Chapter Title : ആക്ഷൻ ഹീറോ ബൈജു 1
കല്ല്യാണം കഴിഞ്ഞിട്ട് 3 വർഷം ആയതേ ഒള്ളു. ഡിപ്പാർട്മെന്റിലെ ഒട്ടുമിക്ക ഓഫിസർമാക്കും പ്രയങ്കരനാണ് ബൈജു. ഈ മൂന്ന് വർഷത്തിനിടക്ക് തന്നെ 3-4 തവണ സ്ഥലം മാറ്റം കിട്ടി. അതെങ്ങനെയാ എവിടെപ്പോയാലും എന്തെങ്കിലും ഏടാകൂടം എടുത്ത് തലയിൽ വെക്കലാണല്ലോ ഏമാന്റെ പണി. രമ്യ ആലോചിച്ചു. ഇവിടെ വന്നിട്ട് 2 ദിവസം ആവുന്നതേയുള്ളു. ഒരു ഗ്രാമപ്രദേശമാണ്. വലിയ തിരക്കും ബഹളവും ഒന്നുമില്ല. ചുറ്റും സ്നേഹസമ്പന്നനായ അയൽക്കാരും. രമ്യക്ക് പുതിയ സ്ഥലം പൊതുവെ പിടിച്ച മട്ടാണ്. മനുമോൻ ബ്രഷ് ചെയ്ത് കഴിക്കാൻ വന്നിരുന്നു. അവനു ദോശ വിളമ്പി കൊടുക്കുന്നതിനിടക്ക് ബൈജുവും കുളിച്ച് റെഡി ആയി വന്നു. രമ്യ മെല്ലെ ബൈജുവിന്റെ അടുത്ത് ചെന്ന് ഷർട്ടിന്റെ ബട്ടൺ ഇട്ടുകൊടുത്തതുകൊണ്ട് പറഞ്ഞു. “പിന്നേ.. ” “ങും.. ” ബൈജു അവളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് മൂളി. “ഇവിടെയെങ്കിലും പ്രശനങ്ങൾ ഒന്നും ഉണ്ടാക്കരുത്. എത്രാമത്തെ തവണയാ നമ്മൾ വീട് മാറുന്നത്. മനുമോന്റെ പഠിത്തം ഒക്കെ എങ്ങനെയാന്നെന്ന് നിങ്ങൾക്ക് അറിയണ്ടല്ലോ. ” അവളുടെ അരക്കു ഇരുവശത്തും കൈകൊണ്ട് പിടിച്ചുകൊണ്ട് ബൈജു പറഞ്ഞു. “മാഡം, മാഡത്തിന്റെ ഭർത്താവ് ഒരു പോലീസ് ഓഫീസർ ആണ്. എന്തൊക്കെ ഉണ്ടായാലും സത്യത്തിന്റെ ഭാഗത്തേ ഞാൻ നിൽക്കൂ. അതിന് ആരെയൊക്കെ വെറുപ്പിക്കേണ്ടി വന്നാലും എനിക്ക് ഒരു കുഴപ്പവുമില്ല ” അത് കേട്ടപ്പോൾ രമ്യയുടെ മുഖം തുടുത്തു. അവൾ പിണങ്ങികൊണ്ട് ബൈജുവിന്റെ നെഞ്ചിൽ പിടിച്ച് തള്ളി. “പോ ” അവൾ തിരിഞ്ഞ് നടന്ന് കഴുകിവെച്ചിരിക്കുന്ന പാത്രങ്ങൾ അടുക്കിവെക്കാൻ തുടങ്ങി. “പിണങ്ങല്ലേ മോളുസ്” ബൈജു പിറകെ ചെന്ന് അവളെ കെട്ടിപിടിച്ചു. അവൾ അയാളെ കൂട്ടാക്കാതെ ചെയ്യുന്ന പണിയിൽ മുഴുകി.
💬 Comments
View all comments