Chapter Title : ആമ്പൽ [മീനു]
ലൈനിൽ നിൽക്കുന്ന വാഹനങ്ങളുടെ നിർത്താതെ യുള്ള ഹോൺ അടിയാണ് ഞാൻ ടൗണിലെ ജംഗ്ഷനിൽ നിൽക്കുകയാണെന്നുള്ള ചിന്ത എന്നിലേക്കു എത്തിയത്..
"മീനു വിന്റെ തോളിൽ കുലുക്കി യുള്ള വിളിയാണ് എന്നെ ബോധത്തിലേക് നയിച്ചത് "
"പെട്ടന്ന് തന്നെ വണ്ടി എടുത്തു കുറച്ചു മുന്നിലേക്ക് മാറി സൈഡ് ആക്കി.. ഒന്നും സംസാരിക്കാൻ കഴിയാത്ത പോലെ.. തൊണ്ടകുഴി വറ്റി വരളുന്നു… കയ്യിലും മുഖത്തും കുഞ്ഞു കുഞ്ഞു വിയർപ്പ് കണങ്ങൾ പൊങ്ങി തുടങ്ങിയിട്ടുണ്ട്..."
"ഏട്ടാ.. ഏട്ടാ...എന്താ.. എന്ത് പറ്റി.. " പിന്നിലിരിക്കുന്ന മീനാക്ഷി എന്റെ തോളിൽ പിടിച്ചു കുലുക്കി…
"എവിടെ അവളെവിടെ.. "..
" ഏട്ടാ.. ആരാണ് എനിക്ക് പേടി യാവുന്നുണ്ടോ ട്ടോ ".. എന്റെ മുഖം കണ്ട് ഭയത്തോടെ മീനാക്ഷി ചോദിച്ചു…
"അവൾ ആരു... "
❤❤❤
അന്നേ ദിവസം...… രാവിലെ
സമയം രാവിലെ അഞ്ചു മണി കയിഞ്ഞ് അരമണിക്കൂറിനോട് അടുത്ത് കൊണ്ടിരിക്കുന്നു...
"ഏട്ടാ… ഏട്ടാ.. "
"എഴുന്നേൽക്ക്.. ഏട്ടാ.."
"ഉറക്കത്തിൽ നിന്നും അവളെഴുന്നേറ്റ സമയം തന്നെ എഴുന്നേറ്റെങ്കിലും മീനു വിനെ കുറച്ചു നിമിഷം വട്ടു പിടിപ്പിക്കാനായി ഉറക്കം നടിച്ചു തന്നെ കിടന്നു…"
"ഏട്ടാ.. പെട്ടന്ന് എഴുന്നേറ്റോ.. അല്ലേൽ ഞാൻ വെള്ളം ഒഴിക്കും… വീണ്ടും അവളെന്നെ ഉരുട്ടി വിളിക്കുവാൻ തുടങ്ങി.."
"പെട്ടന്നായിരുന്നു അവൾ പ്രതീക്ഷിക്കാത്ത നേരം അവളെ പിടിച്ചു എന്റെ നെഞ്ചിലേക് ചേർത്തു പുതപ്പുമായി ഞാൻ ചുരുണ്ടത്…"
"എന്നെ വിട് ഏട്ടാ… കളിക്കല്ലേ.. " എന്റെ ഡ്രസ്സ് എല്ലാം ചീത്തയായി.. ഒന്ന് ചിണുങ്ങിയായിരുന്നു മീനു പറഞ്ഞത്…
"ഞാൻ കണ്ണ് തുറന്നു നോക്കി… മീനു ഒരു സെറ്റ് സാരി ഉടുത്തു കിടക്കുന്നു "...
💬 Comments
View all comments