Chapter Title : ❤️ ❤️ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 8❤️ ❤️ [കുട്ടേട്ടൻ] [Climax]
കാണാൻ ഭംഗിയുള്ള ഒരു കുട്ടിയോടു തോന്നുന്ന വാൽസല്യം. അവൾ അവന്റ മുഖം തന്റെ തോളിലേക്കടുപ്പിച്ചു.പയ്യെ അവന്റ തലയിൽ കൊട്ടി.നേരിയ ചുരുളിപ്പുള്ള അവന്റ ചെമ്പൻ മുടിയിഴകളിലൂടെ തന്റ നീണ്ട വിരലുകളോടിച്ചു.
പ്രണയം മുതൽ വാൽസല്യം വരെ. .....എത്രയൊക്കെ വികാരങ്ങളാണ് ഒരു സ്ത്രീക്കു തന്റെ ഭർത്താവിനോടു തോന്നാവുന്നതെന്നു മനസ്സിലാക്കുകയായിരുന്നു അ്ഞ്ജലി. അലൗകികമായ ഒരു സുഗന്ധം അവരെ പൊതിഞ്ഞു.
'ഞാനൊന്നു ചോദിച്ചോട്ടെ അപ്പൂ,' അവൾ അവന്റെ കാതിൽ ചോദിച്ചു. അവനൊന്നും മിണ്ടിയില്ല. അവൻ മിണ്ടാൻ അവളാഗ്രഹിച്ചതുമില്ല.
'ഞാനും മരിച്ചാൽ നക്ഷത്രമായി മാറുമായിരിക്കും അല്ലേ അപ്പൂ,അപ്പോ അപ്പൂ എന്നെ ഇതുപോലെ നോക്കി നിൽക്ക്വോ...' അവളുടെ തോളിൽ ചാഞ്ഞു കിടന്ന അപ്പുവിന്റെ ഉള്ളിൽ ആയിരം പ്രതിഫലനങ്ങളോടെ ഇടിത്തീ മാതിരിയുള്ള ആ ചോദ്യം വന്നുവീണു.
അപ്പു ഞെട്ടിപ്പിടഞ്ഞ് അവളിൽ നിന്നു തെന്നിമാറി.'എന്താ ചോദിച്ചേ എന്താ ചോദിച്ചേന്ന് ' അലറുകയായിരുന്നു അവൻ. മരണത്തിന്റ മുഖാരി രാഗം അവന്റ കാതിൽ വീണ്ടും വന്നല്ച്ചിരുന്നു.
വെറുതേ ചോദിച്ചതാ, ടെൻഷനാകാതെ അവൾ കൈയുയർത്തി അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
'അല്ല, വെറുതെയല്ല, എന്റെ ജനനം കൊണ്ട് എന്റെ അമ്മയെ നഷ്ടപ്പെട്ടു. ഇനിയൊന്നും നഷ്ടപ്പെടുത്താൻ എനിക്കാവില്ല,' അവന്റെ ചിലമ്പിച്ച ഒച്ച ഉയർന്നു. അവൻ ധൃതിപ്പെട്ട് ബാൽക്കണിയിൽ നിന്നു കിടപ്പുമുറിയിലെ കട്ടിലിൽ വന്നു കിടന്നു. അഞ്ജലിയുടെ ചോദ്യം അവനെ തകർത്തുകളഞ്ഞിരുന്നു.
അഞ്ജലി അവനു സമീപം കിടന്നു. തന്റെ കൈകൾ കൊണ്ട് അവനെ പുണർന്നു. അപ്പു പ്രതികരിച്ചില്ല.
'സോറി അപ്പൂ, കാര്യമായെടുക്കാതെ. എന്നെ നിനക്ക് ഒരുകാലത്തും നഷ്ടപ്പെടാൻ പോണില്ല.' അവൾ പറഞ്ഞു.
കിടന്നുറങ്ങ് അഞ്ജലീ, എനിക്കു തല വലിക്കുന്നു. രാവിലെ സംസാരിക്കാം. അവൻ പറഞ്ഞു.
'ശരി, കിടന്നുറങ്ങിക്കോ കള്ളച്ചെക്കാ....' അവന്റെ മുഖത്ത് ഒരു ചുംബനം നൽകി അവനെ കെട്ടിപ്പിടിച്ചു കിടന്നുകൊണ്ട് അവൾ പറഞ്ഞു.
ഒരുഭാഗത്ത് അപ്പു അഗ്നിപർവതം പോലെ പുകയുമ്പോൾ ഇതൊന്നും അറിയാതെ ഉറക്കത്തിലേക്കു വഴുതിവീഴുകയായിരുന്നു അഞ്ജലി.സുഖപൂർണമായ സ്വപ്നങ്ങൾ അവളുടെ ഉറക്കത്തെ കനിഞ്ഞനുഗ്രഹിച്ചു.
പിറ്റേന്നു രാവിലെ അഞ്ജലി ഉറക്കമെഴുന്നേറ്റപ്പോൾ അപ്പു അവളുടെ സമീപത്തുണ്ടായിരുന്നില്ല.അവൻ അവിടെയെങ്ങുമുണ്ടായിരുന്നില്ല. ഒരു മനുഷ്യന് ഇങ്ങനെ മാഞ്ഞുപോകാൻ പറ്റുമോ? പറ്റുമായിരിക്കും. ആദ്യം അഞ്ജലിയും പിന്നെ അവളുടെ വീട്ടുകാരും അവനെ എല്ലായിടത്തും തേടിയെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ കട്ടിലിന്റെ
💬 Comments
View all comments