Chapter Title : ആജൽ എന്ന അമ്മു 7 [അർച്ചന അർജുൻ]
മാതിരി കവിളടക്കം രണ്ടെണ്ണം അവനിട്ടവൾ പൊട്ടിച്ചു.....
" എനിക്കിത്രയേ ഉള്ളൂ ബാക്കി അവൻ തന്നോളും....... "
അവൾ എന്റടുത്തേക്ക് തിരിച്ചു വന്നു......... ഞാൻ അവളോട് അവിടെ ഇരിക്കാൻ പറഞ്ഞു......... ശേഷം ഒരലർച്ചയോടെ അവനോട് പറഞ്ഞു....
" നിനക്കുള്ളത് തരാം ഐശ്വര്യമായിട്ട് തന്നെ....."
അതിന് ശേഷം അവിടെ നടന്നത് തൃശൂർ പൂരം ആയിരുന്നു എന്ന് പറയാം.....അടി കൊണ്ട് ബോധം കെട്ട അവനെ ഞാൻ ആ കസേരയിൽ കൊണ്ടിരുത്തി...............
***************************
അപ്പൊ സാറേ ഇതാണ് നടന്നത് ഇപ്പൊ ഓർമയുണ്ടല്ലോ......
അവൻ വളരെ ആയാസപ്പെട്ട് കസേരയിൽ നിന്നും എഴുനേറ്റു......
" ഇരിക്കട മൈരേ അവിടെ എങ്ങോട്ട് പോവാ തീർന്നിട്ടില്ല ഇനിയും ഉണ്ട്...... "
ഞാൻ അലറി
അത് കേട്ട മാത്രയിൽ പേടിച്ചരണ്ട് അവനവിടെ ഇരുന്നു........
ശേഷം ഒരു ആജ്ഞ ആയിരുന്നു......
ഞാൻ ഒരു കസേര വലിച്ചു അവനഭിമുഖമായി ഇട്ട് അതിലേക്കിരുന്നു......
" ഇത് ഇവിടെ കൊണ്ട് തീർത്തോണം ....... കേട്ടല്ലോ ഇനിയും എന്റെയോ
ഇവളുടെയോ പുറകെ വന്നാൽ നിന്റെ തന്തയ്ക്കു കൊളുത്താൻ പോലും നിന്നെ ഞാൻ ഇട്ടുകൊടുക്കില്ല കേട്ടോ......ഇതെന്റെ അവസാനത്തെ വാണിംഗ് ആണ്.....ഇനി നിന്നെ ആ കോളേജിൽ പോലും കാണരുത്.... കേട്ടോടാ..... "
അവൾ കൂടെയുള്ളത് കാരണം ഹൈ റേഞ്ച് ചീത്തയൊന്നും ഞാൻ വിളിച്ചില്ല.......
ഞാൻ അമ്മുനേം ചേർത്ത് പിടിച്ചു അവിടെ നിന്നും ഇറങ്ങി..........
എന്റെ ബൈക്കിൽ ഒരുപാട് നാളുകൾക്കു ശേഷം അവളേം കൊണ്ട് സമാധാനമായി ഞാൻ യാത്രചെയ്തു...... അവളാണെങ്കിൽ അതിലേറെ ഹാപ്പി ആയിരുന്നു........എന്നേം മുറുകെ പിടിച്ചു വീണ്ടും സന്തോഷത്തിന്റെ നാളുകളിലേക്ക് ഞാൻ അവളെയും കൊണ്ട് യാത്രയായി...........
***********************
കറക്കം എല്ലാം
💬 Comments
View all comments