Chapter Title : ആജൽ എന്ന അമ്മു 7 [അർച്ചന അർജുൻ] [Climax]
നീ മിണ്ടാതിരിക്കുന്നത് കണ്ടിട്ട് ചോദിച്ചു പോയതാ സാധാരണ ഇങ്ങനെയുള്ള കാര്യങ്ങൾക്ക് നല്ല ഹാപ്പി ആയിട്ട് വേണ്ടേ പോകാൻ.... "
" എന്ത് കാര്യം.....? ഇന്നലെ തൊട്ട് ഞാൻ അച്ഛനോട് ചോദിക്കുവാ ഇത് എവിടെക്കാണ് ഈ യാത്ര....... അമ്മായിയെങ്കിലും ഒന്ന് പറഞ്ഞു തരൂ..... "
" ആ അപ്പൊ ഏട്ടൻ ഇവനോടൊന്നും പറഞ്ഞില്ലേ........ എടാ ചക്കരേ നിന്നെ പെണ്ണ് കാണിക്കാൻ കൊണ്ടുപോകുവാ...... "
ഞാനറിയാതെ എന്റെ കാൽ ബ്രേക്ക്‌പാഡിൽ അമർന്നു........ നടുറോഡിൽ വണ്ടി ഒരിരച്ചിലോടെ നിന്നു.........
അവിശ്വസനീയതയോടെ ഞാൻ അച്ഛനെ നോക്കി.......
ബാക്കിൽ നിന്നുമുള്ള വണ്ടികളുടെ ഹോണടി കേൾക്കാമായിരുന്നു...... വല്യ തിരക്കില്ലാത്ത റോഡ് ആയതിനാൽ എന്റെ ആ ചവിട്ടൽ കൊണ്ട് അപകടമൊന്നും ഉണ്ടായില്ല......
" നീ വണ്ടിയെടുക്ക്....... "
അതൊരു ആഞ്ജയായിരുന്നു........ ഞാൻ വണ്ടി മുന്നോട്ടെടുത്തു...... ശേഷം സൈഡിൽ ഒതുക്കി നിർത്തി.....
അച്ഛൻ പറഞ്ഞു.....
" എന്റെ സുഹൃത്തിന്റെ മോളാണ് നീ ആ പെൺകുട്ടിയെ കെട്ടണം എന്നൊന്നും ഞാൻ പറഞ്ഞില്ല പറയുകയുമില്ല അതൊക്കെ നിനന്റെ ഇഷ്ടമാണ്......... ഇപ്പോൾ നീ ആ പെൺകുട്ടിയെ വന്നൊന്നു കാണണം എന്നു മാത്രമേ അച്ഛൻ പറഞ്ഞോളു...... ഞാനവർക്ക് വാക്ക് കൊടുത്ത് പോയി....... "
അച്ഛനെ നന്നായി അറിയാവുന്നത് കൊണ്ട് ഞാൻ അത് വിശ്വസിച്ചു..... ആശ്വാസത്തോടെ അച്ഛൻ പറഞ്ഞു തന്ന വഴി വണ്ടിയോടിച്ചു...... ഏതോ ഒരു വീടിനു മുന്നിലെത്തി......കാർ ഒതുക്കിയിട്ട് ഞങ്ങളെല്ലാവരും കാറിൽ നിന്നുമിറങ്ങി.......
എല്ലാരുടെ മുഖത്തും സന്തോഷമായിരുന്നു...... ഞാനും അതിനൊത്തു നിന്നു..... ഞാൻ വീടൊക്കെയൊന്നു നോക്കി..... അതൊരു നല്ല വീടായിരുന്നു........ അവിടെനിന്ന് എത്രയും പെട്ടെന്ന് രക്ഷപ്പെടണമെന്ന മാത്രമായിരുന്നു എന്റെ പ്രാർത്ഥന...... അങ്ങനെ ചിന്തിച്ചു നിൽക്കുമ്പോൾ
💬 Comments
View all comments