Chapter Title : ആജൽ എന്ന അമ്മു 7 [അർച്ചന അർജുൻ] [Climax]
മുന്നിൽ നിൽക്കുന്ന പെൺകുട്ടി ആജൽ എന്ന എന്റെ അമ്മുവും അവളുടെ മുന്നിൽ ഇരിക്കുന്ന പയ്യൻ നീരജ് എന്ന അവളുടെ കിച്ചുവും ആയിരുന്നു........ !!!!!!!!!!!
അവിടെ ഉയർന്ന ചിരിക്കൊപ്പം തന്നെ രണ്ടുപേർ മുറിയിൽ നിന്നും ഇറങ്ങി വന്നു.......... പപ്പയും മമ്മിയും............ അതായത് അമ്മുവിന്റെ അച്ഛനും അമ്മയും..........
ഞെട്ടി പണ്ടാരമടങ്ങി ഇരിക്കുന്ന എന്നോട് അച്ഛന്റെ വക ചോദ്യം
" ഇനി എന്റെ മോന് എന്റെ സുഹൃത്തിന്റെ മകളെ വിവാഹം കഴിക്കുക്കാൻ സമ്മത കുറവൊന്നും ഇല്ലല്ലോ അല്ലേ........."
അതും പറഞ്ഞ് അച്ഛൻ വീണ്ടും ചിരിച്ചു............
ഞാൻ അറിയാതെ അവിടെ നിന്നും എഴുന്നേറ്റു പോയി...... ഞങ്ങൾ രണ്ടു പേരും ഒരേ സ്വരത്തിൽ ചോദിച്ചു എന്താ ഇതൊക്കെ..........? ഇതെല്ലാം ആരുടെ പ്ലാൻ ആണ്......
" നിക്ക് നിക്ക് അതിനുത്തരം ഞാൻ പറഞ്ഞുതരാം...... "
എന്റെ അമ്മ ചാടി കേറി പറഞ്ഞു.....
" എടാ മക്കളേ ഇത് അങ്ങനെ ഒരാളുടെ പ്ലാനിങ് അല്ല..... ഞാനും അവള നിന്റെ അച്ഛനും പിന്നെ അവളുടെ അച്ഛനും അമ്മയും അങ്ങനെ എല്ലാരും കൂടി ചേർന്ന് നടത്തിയ പ്ലാനിങ് ആണ്....... അതങ്ങനെ ഒരുപാട് ദിവസം കൊണ്ടൊന്നും അല്ല ഇന്നലെ ഒറ്റദിവസത്തെ പ്ലാനിങ് ആണ്....... അതായത് നിനക്ക് ജോലി കിട്ടി എന്ന് അറിഞ്ഞശേഷം ഞങ്ങൾ എല്ലാവരും കൂടെ ചേർന്ന് ഇട്ടതാണ് ഇത്........"
ഞാനും അവളും സംശയത്തോടെ നിന്നു
അടുത്ത് മമ്മി പറഞ്ഞു തുടങ്ങി
" ഇപ്പോൾ നീ വിചാരിക്കും അവളുടെ മനസ്സിൽ എന്തായിരിക്കും ഉള്ളതെന്ന്..... നീ നല്ലൊരു തിരികൊളുത്തി ഇട്ടു പോയതായിരുന്നു ഇന്നലെ....... അതിന്റെ ബാക്കി എന്നോണം ഈ നിൽക്കുന്ന നിന്റെ അമ്മു
💬 Comments
View all comments