0%

Chapter Title : ❤️ ❤️ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 8❤️ ❤️ [കുട്ടേട്ടൻ] [Climax]

Author : Kambikathakal Read All Parts 569
മഞ്ഞുപാളികൾ പൊട്ടിത്തെറിച്ചു. മണ്ണും കല്ലും മഞ്ഞും ചേർന്ന ഹിമപാതം താഴേക്കൊഴുകി..അപാരമായ കരുത്തോടെ. അതപ്പുവിനെ തൊട്ടില്ല, പക്ഷേ അവന്‌റെ ഹൃദയത്തെ, അവന്‌റെ അഞ്ജലിയെ അതു കോരിയെടുത്തു. അവൾ ആ ഹിമപാതത്തിലേക്കു ചേർന്നു കുത്തിയൊലിച്ചു. നിമിഷങ്ങൾ നീണ്ടു നിന്ന പ്രകൃതിയുടെ കുസൃതി.കുറച്ചു നേരത്തിൽ എല്ലാം അവസാനിച്ചു. 'അഞ്ജലീീീ.......' തന്‌റെ എല്ലാ് ബലവും സംഭരിച്ച് അപ്പു ഉറക്കെ നിലവിളിച്ചു.മറുപടി അവനു കിട്ടിയില്ല. അവൻ ഒരു ഭ്രാന്തനെപ്പോലെ അവിടെല്ലാം തിരഞ്ഞു നടന്നു.മഞ്ഞുപാളികൾ പെറുക്കി മേലേക്കെറിഞ്ഞു. എന്‌റെ അഞ്ജലി എന്‌റെ അഞ്ജലിയെവിടെ.അവൻ ഉറക്കെയുറക്കെ വിളിച്ചുചോദിച്ചു. ഒടുവിൽ ദൂരെ ഒരു ചിഹ്നം പോലെ ഒരു ചുവന്ന പൊട്ട് അവൻ കണ്ടു. അഞ്ജലി ധരിച്ച സാരിയുടെ ചുമപ്പ്. അവൻ അങ്ങോട്ടേക്കു കുതിച്ചു.
ഈശ്വരാ ഒന്നും ഉണ്ടായിക്കാണല്ലേ, പ്രാർഥനയോടെ മന്ത്രിച്ചുകൊണ്ട് അവനാ ഭാഗത്തെ മഞ്ഞുമാറ്റി. കുറച്ചുനേരത്തെ തിരച്ചിൽ, മഞ്ഞിൽ അഞ്ജലിയുടെ രൂപം കണ്ടെത്തി. അവളുടെ മുഖത്ത് നിർജീവമായ ഒരു ചിരിയുണ്ടായിരുന്നു. അപ്പൂ അപ്പൂവെന്ന് അവൾ വിളിക്കുന്നുണ്ടായിരുന്നെന്ന് അപ്പുവിനു തോന്നി.അവനാ ശരീരത്തെ മാറോടണച്ചു. പക്ഷേ...തണുത്തു വിറങ്ങലിച്ചിരുന്നു അവൾ.. മരിച്ചിരുന്നു അവൾ....അവളുടെ ശവശരീരത്തെ കെട്ടിപ്പിടിച്ച് അവൻ അലറിക്കരഞ്ഞു. 'എന്‌റെ ഈശ്വരൻമാരേ, തെറ്റൊന്നും ചെയ്തില്ലല്ലോ ഞാൻ , പിന്നെന്തിനേ ഇതു ചെയ്തൂ' അവൻ അലറിവിളിച്ചു. അവന്‌റെ കരച്ചിൽ താഴ്‌വരയിലെ മലമടക്കുകളിൽ തട്ടി പ്രതിഫലിച്ചു.നിർത്താതെ കരയുകയായിരുന്നു അപ്പു. അവന്‌റെ കണ്ണീരിനെ ആവാഹിച്ച് ഗംഗാനദി മൗനമായി ഒഴുകി. അവന്‌റെ അഞ്ജലി മരിച്ചിരുന്നു. മഞ്ഞുകാറ്റിൽ മുഖാരി രാഗത്തിന്‌റെ പ്രകമ്പനം ഉയർന്നുയർന്നു വന്നു. --------------------------------- 'അപ്പൂ, അപ്പൂ എഴുന്നേൽക്ക് എന്താ ഈ പിച്ചും പേയും പറയുന്നത്.' അപ്പു കണ്ണു തുറന്നു നോക്കി.തന്നെ കുലുക്കിവിളിക്കുന്ന അഞ്ജലിയുടെ മുഖമാണ് അവൻ കണ്ടത്. അവളുടെ മുഖത്തു ദേഷ്യവും വെപ്രാളവും നിഴലിച്ചിരുന്നു. 'അച്ഛനെന്തിനാ അപ്പൂനു മദ്യം കൊടുത്തത്. അവന് അതൊന്നും ശീലമില്ല. ദേ ലക്കുകെട്ടു പോയതു കണ്ടില്ലേ.' അഞ്ജലി ക്രുദ്ധമായ മുഖഭാവത്തോടെ കൃഷ്ണകുമാറിനെ നോക്കി. സരോജയും അയാളെ കുറ്റപ്പെടുത്തുന്ന രീതിയിൽ നോക്കി. കൃഷ്ണകുമാർ അബദ്ധം പിണഞ്ഞതു പോലെ നിന്നു. ഒറ്റപ്പെഗ്ഗിൽ അപ്പു ഔട്ടായിപ്പോകുമെന്ന് അയാൾ വിചാരിച്ചിരുന്നില്ല. 'ഇപ്പഴത്തെ പിള്ളേർക്കൊന്നും തീരെ ആമ്പിയറില്ല.' പറഞ്ഞുകൊണ്ട് അയാൾ നടന്നകന്നു. അപ്പുവിനു കുറേശ്ശേ ബോധം എത്തിത്തുടങ്ങി. ദേവപ്രയാഗ്, അഞ്ജലി എന്നൊക്കെ

💬 Comments

View all comments