0%

Chapter Title : ❤️ ❤️ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 8❤️ ❤️ [കുട്ടേട്ടൻ] [Climax]

Author : Kambikathakal Read All Parts 542
താഴെ നിന്ന് ഒരെഴുത്ത് അഞ്ജലിക്കു കിട്ടി.അവളുടെ അപ്പു അവൾക്കായി എഴുതിവച്ച അവസാനത്തെ എഴുത്ത്. 'പ്രിയ അഞ്ജലീ, ഞാനെന്നും ഭാഗ്യം കെട്ടവനാണ്, എന്നും... എല്ലാമെല്ലാം ഉണ്ടായിട്ടും ഒന്നും അനുഭവിക്കാൻ യോഗമില്ലാത്തവൻ. എന്റെ കാതിൽ മുഴങ്ങുന്ന ഈ മുഖാരി രാഗം എന്നെ ഭ്രാന്തനാക്കുന്നു. ഞാൻ വിട്ടകലുന്നു, പോയ്മറയുന്നു...ആഴത്തിൽ പൊലിയുന്ന ഒരു നക്ഷത്രം കണക്കേ... എന്നെയോർത്തു നീ സങ്കടപ്പെടും.അതിനെ തടയാൻ എനിക്കാവില്ല. പക്ഷേ നിന്നെ ദുർവിധിയിലേക്കു തള്ളിവിടാൻ എനിക്കു വയ്യ. ഞാൻ പോയ്മറയുന്നു. സങ്കടം മാറുമ്പോൾ എന്റെ അഞ്ജലി എന്നെ മറക്കണം.പൂർണമായും...എന്നിട്ട് സന്തോഷവതിയായി ജീവിക്കണം. ഇനിയും സ്‌നേഹം കണ്ടെത്തണം,കുടുംബമുണ്ടാകണം.....ഞാൻ ഒരു മിഥ്യയായിരുന്നു അഞ്ജലി.ആ മിഥ്യയിൽ നിന്നു നീ പുറത്തു വരണം. സ്വന്തം അപ്പു. കത്തു വായിച്ച അഞ്ജലിക്ക് എന്താണു സംഭവിച്ചതെന്നോ സംഭവിക്കുന്നതെന്നോ മനസ്സിലായില്ല. ലോകം തനിക്കും ചുറ്റും കറങ്ങുന്നതായി അവൾക്ക് അനുഭവപ്പെട്ടു.ഒരു ജന്മത്തിന്റെ സ്‌നേഹം മുഴുവൻ തന്നിലേക്കു പകർന്ന അപ്പു, ഇതാ പോയ്മറഞ്ഞിരിക്കുന്നെന്ന്. പിന്നീട് അന്വേഷണങ്ങളുടെ കാലമായിരുന്നു അഞ്ജലിയുടെ അച്ഛൻ കൃഷ്ണകുമാറും അപ്പുവിന്റെ പിതാവ് ഹരികുമാരമേനോനും ഇന്ത്യ മുഴുവൻ അപ്പുവിനെ അന്വേഷിച്ചു. പണം വാരിയെറിഞ്ഞും രാഷ്ട്രീയക്കാരെ സ്വാധീനിച്ചും നടത്തിയ അന്വേഷണങ്ങളൊന്നും ഫലവത്തായില്ല.
അപ്പു......അപ്പു പോയ്മറഞ്ഞിരുന്നു. ------------------------------------------------------- 15 വർഷങ്ങ്ൾ്ക്കു ശേഷം, ദേവപ്രയാഗ് ഉത്തരാഖണ്ഡിലെ ഡെറാഡൂണിലുള്ള ജോളിഗ്രാന്റ് വിമാനത്താവളത്തിൽ നിന്നു ദേവപ്രയാഗിലേക്കുള്ള യാത്രയിലായിരുന്നു ആ കാർ. ഇടയ്‌ക്കെവിടെയോ വണ്ടി നിന്നു. തണുപ്പും യാത്രാക്ഷീണവും മൂലം അഞ്ജലി പിൻസീറ്റി്ൽ ഉറക്കത്തിലായിരുന്നു. 'കോഫി ചാഹിയേ മേംസാബ്?' ഡ്രൈവർ പിൻസീറ്റിൽ തട്ടിക്കൊണ്ടു ചോദിച്ചു. അഞ്ജലി ഞെട്ടി എഴുന്നേറ്റു. 'ഹാ, ലേലോ' അവൾ പറഞ്ഞു. ഡ്രൈവർ വഴിയോരത്തെ കോഫിഷോപ്പിൽ നിന്നും ഒരു കപ്പ് കാപ്പി അവൾക്കു കൊണ്ടുവന്നു കൊടുത്തു.അതു മെല്ലെ മൊത്തിക്കുടിച്ചുക്കൊണ്ടു അഞ്ജലി പുറത്തേക്കിറങ്ങി. അവൾ ഒരു ചുവന്ന സാരിയും കറുത്ത ബ്ലൗസുമാണ് ധരിച്ചിരുന്നത്. തണുപ്പകറ്റാനായി ഒരു കമ്പിളി ഷാൾ പുതച്ചിരുന്നു.നെറ്റിയിലും സീമന്തരേഖയിലും സിന്ദൂരം. മുടിയിഴകളിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടു നിന്ന വെളുത്ത മുടികൾ അവൾക്കു പ്രായമായി വരുന്നെന്ന് അറിയിച്ചു.പഴയ ഇരുപത്തിയൊന്നുകാരിയിൽ നിന്നു 36 വയസ്സിലേക്കുള്ള ജീവിതയാത്ര. അഞ്ജലി ചുറ്റും നോക്കി. മഞ്ഞുപുതച്ചു കിടക്കുന്ന ഹിമശൈലങ്ങൾ. അവയ്ക്കിടയിലൂടെ ഒഴുകുന്ന ഭാഗീരഥിയും അളകനന്ദയും.അവ ദേവപ്രയാഗിൽ സംഗമിച്ച് പൂർണരൂപം കൈവരിക്കുന്നു. പിന്നെയവർ ഒഴുകുന്നതു ഗംഗയെന്ന

💬 Comments

View all comments