0%

Chapter Title : ആജൽ എന്ന അമ്മു 7 [അർച്ചന അർജുൻ] [Climax]

Author : Kambikathakal Read All Parts 369
" "  എവിടേക്കാണ് അച്ഛാ....." "  അതൊക്കെ അവിടെ ചെല്ലുമ്പോൾ നിനക്ക് മനസ്സിലാകും.....മ്മ് എന്നാൽ നീ ഉറങ്ങിക്കോ..........." "  ഗുഡ് നൈറ്റ്‌ അച്ഛാ........" "  ഗുഡ് നൈറ്റ്‌...... " എവിടേക്കാണ് പോക്കെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടിയില്ല......പയ്യന്മാർ പൊതുവെ അച്ഛനെ പേടിയുള്ള കൂട്ടത്തിൽ ആണല്ലോ അതോണ്ട് കൂടുതൽ കുത്തി ചോയ്ക്കാൻ നിന്നാൽ പണി കിട്ടുമെന്ന് അറിയാമായിരുന്നു....... അതോണ്ട് പോകണ വരെ മിണ്ടാതിരിക്കാൻ തീരുമാനിച്ചു............ പിറ്റേന്ന് രാവിലെ കൃത്യം 6 മണിക്ക് തന്നെ അമ്മു എന്നെ കുത്തി പൊക്കി...........അങ്ങനെ അവളെയും വീട്ടിൽ നിന്നും കൂട്ടി
അമ്പലത്തിലെത്തി....... അവളെ എനിക്ക് ഐശ്വര്യമായി ഇങ്ങോട്ട് തന്നേക്കണെ എന്ന് പ്രാർത്ഥിച്ചു.... ഞങ്ങൾ തൊഴുതു പുറത്തേക്ക് ഇറങ്ങി........അവൾ തന്നെ ചന്ദനം തൊട്ട് തന്നു......."  നീയെന്തോ സീരിയസ് ആയി പറയണമെന്ന് പറഞ്ഞല്ലോ എന്താടാ......... ?  " "  അതോ....... എനിക്ക് ഒരു അച്ഛനേം കൊണ്ട് ഒരു സ്ഥലം വരെ പോകണം......അത് കഴിഞ്ഞു ഞാൻ വരാം ഡി അപ്പൊ പറയാട്ടോ....... " "  എവിടേക്കാടാ........" "  അതൊന്നും പറഞ്ഞില്ല ഡീ......... പോവുമ്പോ അറിയാം....... നീ കോളേജിൽ പോണില്ലേ.......  " "  ഇല്ലടാ അമ്മാവന്റെ വീട്ടിലെന്തോ പോകണമെന്ന് പറഞ്ഞു അവിടെന്തോ വിശേഷം ഉണ്ടത്രേ..........എല്ലാരും ഉണ്ട് അവിടെ പോണം......പിന്നെ നീയില്ലാതെ പോയിട്ട് പ്രതേയ്കിച്ചു കാര്യമൊന്നുമില്ലല്ലോ........" "  ആ ഏതായാലും നന്നായി തിരിച്ചു വന്നിട്ട് എന്നെ വിളിക്ക്........'' "  മ്മ് ശെരി.......... " ഞാനവളെ വീടിന്റെ മുന്നിൽ വിട്ടു........പപ്പാ വരാന്തയിൽ നിൽക്കുന്ന കണ്ടു...... "  ടാ കേറി കഴിച്ചിട്ട് പോടാ........ " "  ഇല്ല പപ്പാ പോയിട്ട് അത്യാവശ്യം ഉണ്ട്.......വൈകിട്ട് വരാം.......

💬 Comments

View all comments