0%

Chapter Title : ❤️ ❤️ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 8❤️ ❤️ [കുട്ടേട്ടൻ] [Climax]

Author : Kambikathakal Read All Parts 538
തനിക്കും പിടിച്ചു നിൽക്കാനാവില്ല. തങ്ങൾ തമ്മിലുളള ഏറ്റവും വികാരപരമായ ബന്ധത്തിലേക്ക് അതു നയിക്കും. അപ്പോൾ.....അവൾ മരിക്കും..തന്റെ അഞ്ജലിയുടെ മരണത്തിനു താൻ തന്നെ കാരണമാകും. പാടില്ല,അതു പാടില്ല...ഒരിക്കലും പാടില്ല. അപ്പു ഇതികർത്തവ്യമൂഢനായി ഇരുന്നു. 'എനിക്കെന്തോ വല്ലായ്മ അഞ്ജലി, രാവിലെ മുതൽ തുടങ്ങിയതാ മാറുന്നില്ല.' അവൻ അവളോടു പറഞ്ഞു. 'ആണോ...'ദേഷ്യത്തിലും പരിഭവത്തിലും നിന്ന അഞ്ജലി ഒരുനിമിഷം കൊണ്ടു അലിഞ്ഞുപോയി.'അയ്യോ ചൂടുണ്ടല്ലോ,' അവന്റ നെറ്റിയിൽ കരതലം അമർത്തി അവൾ പറഞ്ഞു. അപ്പു വീണ്ടും നിറഞ്ഞ ആകാശത്തേക്കു നോക്കി നിന്നു.
'അപ്പൂ വാ പോയി കിടക്കാം, ഒന്നു കിടന്നുറങ്ങിയാൽ നാളെയാകുമ്പോഴേക്കും ജലദോഷം മാറും.' അവൾ അവന്റ കൈയിൽ പിടിച്ചു വലിച്ചു. 'ഞാൻ വന്നേക്കാം, അഞ്ജലി പൊയ്‌ക്കോ' അവൻ പറഞ്ഞു. 'ഇപ്പോ പോകുന്നില്ല, ഞാൻ പലതവണ ചോദിച്ചിട്ടുണ്ട് എന്തിനാ ഇങ്ങനെ ആകാശം നോക്കി നിൽക്കുന്നേന്ന്... അപ്പു ഉത്തരം പറഞ്ഞിട്ടില്ല,' അവൾ മുഖം വീർപ്പിച്ചു പരിഭവിച്ചു.വെളുത്ത സാരിയിൽ ഒരു മാലാഖയെപ്പോലെയുണ്ടായിരുന്നു അഞ്ജലി അപ്പോൾ. 'ദാ ആകാശത്തേക്കു നോക്കൂ, അവിടെയെന്താ കാണണേ....' അവൻ അവളുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ടു കൈനീട്ടി. 'ഔ..അവിടെയെന്താ കാണണേ..നക്ഷത്രങ്ങൾ അല്ലാണ്ടെന്താ' അവൾ ചോദിച്ചു. 'വെറും നക്ഷത്രങ്ങളല്ല, നക്ഷത്രപ്പൂക്കൾ. അഞ്ജലിക്കറിയാമോ, എന്റ അമ്മയെക്കണ്ട ഓർമ എനിക്കില്യ, ഞാൻ ജനിച്ചുടൻതന്നെ അമ്മ ഞങ്ങളെയെല്ലാം വിട്ടുപോയി, എന്നെന്നേക്കുമായി. കുട്ടിക്കാലത്ത് സന്ധ്യാനേരത്ത് ഉമ്മറപ്പടിയിലിരുന്നു തൈരിൽ കുഴച്ച ചോറുരുളകൾ എന്റ വായിലേക്ക് അച്ഛമ്മ വച്ചുതരുമ്പോൾ ഞാൻ ചിണുങ്ങും. അച്ഛമ്മേ എന്റ അമ്മയെവിടേന്നും ചോദിച്ച്.അപ്പോ അച്ഛമ്മേടെ കണ്ണു നിറയും. ഒടുവിൽ ഞാ്ൻ ചോദിക്കും. അച്ഛമ്മേ എന്റ അമ്മ അപ്പുകുട്ടനെ വിട്ടു സ്വർഗത്തിൽ പോയില്ലേന്ന്.' 'അപ്പോ അച്ഛമ്മ പറയും, കുട്ടന്റ അമ്മ എങ്ങും പോയിട്ടില്യാലോ, ദേ അങ്ങകലെ ആ നക്ഷത്രക്കൂട്ടത്തിലൊരെണ്ണം മോന്‌റെ അമ്മയാണല്ലോയെന്ന്. മാനത്തിരുന്ന് എന്നെ നോക്കാത്രേ എന്റെ അമ്മ. അന്നു മുതൽ ഞാൻ നോക്കുന്നതാ, ഏതാ ആ നക്ഷത്രമെന്ന്, എന്റ അമ്മയെ തേടുന്നതാ..ഒരിക്കലും തിരിച്ചുകിട്ടില്ലെന്നറിയാം.എന്നാലും നോക്കുന്നതാ..എനിക്കു നഷ്ടപ്പെട്ട എന്റ അമ്മയെ...' അവൻ അതു പറഞ്ഞുതീരുമ്പോളേക്കും അവന്റ കണ്ണുകൾ നിറഞ്ഞൊഴുകിത്തുടങ്ങിയിരുന്നു. 'ഹേയ് അപ്പൂ..കരയാതെ.' അവന്റ കണ്ണിൽ നിന്നൊഴുകിയിറങ്ങിയ കണ്ണീർ തന്റ ലോലമായ വിരലുകളാൽ തുടച്ചുകൊണ്ട് അഞ്ജലി പറഞ്ഞു.അപ്പോളവൾക്ക് അവനോടു തോന്നിയതു വാൽസല്യമാണ്. എന്തോ നഷ്ടപ്പെട്ടു കരയുന്ന

💬 Comments

View all comments