Chapter Title : ❤️ ❤️ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 8❤️ ❤️ [കുട്ടേട്ടൻ] [Climax]
വേണ്ടെന്നു പറയണ്ടാ, കേട്ടല്ലോ..' കൃത്രിമമായി താക്കീതു ചെയ്യും പോലെ ഒരു മുഖഭാവം സൃഷ്ടിച്ച് അഞ്ജലി അവനോടു പറഞ്ഞു.
അവൾ അവന്‌റെ ചുണ്ടുകളിൽ ഉമ്മ വച്ചു.
തന്‌റെ കൈകളാൽ അവന്‌റെ മുഖം അഞ്ജലി സ്വന്തം ശരീരത്തിലേക്ക് അടുപ്പിച്ചു. വിലകൂടിയ ഏതോ പെർഫ്യൂമിന്‌റെ ശക്തമായ സുഗന്ധം അവളെ പൊതിഞ്ഞുനിന്നിരുന്നു.
'നാളെ മതി അഞ്ജലി, ഇപ്പോൾ വേണ്ട, വ്രതം മുടക്കേണ്ട.'
'നിന്‌റെ സ്വപ്‌നം കേട്ടിട്ട് എനിക്കു പേടിയായി അപ്പൂ, നീ വല്ല ഉത്തരാഖണ്ഡിലും പ്രയാഗിലുമൊക്കെ വേണെങ്കിൽ പൊയ്ക്കളയും. അതുകൊണ്ട് പൊന്നുമോന്‌റെ ബ്രഹ്‌മചര്യം ഞാനിങ്ങെടുക്കാൻ പോവ്വാ കേട്ടോ...' അഞ്ജലി കണ്ണുരുട്ടിക്കൊണ്ട് അവനോടു പറഞ്ഞു.അവൾ അവനെ ഇറുക്കി പുണർന്നു.കൂടുതൽ ബലത്തോടെ ഉമ്മ വച്ചു.അവളുടെ കൈകൾക്ക് ഏതോ ഒരു കരുതലിന്‌റെ ബലമുണ്ടായിരുന്നു.തന്‌റെ പ്രാണനായ അപ്പു ഒരിക്കലും കൈവിട്ടുപോകാതിരിക്കാനുള്ള കരുതൽ.
ചുംബനങ്ങൾക്കിടയിൽ ഉയർന്നു കേട്ട അവളുടെ നിശ്വാസങ്ങൾ അപ്പുവിന്‌റെ കാതിൽ വന്നു വീണു. ഈ ഭൂമിയിൽ തങ്ങൾ മാത്രമേയുള്ളെന്ന് അവനു തോന്നി.
അവളുടെ വസ്ത്രങ്ങൾ ഓരോന്നായി അവൾ തന്നെ അഴിച്ചു.ഒടുവിൽ നിറനിലാവു പോലെ അവളും നഗ്നയായി.
'അയ്യേ നാണമില്ലാത്തത്.' അവളുടെ മുഖത്തേക്കു തന്‌റെ മനോഹരമായ മിഴികളുറപ്പിച്ച് അപ്പു പറഞ്ഞു.
'നാണത്തിന്‌റെ ആവശ്യമില്ല. പെൺകുട്ട്യോൾക്കു കെട്ട്യോന്‌റെ മുന്നിൽ ഇങ്ങനെ നിൽക്കാന്നു പ്രമാണണ്ട്.' നുണക്കുഴികളുള്ള കവിൾ കാട്ടി ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു.
നഗ്നമായ അവളുടെ വലിയ മാറിടം അവന്‌റെ നെഞ്ചിൽ തട്ടിനിന്നു.അഞ്ജലിക്ക് അപ്പുവിനെ മാറോടണയ്ക്കണമായിരുന്നു. അവന്‌റെ മുഖം അവളുടെ മാറിൽ അമർന്നപ്പോൾ അവൾ നിർവൃതി പൂണ്ടു. കണ്ണുകൾ ഇറുക്കിയടച്ചു.
അപ്പൂ...തെറിച്ചുവീഴുന്ന മഴത്തുള്ളികൾ ഇലകളിൽ വീഴുന്നതുപോലെയുള്ള നേർത്ത ശബ്ദത്തിൽ അവൻ വിളിച്ചു.
'നീയെന്നെ എന്തു ചെയ്യാൻ പോകുന്നു' അപ്പു നേരിയ ചിരിയോടെ
💬 Comments
View all comments