Chapter Title : ആജൽ എന്ന അമ്മു 7 [അർച്ചന അർജുൻ] [Climax]
അച്ഛന്റെ പ്രായമുള്ള ഒരാൾ വീട്ടിൽ നിന്ന് ഇറങ്ങിവന്നു....... പെൺകുട്ടിയുടെ അച്ഛനായിരിക്കും.......
അച്ഛനും അയാളും പരിചയം ഉള്ളതുപോലെ സംസാരിക്കുന്നത് കണ്ടു...... അയാൾ എന്നെ സ്നേഹപൂർവം വീട്ടിലേക്ക് സ്വാഗതം ചെയ്തു.......
ഞങ്ങൾ എല്ലാരും വീട്ടിനുള്ളിലേക്ക് കയറി ഇരുന്നു........ ആ ഹാളിൽ അയാളെ കൂടാതെ വേറെ രണ്ടു മൂന്നു പേരും പെൺകുട്ടിയുടെ അമ്മ എന്ന് തോന്നിക്കുന്ന ഐശ്വര്യമുള്ളൊരു സ്ത്രീയും ഉണ്ടായിരുന്നു....... അച്ഛനും അയാളും എന്തൊക്കെയോ സംസാരിച്ചു...... ഞാൻ ഒന്നും മിണ്ടാതെ നിലത്തേക്ക് നോക്കിയിരുന്നതേ ഉള്ളൂ....... വെറുതെ അച്ഛനെ ഇൻസൾട്ട് ചെയ്യേണ്ട എന്ന് വിചാരിച്ചു ഫോൺ എടുത്തതും ഇല്ല ഇല്ലെങ്കിൽ അമ്മുവിനോട് ചാറ്റ് ചെയ്യാമായിരുന്നു.........അവർ തമ്മിൽ എന്തൊക്കെയോ സംസാരിച്ചു കഴിഞ്ഞു ഇനി മോളെ വിളിചോളൂ എന്ന് അയാൾ പറയുന്നത് കേട്ടു.........
പതുക്കെയാണെങ്കിലും എന്റെ അടുത്തേക്ക് ആരോ വരുന്നതുപോലെ തോന്നി......
പെൺകുട്ടി ആയിരിക്കും...... അടുത്ത് ഇരുന്നുകൊണ്ട് അമ്മ എന്നെ തട്ടി..... ഓ ചായ എടുക്കണമായിരിക്കും....... ഇതിനൊക്കെ അങ്ങനെ ഒരു ചടങ്ങ് ഉണ്ടല്ലോ...... എന്തെങ്കിലും ആവട്ടെ എന്ന് വിചാരിച്ച് ചായ എടുക്കാൻ വേണ്ടി ഞാൻ നിവർന്നു........ പെൺകുട്ടിയുടെ മുഖത്തേക്ക് നോക്കിയതും എന്റെ ഹൃദയം നിലച്ചതും ഒരുമിച്ചായിരുന്നു.......... അവിശ്വസനീയതയോടെ ഞാൻ അവിടെ ഇരുന്ന എല്ലാവരുടെ മുഖത്തേക്കും മാറിമാറി നോക്കി......
എല്ലാവരും പൊട്ടിച്ചിരിച്ചതും ഇതേ സമയത്തായിരുന്നു............ ആ ചിരി കേട്ടിട്ടാവണം പെൺകുട്ടി എന്റെ മുഖത്തേക്ക് പെട്ടന്ന് നോക്കി.........
ഞങ്ങൾ മുഖത്തോടു മുഖം നോക്കിയതും അവളുടെ കയ്യിൽ നിന്ന് ചായട്രേ താഴെ വീണതും ഒരുമിച്ചായിരുന്നു.......... ഞാൻ അവിടെ ഇരുന്ന ഓരോരുത്തരുടെയും മുഖത്തേക്ക് നോക്കിയത് പോലെ ഞങ്ങൾ തമ്മിൽ പരസ്പരം നോക്കി..... ഞങ്ങൾക്ക് രണ്ടുപേർക്കും കണ്ടകാഴ്ച വിശ്വസിക്കാൻ പറ്റുന്നതായിരുന്നില്ല......
കാരണം എന്റെ
💬 Comments
View all comments