0%

Chapter Title : ❤️ ❤️ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 8❤️ ❤️ [കുട്ടേട്ടൻ] [Climax]

Author : Kambikathakal Read All Parts 543
പേരിലാണ്. തന്റെ ജീവിതവും ഒഴുകുകയാണ്. പാറക്കെട്ടുകൾക്കിടയിലൂടെ. സംഗമസ്ഥാനമെത്താതെ.... അഞ്ജലി ഓർക്കുകയായിരുന്നു. 15 വർഷങ്ങൾ. അപ്പുവില്ലാത്ത വർഷങ്ങൾ. എന്തെല്ലാം സംഭവിച്ചു.അച്ഛമ്മയുടെ മരണമായിരുന്നു ആദ്യം.തന്റെ പ്രിയകൊച്ചുമകനെ കാണാതെ അവർ മരിച്ചു.അവസാനനിമിഷത്തിലും അപ്പുക്കുട്ടാ എന്നു വിളിച്ചുകൊണ്ടായിരുന്നു മരണം. പിന്നെ ഹരികുമാരമേനോൻ. തനിക്കു പ്രിയപ്പെട്ട ഭർത്തൃപിതാവ്.പൂർണ ആരോഗ്യവാനായിരുന്ന അദ്ദേഹം എത്ര ദുഖം സഹിച്ചുകാണും.ഒരു ദിവസം പെട്ടെന്നു ഹാർട്ടറ്റാക്ക് വന്നു മരിച്ചു. എത്ര നിർഭാഗ്യവാനായ അച്ഛൻ. മകനെ ഒരു നോക്കു കാണാൻ സാധിക്കാതെ, അന്ത്യകർമങ്ങൾ കിട്ടാൻ ഭാഗ്യമില്ലാതെ.... തന്റെ അച്ഛനായ കൃഷ്ണകുമാറും കിടപ്പിലാണ്. മകളുടെ ദുർഗതി കണ്ടു കണ്ട് വിഷമിച്ച്..... എത്രപേരുടെ ജീവിതങ്ങളാണ് അപ്പുവിന്റെ തിരോധാനം മൂലം പൊലിഞ്ഞത്. എത്രപേർക്കു പ്രിയപ്പെട്ടവനായിരുന്നു അപ്പു. ഇതൊക്കെ ഓർത്തപ്പോൾ അഞ്ജലിയുടെ മനസ്സിൽ അപ്പുവിനെക്കുറിച്ചു ദേഷ്യം ഉയർന്നെങ്കിലും പെട്ടെന്നവൾ സ്വയം ശാസിച്ചു.തന്നോടുള്ള അതിരറ്റ സ്‌നേഹമല്ലേ അവനെക്കൊണ്ട് ഈ കടും കൈ ചെയ്യിപ്പിച്ചത്. എല്ലാം താനറിയുന്നത് വൈകിയാണ്. ആഴ്ചകൾക്കു മുൻപ്. അപ്പുവിന് ഒരു മനസ്സാക്ഷിസൂക്ഷിപ്പുകാരനായ കൂട്ടുകാരനുണ്ടായിരുന്നു. രോഹൻ. പക്ഷേ തനിക്കയാളെ അറിയുമായിരുന്നില്ല. അപ്പുവിന്റെ ചില കൂട്ടുകാരാണ് രോഹന്റെ കാര്യം പറഞ്ഞത്.എന്തുകാര്യങ്ങളും അവർ തമ്മിൽ പറയാറുണ്ടായിരുന്നത്രേ...
രോഹനെ താൻ പോയി കണ്ടു. ആദ്യമൊന്നും പറയാൻ കൂട്ടാക്കിയില്ല.പിന്നെ അയാളുടെ മുന്നിൽവച്ച് താൻ ആത്മഹത്യ ചെയ്യുമെന്നു പറഞ്ഞു.അപ്പോഴാണയാൾ എല്ലാം പറഞ്ഞത്. തന്റെ മരണമൊഴിവാക്കാനായി അപ്പു ചെയ്ത ത്യാഗം. തേങ്ങിപ്പോയി താൻ. ദേവപ്രയാഗിലേക്കാണു പോകുന്നതെന്നും ഇനി മടങ്ങിവരില്ലെന്നും രോഹനെ അപ്പു അറിയിച്ചിരുന്നു. ആ വാക്കുകളാണ് തന്നെ ഇവിടെ എത്തിച്ചത്.അന്വേഷിച്ചുവരാൻ മറ്റാരുമില്ല. എവിടെ പോയി കണ്ടുപിടിക്കുമെന്നു നിശ്ചയമില്യ, കണ്ടുമുട്ടുമോയെന്നും അറിയില്ല. പ്രതീക്ഷ മാത്രം ബാക്കി. അഞ്ജലിയെയും കൊണ്ട് ആ കാർ ദേവപ്രയാഗിലേക്കു യാത്ര തുടർന്നു. നദികൾ സംഗമിക്കുന്നിടത്ത് ഒട്ടേറെ ആശ്രമങ്ങളുണ്ടായിരുന്നു.അതിനു മുന്നിൽ കൂട്ടം കൂടി നിൽക്കുന്ന സന്ന്യാസിമാരും ബ്രഹ്‌മചാരിമാരും. അവരിൽ പലരെയും അപ്പുവിന്റെ ചിത്രം കാട്ടി. എന്നാൽ ആർക്കും മനസ്സിലായില്ല. ഒടുവിൽ ഒരു മലയാളി,കണ്ണൻ, ഒരു ഒറ്റപ്പാലത്തുകാരൻ...അയാൾ ചിത്രം കണ്ട് ഒന്നു ഞെട്ടി. 'ഇതു അനോഖി ബാബയെപ്പോലിരിക്കുന്നു' അയാൾ പറഞ്ഞു. 'അനോഖി ബാബയോ' അഞ്ജലി അയാളോടു ചോദിച്ചു. 'അതെ, ബാബ മലയാളിയാണ്.15 വർഷം മുൻപ് ഇവിടെത്തിയതാ. ഇപ്പോ 36ാം വയസ്സിൽ തന്നെ ഇവിടത്തെ ഹരിഗോവിന്ദ് മന്ദിർ ആശ്രമത്തിന്റെ മഠാധിപതിയായി.

💬 Comments

View all comments