0%

Chapter Title : ❤️ ❤️ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 8❤️ ❤️ [കുട്ടേട്ടൻ] [Climax]

Author : Kambikathakal Read All Parts 1.3K
അവളോടു തിരക്കി. 'നിന്നെ റേ്പ്പ് ചെയ്യാൻ പോകുന്നു.' പൊട്ടിച്ചിരിയോടെ അവൾ പറഞ്ഞു.'ഇനി നിന്‌റെ സമ്മതം നോക്കി നിന്നിട്ടു കാര്യമില്ല.' അപ്പുവിന്‌റെ കുർത്ത അവൾ അഴിച്ചുകളഞ്ഞു.പാൽപോലെ വെളുത്ത അവന്‌റെ ഉടലിൽ അവളുടെ ചുണ്ടുകൾ ഓടി നടന്നു. അവന്‌റെ ശരീരത്തിൽ അവിടവിടെ ചുംബനങ്ങൾ, ചിലയിടങ്ങളിൽ വെണ്മുത്തു പോലെയുള്ള തന്‌റെ പല്ലുകൾ കൊണ്ടു പ്രേമപൂർവമുള്ള കടികൾ.ദന്തക്ഷതങ്ങൾ ചുവന്നു തിണർത്തു കിടന്നു. 'ആഹ് എന്തായിത്.' അവൾ അവന്‌റെ കഴുത്തിൽ കടിച്ചപ്പോൾ അവനു നൊന്തു. അവൾ മുഖം മേലേക്കുയർത്തി അവന്‌റെ ചെവിയിൽ കടിച്ചു.പിന്നെ ആപ്പിൾ പോലെ തുടുത്ത അവന്‌റെ കവിളിലും.
'ശ്ശൊ അഞ്ജലി എന്തിനാ എന്നെ ഇങ്ങനെ കടിച്ചു പറിക്കണേ...' അവൻ അവളോടു നിഷ്‌കളങ്ക സ്വരത്തിൽ ചോദിച്ചു. 'അതോ , ടെറിട്ടറി മാർക്കിങ് എന്നു നീ കേട്ടിട്ടുണ്ടോ..ഇതെല്ലാം നി്‌ന്‌റെ ശരീരത്തിലിടുന്ന എന്‌റെ അടയാളങ്ങളാണ്. നീയെന്‌റേതാണെന്നുള്ളതിന്‌റെ ചിഹ്നങ്ങൾ' അവൾ കിള്ളിച്ചിരിച്ചുകൊണ്ടു പറഞ്ഞു. 'അഹ് ബെസ്റ്റ് ' അവളുടെ മറുപടി കേട്ട് അവൻ ചിരിച്ചുപോയി. 'എന്താ ചിരിക്കണേ..നീ എന്‌റേതല്ലേ, അല്ലാന്നുേേണ്ടാ,' കൃത്രിമമായി കുറച്ചു ദേഷ്യം കാട്ടി അവൾ ചോദിച്ചു. 'ഇല്ലെന്‌റെ പൊന്നേ, നിന്‌റേതു മാത്രമാണ് നിന്‌റെ മാത്രം.' അവളുടെ പിന്നിലൂടെ കൈയിട്ടു അഞ്ജലിയെ തന്‌റേ ശരീരത്തോടു കൂടുതൽ അടുപ്പിച്ചു കൊണ്ടു അപ്പു പറഞ്ഞു. കട്ടിലിൽ കാലുകൾ നീട്ടി ഇരിക്കുകയായിരുന്നു അപ്പു. അശോകമരത്തിൽ പിണർന്നു കിടക്കുന്ന ബോഗൺവില്ല പോലെ അഞ്ജലി അവനു മേലെയും. 'ദാറ്റ്‌സ് മൈ ബോയ്.' അവന്‌റെ മുഖത്ത് ഒരു ചുംബനം കൂടി നൽകി അവൾ. 'എന്നാലും നീ എന്നെ ഡിവോഴ്‌സ് ചെയ്യണമെന്നു പറഞ്ഞില്ലേ, വിചാരിച്ചില്ലേ...' അപ്പു നേരിയ ശാഠ്യത്തോടെ പറഞ്ഞു.അഞ്ജലി ഉത്തരം പറഞ്ഞില്ല, പകരം അവന്‌റെ

💬 Comments

View all comments