Chapter Title : ❤️ ❤️ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 8❤️ ❤️ [കുട്ടേട്ടൻ] [Climax]
ചുവന്നു ഹൽവ പോലെയിരുന്ന അവനെ കാണാൻ ഒരു പ്രത്യേക രസമായിരുന്നു, അവൾക്കവനോടു ഭയങ്കരമായി സ്‌നേഹവും അവന്‌റെ ഇരിപ്പിൽ കൗതുകവും തോന്നി.
തെളിഞ്ഞു കത്തുന്ന നിലവിളക്കു പോലെയായിരുന്നു അഞ്ജലി. വൈദേഹിപ്പട്ടുതുണിയിലുണ്ടാക്കിയ വെള്ള സെറ്റുസാരിയിലും ട്രഡീഷനൽ ആഭരണങ്ങളിലും അവൾ ഒരു അപ്‌സരസ്സിനെപ്പോലെ തോന്നിച്ചു. വിണ്ണിൽ നിന്നു ഭൂമിയിലേക്കെത്തിയ സുരസുന്ദരി.
'അപ്പൂസ് ' കടക്കണ്ണിറുക്കി ചുവന്ന ചുണ്ടുകൾ ഭംഗിയിൽ വക്രിച്ച് അവൾ അപ്പുവിനെ വിളിച്ചു.പക്ഷേ അവൻ മൈൻഡ് ചെയ്തില്ല.
അവൾ വശ്യമായി വീണ്ടും പലതവണ അവന്‌റെ പേരു വിളിച്ചു. പക്ഷേ അവൻ അപ്പോഴും മൈൻഡ് ചെയ്തില്ല.
'അങ്ങനെ പിണങ്ങിയാൽ പറ്റില്ലല്ലോ,' അവൾ എഴുന്നേറ്റു മെല്ലെ അടിവച്ചടിവച്ച് അവനു സമീപമെത്തി. ഒരു പ്രത്യേകതാളത്തിലുള്ള ആ നടപ്പിനു പോലും ഒരു വശ്യഭംഗിയുണ്ടായിരുന്നു.
അവൾ അവന്‌റെ മുഖത്തിനു നേർക്കു കൈനീട്ടി. ദീപ്തമായ അവളുടെ മുഖത്ത് ഒരു പുഞ്ചിരി പൂത്തു നിന്നു.
'വാ' അവൾ വിളിച്ചു. അപ്പു മുഖം വെട്ടിച്ചു നിന്നു.
'ശ്ശൊ വാന്നേ....' അവൾ വശ്യമധുരമായി വീണ്ടും വിളിച്ചു.അവനിത്തവണയും മുഖം വെട്ടിച്ചിരിക്കുന്നത് തുടർന്നു.
അവൾ അവന്‌റെ സമീപമെത്തി.അവന്‌റെ മടിയിൽ ഇരുന്നു.അവൻ പിടിച്ചുമാറ്റാനൊന്നും പോയില്ല. അവൾ അവന്‌റെ കഴുത്തിലൂടെ കൈയിട്ട് അവന്‌റെ മുഖത്തേക്കു തന്‌റെ ചുണ്ടുകൾ അടുപ്പിച്ചു.
അപ്പുവിന്‌റെ മുഖത്തു ചുംബനങ്ങൾ പെരുമഴ പോലെ വീണു.
ഓരോ ചുംബനത്തിലും അപ്പുവിന്‌റെ മുഖത്തു വൈദ്യുതി തരംഗങ്ങൾ പാഞ്ഞു നടന്നു.'മതി നിർത്തിക്കോ, നാളെ തുലാഭാരമുള്ളതാ ഞാൻ വ്രതത്തിലാ' അവൻ പറഞ്ഞു.
'അയ്യടാ അച്ഛന്‌റെ കൈയീന്നു കള്ളുവാങ്ങിക്കുടിക്കുമ്പോൾ ഈ വ്രതം എവിടെ പോയാരുന്നെു.' അവന്‌റെ മുഖത്തു വിരൽ കൊണ്ടു കുത്തിക്കൊണ്ട് അഞ്ജലി പറഞ്ഞു.
'അതു പിന്നെ അങ്കിൾ തരുമ്പോൾ എങ്ങനെ വേണ്ടെന്നു പറയും' അപ്പു തിരിച്ചു ചോദിച്ചു.
'എങ്കിൽ പിന്നെ അങ്കിളിന്‌റെ മകൾ ഉമ്മ തരുമ്പോളും വേണ്ടെന്നു പറയണ്ടാ, കേട്ടല്ലോ..' കൃത്രിമമായി താക്കീതു ചെയ്യും പോലെ ഒരു മുഖഭാവം സൃഷ്ടിച്ച് അഞ്ജലി അവനോടു പറഞ്ഞു.
അവൾ അവന്‌റെ ചുണ്ടുകളിൽ ഉമ്മ വച്ചു.
തന്‌റെ കൈകളാൽ അവന്‌റെ മുഖം അഞ്ജലി സ്വന്തം ശരീരത്തിലേക്ക് അടുപ്പിച്ചു. വിലകൂടിയ ഏതോ പെർഫ്യൂമിന്‌റെ ശക്തമായ സുഗന്ധം അവളെ പൊതിഞ്ഞുനിന്നിരുന്നു.
'നാളെ മതി അഞ്ജലി, ഇപ്പോൾ വേണ്ട, വ്രതം മുടക്കേണ്ട.'
💬 Comments
View all comments