ്രിയ........ അതായത് എന്റെ പുന്നാര അമ്മായി..........
കാറോടിച്ച് അവിടെ എത്തിയെങ്കിലും അമ്മാവനും അമ്മായിയും തയ്യാറായി വീടിനു വെളിയിൽ ഇറങ്ങി നിൽക്കുന്നതാണ് കണ്ടത്.......
" കയറിക്കോ...... "
അച്ഛൻ അവരോടു പറഞ്ഞു..........
" ലേറ്റായില്ലല്ലോ അല്ലേ....? "
അമ്മായി അച്ഛനോട് ചോദിച്ചു
" ഏയ്യ് ഇല്ല പത്തു മണിക്കാണ് എത്താമെന്ന് പറഞ്ഞിരിക്കുന്നത്........ "
എന്താണ് സംഭവം എന്ന് എനിക്ക് മനസ്സിലായില്ല എങ്കിലും മിണ്ടാതിരുന്നു വണ്ടി ഓടിച്ചു...... ഞാൻ മിണ്ടാതിരിക്കുന്നത് കണ്ടിട്ടാവണം അമ്മായി എന്നോട് ചോദിച്ചു.....
" എന്താടാ ഹാപ്പി അല്ലേ.... "
" ഞാൻ ഹാപ്പി ആണല്ലോ അതെന്താ അമ്മായിക്ക് അങ്ങനെ തോന്നാൻ......."
" ഏയ്
💬 Comments
View all comments