0%

Chapter Title : ആമ്പൽ [മീനു]

Author : Kambikathakal Read All Parts 814

"ഇന്നത്തെ ദിവസത്തിന്റെ പ്രത്യകത മറന്നോ.." എന്റെ ചെക്കൻ...

"ഇന്ന് ഏതാ ദിവസം "

"തിങ്കളാഴ്ച "

"അയ്യോ..മീനു ഇന്ന് വർക്ക്‌ ഇല്ല… ഞാൻ കുറച്ചു നേരം കൂടേ കിടക്കട്ടെ..."

"അതെല്ലേലും ഇന്ന് ഏട്ടായി വർക്ക്‌ എടുക്കാറില്ലല്ലോ.. മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ചയല്ലേ "....

"ഹ്മ്മ്.. "എനിക്ക് അറിയുമായിരുന്നിട്ടും അവളെ നെഞ്ചിലേക് ചേർത്ത് ഞാൻ മൂളി

"ആറു വർഷമായി തുടർന്നു കൊണ്ടിരിക്കുന്ന,... മീനാക്ഷി എന്റെ ജീവിതത്തിലേക്കു കടന്നു വന്നിട്ടും .. അവൾ നിഴലു പോലെ ഉണ്ടായിട്ടും മാറ്റാം വരുത്താതെ തുടർന്നു പോകുന്നതാണ് തിങ്കളാഴ്ച ദിനത്തിലെ യാത്ര"

"മീനാക്ഷി എന്റെ ജീവിതത്തിലേക്കു വന്നിട്ട് അടുത്ത മാസം ഒരു കൊല്ലമാകുന്നു.. ഞങ്ങളുടെ ആദ്യ രാത്രിയിൽ തന്നെ ഞാൻ പറഞ്ഞിരുന്നു.. ഒരാളെ തേടി എല്ലാ മാസത്തിലെയും ആദ്യ തിങ്കളാഴ്ച ഞാൻ അമ്പലത്തിലേക്ക് പോകുമെന്ന്.."

"എന്റെ കഥ കേട്ട അന്ന് മുതൽ എന്നേക്കാൾ താല്പര്യമാണ് മീനുവിന്… എല്ലാ മാസത്തിലെയും ആദ്യത്തെ തിങ്കളാഴ്ച യെ വരവേൽക്കാൻ..."

"ഇന്നാദ്യമായി മീനുവും എന്റെ കൂടേ വരുന്നുണ്ട് അമ്പലത്തിലേക്ക്…"

"ഇനി ഇതെല്ലാം പറയുന്ന നീ ആരാടാ എന്നല്ലേ… ".. പറയാട്ടോ.. ഞാൻ കാർത്തിക് മേനോൻ…

"ബാലൻ മാഷിന്റെയും രാമവതി ടീച്ചറുടെയും മൂന്നു മക്കളിൽ മൂന്നാമത്തവൻ…മറ്റു രണ്ടു പേരും ഫാമിലിയായി അമേരിക്ക യിൽ സെറ്റിലാണ്.. അവരെ പോലെ എനിക്ക് ഒരിക്കലും ആവാൻ സാധിക്കില്ല എന്നറിഞ്ഞത് കൊണ്ട് തന്നെ… ഞാൻ ഇവിടെ ഒരു സ്റ്റുഡിയോ ഇട്ട് ജീവിക്കുന്നു..അത് മാത്രമല്ല ഇതെന്റെ ഫാഷനാണ്..."

"ഈ കൊറോണ കിടയിൽ ഞങ്ങളുടെ പ്രൊഫഷൻ ഒന്ന് താഴെ ക് പോയെങ്കിലും വീണ്ടും പൂർവ്വധികം ശക്തിയോടെ ഓടി തുടങ്ങിയിട്ടുണ്ട്…"

"ഏട്ടോയ്.." എന്റെ

💬 Comments

View all comments