0%

Chapter Title : ❤️ ❤️ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 8❤️ ❤️ [കുട്ടേട്ടൻ] [Climax]

Author : Kambikathakal Read All Parts 533
'എനിക്കു പറ്റില്ല, എന്റെ അപ്പുവിനെ നാൾക്കു നാൾ സ്നേഹിക്കാനേ എനിക്കു കഴിയൂ' ഇടറിയ ശബ്ദത്തിൽ അവൾ പറഞ്ഞു. 'എനിക്കു ജീവിക്കണം, എന്റെ അപ്പുവിന്റെ സ്നേഹവുമായി, നിന്റെ ഭാര്യയായി, കുട്ടികളുടെ അമ്മയായി, പിന്നെ പേരക്കുട്ടികളുടെ അമ്മൂമ്മയായി.' അവന്റെ നെഞ്ചിലേക്കു മുഖം വച്ചു അവൾ പിറുപിറുത്തു. തന്റെ നെഞ്ചിലേക്ക് എന്തോ നനവ് പടർന്നൊഴുകുന്നത് അവൻ അറിഞ്ഞു. അതവളുടെ വലിയ മിഴികളിൽ നിന്നൊലിച്ച കണ്ണീരായിരുന്നു.
അവളുടെ വാക്കുകൾ... അവളുടെ കണ്ണീർ...അവളുടെ മോഹങ്ങൾ.....അതെല്ലാം അവനെ വേദനിപ്പിച്ചു..ചുട്ടുവേദനിപ്പിച്ചു. മുഖാരി രാഗം ഉച്ചത്തിലായിരിക്കുന്നു. അവന്റെ ഉള്ളിൽ പ്രചണ്ഡതാളം മുറുകി.കണ്ണീരിന്റെ കടലാഴങ്ങളെ നെഞ്ചിലേക്കാവാഹിക്കുന്ന സമുദ്രശില കണക്കേ അപ്പു നിശ്ചലം നിന്നു. 'പോകാം,' അവളുടെ തലമുടിയിൽ തലോടി അവൻ പറ്ഞ്ഞു. കിഴക്കൻ മലകളിൽ നിന്നുവീശുന്ന തണുത്തകാറ്റു പോലെ അവൻ ശബ്ദം മരവിച്ചിരുന്നു. അവന്റെ നെഞ്ചിലേക്കു തലയമർത്തി അവൾ മൂളി.'അതേ, അമ്മയാവാനുള്ള ട്രെയിനിങ് ഇന്നു മുതൽ തുടങ്ങണം കേട്ടോ...' പറഞ്ഞതും അവൾ അവന്റെ കവിളിൽ നുള്ളി.ഒരു നീറ്റൽ അപ്പുവിന്റ ഉള്ളിൽ അനുഭവപ്പെട്ടു. തിരിച്ചു വീട്ടിലെത്തിയിട്ടും അപ്പു മൗനം തുടർന്നു. അഞ്ജലി ഊണു വിളമ്പിക്കൊടുക്കുന്നതിനിടയിലും പിന്നീടുമൊക്കെ അവനോട് ഒട്ടി നിന്നു സംസാരിച്ചിട്ടും സ്‌നേഹം കാട്ടിയിട്ടുമൊന്നും അവൻ അലിഞ്ഞില്ല. തങ്ങൾക്കിടയിൽ ഒരു കരിങ്കൽമതിൽ ഉയർന്നതുപോലെ അഞ്ജലിക്കു തോന്നി. ഇതുവരെയില്ലാത്തതുപോലെ ദൃഢമായ ഒരു വൻമതിൽ. 'അപ്പൂ എന്തായിത്, എന്നോടുള്ള പിണക്കം മാറിയെന്നു പറഞ്ഞിട്ട് ഒന്നും മിണ്ടണില്ലല്ലോ..' രാത്രിയിൽ കിടക്കറയ്ക്കു വെളിയിലുള്ള ബാൽക്കണിയിൽ താരനിബിഡമായ ആകാശത്തേക്കു നോക്കി നിൽക്കുന്ന അപ്പുവിനു സമീപമെത്തി അഞ്ജലി അവളുടെ പരിഭവക്കെട്ടഴിച്ചു. ദൈന്യതയോടെ ഒരു നോട്ടം മാത്രമായിരുന്നു അപ്പുവിന്റ മറുപടി. 'അപ്പുവിന് എന്നോട് ഇപ്പോഴും ദേഷ്യമാണല്ലേ, ഇല്ല ഒരുകാലത്തും ഇതുമാറില്ല.എന്‌റെ അപ്പുവിന് എന്നോടു വെറുപ്പാണ് ' അവൾ അതു പറഞ്ഞപ്പോൾ നീർക്കണങ്ങൾ അവളുടെ കവിളിലേക്ക് ഒഴുകിയിറങ്ങി. അപ്പുവിന്റ ഇടനെഞ്ചു പൊട്ടിപ്പിളർന്നു. അവന് ഒന്നും സംസാരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. വെറുപ്പ്, തനിക്ക്, തന്റെ അഞ്ജലിയോട്. ഇല്ല മോളെ ഒരുകാലത്തും നിന്നെ വെറുക്കാൻ ഈ അപ്പുവിനാകില്ല.അവന്റെ അന്തരംഗം മന്ത്രിച്ചു. എല്ലാം അഞ്ജലിയോടു തുറന്നു പറയണോയെന്ന് അവൻ ചിന്തിച്ചു. പറഞ്ഞാൽ? ഒരു ജ്യോത്സ്യന്റെ വാക്കുകളൊന്നും വിശ്വസിക്കാൻ അവൾ തയാറാകില്ല. തന്നോടുള്ള സ്‌നേഹം അവളെ ഒരു ഭ്രാന്തിയാക്കിയിട്ടുണ്ട്. അവൾ മുൻകൈയെടുത്താൽ

💬 Comments

View all comments