0%

Chapter Title : ആമ്പൽ [മീനു]

Author : Kambikathakal Read All Parts 837

ആക്‌സിഡന്റ് കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞതിന് ശേഷമാണ് ഞാൻ കണ്ണ് തുറന്നത് "..

"തൊട്ടരികിലായി തന്നെ അമ്മ ഇരിക്കുന്നുണ്ട്"..

"ഞാൻ കണ്ണ് തുറന്നത് കണ്ടപ്പോൾ അമ്മ ഒന്ന് പുഞ്ചിരി തൂകി "

"അമ്മേ ".. അച്ചനെവിടെ..

"ഇവിടെ പുറത്ത് ഉണ്ട്.. മോന് വേദനയൊന്നും ഇല്ലല്ലോ.."

"ഹേയ് ഇല്ല… കയ്യിലും കാലിലും മെല്ലാം പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്...എനിക്ക് അച്ഛനെ കാണണം ഒരു കാര്യം പറയാനുണ്ട് " അമ്മ യുടെ കൈ പിടിച്ചു ഞാൻ പറഞ്ഞു..

"അമ്മ ഒന്നും മിണ്ടാതെ തേങ്ങി കരയുകയായിരുന്നു…"

"അമ്മേ.. എന്തിനാ കരയുന്നെ.. അച്ചനെവിടെ അമ്മേ…. എന്നോട് ദേഷ്യമായിരിക്കുമല്ലേ.. മൂത്ത രണ്ടു മക്കളെ പോലേ ഞാനും ആയല്ലോ എന്ന് കരുതി എന്നെ ശപിക്കുന്നുണ്ടാവും "

" തൊട്ട് ഉടനെതന്നെ അമ്മയുടെ കൈകൾ എന്റെ വായ പൊതി " ഒന്നു പറയല്ലേ മോനെ എന്നതുപോലെ കണ്ണുനീർ ഒലിപ്പിച്ചു കൊണ്ട് എന്നെ വിലക്കി..

" അച്ഛന് എന്തോ സംഭവിച്ചിട്ടുണ്ട് "..എന്റെ മനസ് അങ്ങനെ പറയുന്നുണ്ടേലും കണ്ണുകൾ മുറി മുഴുവൻ തിരയാൻ തുടങ്ങി…

" മോനെ അച്ഛൻ പോയടാ… നമ്മെ രണ്ടു പേരെയും ഇവിടെ ഒറ്റക്കാക്കി അച്ഛൻ പോയി മോനെ.. " എന്റെ മാറി ലേക്ക് വീണു പൊട്ടി കരയുവാൻ തുടങ്ങി…

"എന്ത് പറഞ്ഞു സമാധാന പെടുത്തുമെന്ന് അറിയാത്ത അവസ്ഥ.. ജീവിതത്തിൽ ഇങ്ങനെ ഒരു നിമിഷം ഇത് വരെ സ്വപ്നം പോലും കണ്ടിട്ടില്ല "..

"അച്ഛൻ പോയോ.. എങ്ങോട്ട് പോകുവാൻ.. അച്ചന് ഞങ്ങളെ തനിച്ചാക്കി ഒറ്റക് പോകുവാൻ കഴിയുമോ "...

"അവസാനമായി ഒരു നോട്ടം പോലും കാണിക്കാതെ നീ കൊണ്ട് പോയല്ലോ ദൈവമേ

💬 Comments

View all comments