Chapter Title : ❤️ ❤️ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 8❤️ ❤️ [കുട്ടേട്ടൻ] [Climax]
അവൻ പറഞ്ഞുകൊണ്ടിരുന്നു.
'അപ്പുക്കുട്ടാ, എന്തു പറ്റിയെടാ മോനേ നിനക്ക്?' സരോജ അവനരികിൽ വന്നു തോളിൽ തൊട്ടുകൊണ്ടു ചോദിച്ചു.
'അഞ്ജലി മരിച്ചുപോയി അമ്മേ, ദേവപ്രയാഗിൽ ...മഞ്ഞിടിഞ്ഞ്.'അവൻ കരച്ചിലോടെ പറഞ്ഞു.
'ങേ...' അഞ്ജലി വായ പിളർന്നു നിന്നു.
'നീ ഇതെന്തൊക്കെയാ ഈ പറയുന്നേ,' അവന്റെ കൈത്തണ്ടയിൽ മൃദുവായി ഒന്നടിച്ച് സരോജ പറഞ്ഞു. 'അഞ്ജലിയല്ലേ ഇവിടെ നിൽക്കുന്നത്.'
'അയ്യോ പ്രേതം' അവൻ ഉറക്കെ അലറി.
'പ്രേതമോ ഞാനോ? നീയിങ്ങുവാ കാണിച്ചുതരാം.' ഇളിക്കു കൈകുത്തി അഞ്ജലി ദേഷ്യത്തോടെ പറഞ്ഞു.
'ശ്ശേ..' സരോജ അഞ്ജലിയുടെ നേർക്കു ശാസനാഭാവത്തിൽ നോക്കി. 'അവനൊരു ദുസ്വപ്നം കണ്ടതാ. വെളിയിൽ ഇരുന്നതു മതി. അകത്തുപോയേ..അഞ്ജലി ഇവനെ അകത്തേക്കു കൊണ്ടുപോ..' അവർ മകളോടു പറഞ്ഞൂ.
'അപ്പൂ, ഇനി ആരു തന്നാലും മദ്യം കുടിക്കരുതു കേട്ടോ, ചീത്തശീലം..' അവർ അപ്പുവിന്റെ മുടിയിൽ മെല്ലെ തലോടി പറഞ്ഞു.
'ഇല്ലമ്മേ' അ്പ്പു അവർക്ക് ഉറപ്പുനൽകി.
'എന്തു സ്വപ്നമാ പൊന്നുമോൻ കണ്ടത് ' കിടക്കറയിലേക്കു നടക്കുന്നതിനിടെ അഞ്ജലി അപ്പുവിനോടു ചോദിച്ചു.
അപ്പു താൻ കണ്ട സ്വപ്നത്തെക്കുറിച്ച് അവളോടു പറഞ്ഞു.അഞ്ജലി അവന്റെ തോളിൽ അമർത്തി പൊട്ടിപ്പൊട്ടിച്ചിരി്ച്ചു.
'എടാ പൊട്ടൻ അപ്പൂസ്, നീയെന്തായാലും ഒരു മണിക്കൂർ സ്വപ്നം കൊണ്ടു 15 വർഷം മുന്നിലേക്കൊക്കെ പോയല്ലോ,' അവൾക്കു ചിരിയടക്കാനായില്ല.
'ഓഹ് മൈ ഗോഡ്, എന്തൊരു റിയലിസ്റ്റിക് ആയിരുന്നെന്നോ ആ സ്വപ്നം' അപ്പു അഞ്ജലിയോടു പറഞ്ഞു.
' എന്റെ അപ്പൂ, പേടിക്കണ്ടാട്ടോ, നമ്മുടെ ജാതകമെല്ലാം എണ്ണം പറഞ്ഞ ജ്യോത്സ്യൻമാരെക്കൊണ്ടു നോക്കിപ്പിച്ചതാണ്.' അഞ്ജലി അവനോടു പറഞ്ഞു.
'ഹൂം, എനിക്കങ്ങനെ പേടിയൊന്നുമില്ലാ.' കിടക്കയിലേക്കിരുന്നു കൊണ്ട് അപ്പു പറഞ്ഞു.
'ഉവ്വുവ്വേ, പേടിത്തൊണ്ടൻ അപ്പൂസ് ' അഞ്ജലി അവനെ ചൊടിപ്പിക്കാനായി പറഞ്ഞു.
അപ്പുവിന്‌റെ മുഖം ചുമന്നു. 'ഞാൻ പേടിത്തൊണ്ടനല്ല,' അവളുടെ കൈകളിൽ പിച്ചിക്കൊണ്ട് അവൻ പറഞ്ഞു.
ഔ...വേദനയിൽ ശബ്ദം ഉയർത്തി അഞ്ജലി അപ്പുവിന്‌റെ കൈകളിൽ തമാശയ്ക്ക് അടിച്ചു. 'പേടിത്തൊണ്ടൻ പേടിത്തൊണ്ടൻ അപ്പൂസ്...' അവൾ വീണ്ടും പലതവണ പറഞ്ഞു.
പക്ഷേ അവനതു വേദനിച്ചു.
'പോ..' അവൾക്ക് ഒരു തള്ളു വച്ചുകൊടുത്തിട്ട് അവൻ കിടക്കയിൽ നിന്നെഴുന്നേറ്റു മുറിയിൽ കിടന്നിരുന്ന ഒരു സെറ്റിയിൽ പോയിരുന്നു.
അവൾ കിടക്കയിൽ ഇരുന്നു അപ്പുവിനെ സാകൂതം നോക്കി.ദേഷ്യം കൊണ്ടു
💬 Comments
View all comments