Chapter Title : ആജീവനാന്തം [JKK]
ഡോർ തുറന്ന് അകത്ത് കയറുമ്പോൾ ചേച്ചി അവരുടെ കിടപ്പ്മുറിയിൽ കയറി കതകടച്ചിരുന്നു…. അല്പനേരം ഞാൻ പുറത്ത് കാത്ത് നിന്നെങ്കിലും ചേച്ചി കതക് തുറക്കുന്ന ലക്ഷണമൊന്നും കണ്ടില്ല, ഇനിയിപ്പൊ എന്തായാലും നാളെ സംസാരിക്കാം എന്ന് ഞാനും കരുതി… പക്ഷെ ഇങ്ങനെ പോയി കിടന്നാൽ ഉറങ്ങാൻ കഴിയില്ല, അടിച്ച കെട്ടൊക്കെ എപ്പഴേ ഇറങ്ങി…. ഞാൻ നേരെ അടുക്കളയിൽ പോയി ഏട്ടൻ സ്റ്റോക്ക് ചെയ്ത് വെച്ചിരുന്ന ഒരു കുപ്പിയെടുത്ത് സിറ്റിംഗ് റൂമിനോട് ചേർന്നുള്ള ബാൽക്കണിയിൽ പോയിരുന്നു…. അതിൽ നിന്ന് അഞ്ചോ ആറോ പെഗ്ഗ് അടിച്ച ശേഷം എപ്പഴോ അവിടെ തന്നെ കിടന്ന് ഉറങ്ങിയും പോയി…. :::::
ഞായറാഴ്ച
സൂര്യന്റെ ശല്യം സഹിക്കവയ്യാതെ ആണ് രാവിലെ എഴുന്നേറ്റത്, തല പൊളിയുന്ന തലവേദനയും കൂട്ടിനുണ്ടായിരുന്നു…. കണ്ണ് തിരുമി തുറന്ന് ചുറ്റുപാടും വീക്ഷിച്ചപ്പോഴാണ് ഇന്നലെ രാത്രി അടിച്ച് കട്ടായി ബാൽക്കണിയിലാണ് കിടന്നുറങ്ങിയത് എന്ന് അറിയുന്നത്…. കൂടുതൽ ചിന്തിച്ചപ്പോൾ ഇന്നലെ നടന്ന ഓരോ കാര്യങ്ങളായി ഓർമ്മ വന്നു, ചേച്ചിയെ പിടിച്ച് കിസ്സടിച്ചതും പുള്ളിക്കാരി എന്നെ തള്ളി മാറ്റി ഇറങ്ങിപ്പോയതും അത് കഴിഞ്ഞ് തിരിച്ച് കാറിൽ വരുമ്പോഴും ഫ്ലാറ്റിൽ എത്തിയിട്ടും ഒന്നും ഒരക്ഷരം മിണ്ടാഞ്ഞതും എനിക്ക് പറയാനുള്ളത് കേൾക്കാതിരുന്നതും എല്ലാം ഓർത്തെടുത്തപ്പോൾ ചേച്ചിയുടെ കണ്ണിൽ പെടാതെ ഇറങ്ങി ഓടിയാലോ എന്നാണ് തോന്നിയത്…. ഇന്നലെ മദ്യം ഉള്ളിലുണ്ടായിരുന്നത് കൊണ്ട് ഇത്ര ചടപ്പ് ഫീൽ ചെയ്തിരുന്നില്ല, പക്ഷെ ഇപ്പൊ ചേച്ചിയുടെ മുഖത്ത് നോക്കാൻ പോലും ധൈര്യം വരുന്നില്ല…
അല്പനേരം ഞാൻ അങ്ങനെ ബാൽക്കണിയിൽ തന്നെ ഇരുന്നു, എന്ത് സംഭവിച്ചാലും "പാത്ത്ക്കലാം" എന്നൊരു ആത്മവിശ്വാസം വരുന്നത് വരെ ആ ഇരുത്തം തുടർന്നു, എന്നിട്ട്
💬 Comments
View all comments